കൊറോണ വൈറസ് (COVID-19) മഹാമാരി വേളയിൽ കണക്‌റ്റ് ചെയ്ത നിലയിൽ തുടരുന്നതിന് WhatsApp-ന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും
നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരുമായി കണക്റ്റ് ചെയ്യാൻ WhatsApp നിങ്ങളെ സഹായിക്കുന്നു. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ ശ്രദ്ധ നൽകുന്നതിനും ഏറ്റവും പുതിയ ഔദ്യോഗിക ആരോഗ്യ വിവരങ്ങൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നതിനും വിവരങ്ങൾ ഉത്തരവാദിത്തത്തോടെ പങ്കിടുന്നതിനുമായി നിങ്ങൾക്ക് WhatsApp ഉപയോഗിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ. നിങ്ങൾ WhatsApp ആദ്യമായി ഉപയോഗിക്കുകയാണെങ്കിലോ ഒരു റിഫ്രഷർ ആവശ്യമാണെങ്കിലോ എങ്ങനെ ആരംഭിക്കണമെന്നുള്ള ഘട്ടം ഘട്ടമായുള്ള മാർഗനിർദ്ദേശങ്ങൾ ഇവിടെ കാണാം.
കമ്മ്യൂണിറ്റി ലീഡർമാർ
ഈ വെല്ലുവിളിയോട് നിങ്ങൾ പ്രതികരിക്കുന്നത് പോലെ തന്നെ, കമ്മ്യൂണിറ്റി ലീഡർമാർക്ക് പിന്തുണ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. കൊറോണ വൈറസിനെ കുറിച്ച് ആളുകൾ ഏറെ ആശങ്ക വച്ച് പുലർത്തുന്ന ഈ വേളയിൽ, നിങ്ങളുടെ കമ്മ്യൂണിറ്റിയെ കാര്യങ്ങൾ അറിയിക്കാനും കണക്റ്റ് ചെയ്ത നിലയിൽ തുടരാനും നിങ്ങൾക്ക് WhatsApp എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കുക.
വിജയഗാഥകൾ
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ആളുകൾ സ്വന്തം കമ്മ്യൂണിറ്റികളുമായി കണക്‌റ്റ് ചെയ്യാൻ WhatsApp ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കാണുക:
പാക്കിസ്ഥാനിൽ, ദാരിദ്ര്യത്തിലേക്ക് വീഴുന്ന രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരെ സഹായിക്കാനായി ഒരു WhatsApp ഗ്രൂപ്പ് 21 മില്ല്യൻ രൂപ ശേഖരിച്ചു:
ലേഖനം ഇവിടെ വായിക്കുക >സ്കൂൾ അടച്ചിട്ടും ഇറ്റലിയിലെ നേപ്പിൾസിലെ പ്രാഥമിക വിദ്യാലയങ്ങൾ, WhatsApp ഉപയോഗിച്ച് കുടുംബങ്ങൾക്ക് അസൈൻമെന്റുകൾ അയച്ചുകൊടുത്തുകൊണ്ട് വിദ്യാഭ്യാസം തുടരുന്നു:
ലേഖനം ഇവിടെ വായിക്കുക >ഹോംങ്കോംഗിലെ ഒരു വ്യക്തി, പ്രാദേശിക കച്ചവട സ്ഥാപനങ്ങളെ സഹായിക്കുന്നതിന് കമ്മ്യൂണിറ്റിയെ സംഘടിപ്പിക്കാനായി WhatsApp ഫലപ്രദമായി ഉപയോഗിക്കുന്നു:
ലേഖനം ഇവിടെ വായിക്കുക >കോറോണ വൈറസ് വ്യാപന വേളയിൽ തൊഴിൽ കണ്ടെത്താൻ വനിതകളെ പ്രേരിപ്പിക്കുന്നതിനായി ജോർദ്ദാനിലെ ഒരു തൊഴിൽ ശാക്തീകരണ പ്രോഗ്രാം WhatsApp ഉപയോഗിക്കുന്നു:
ലേഖനം ഇവിടെ വായിക്കുക >ആശുപത്രി കപ്പാസിറ്റിയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നതിന് പാരീസിലെ മെഡിക്കൽ പ്രൊഫഷണലുകൾ ഒരു WhatsApp ഗ്രൂപ്പ് സൃഷ്ടിച്ചു:
ലേഖനം ഇവിടെ വായിക്കുക >സിറിയൻ അഭയാർത്ഥി ക്യാമ്പിലെ അധ്യാപകർ Whatsapp-ൽ മാതാപിതാക്കളുമായി വീഡിയോ പാഠങ്ങൾ പങ്കിടുന്നു:
ലേഖനം ഇവിടെ വായിക്കുക >ഇന്ത്യയിൽ അടിമപ്പണിയിൽ നിന്ന് രക്ഷപ്പെട്ടവർ തങ്ങളുടെ വിഭാഗത്തിൽ പെട്ടവർക്ക് കോറോണ വൈറസിനെ കുറിച്ച് അവബോധം നൽകാൻ WhatsApp ഗ്രൂപ്പുകൾ ഉപയോഗിക്കുന്നു:
ലേഖനം ഇവിടെ വായിക്കുക >ബ്രസീലിലെ ഫ്ലോറിയാനോപോളിസിലെ രോഗികൾക്ക്, WhatsApp ഉപയോഗിച്ച് കൂടിക്കാഴ്‌ചകൾ ഷെഡ്യൂൾ ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും കഴിയും:
ലേഖനം ഇവിടെ വായിക്കുക >