ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

കൊറോണ വൈറസ് (COVID-19) മഹാമാരി വേളയിൽ കണക്‌റ്റ് ചെയ്ത നിലയിൽ തുടരുന്നതിന് WhatsApp-ന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും

നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരുമായി കണക്റ്റ് ചെയ്യാൻ WhatsApp നിങ്ങളെ സഹായിക്കുന്നു. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ ശ്രദ്ധ നൽകാനും ഏറ്റവും പുതിയ ഔദ്യോഗിക ആരോഗ്യ വിവരങ്ങൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കാനും വിവരങ്ങൾ ഉത്തരവാദിത്തത്തോടെ പങ്കിടാനുമായി WhatsApp ഉപയോഗിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ. നിങ്ങൾ WhatsApp-ൽ പുതിയതാണെങ്കിലോ ഒരു റിഫ്രെഷർ ആവശ്യമുണ്ടെങ്കിലോ, എങ്ങനെ ആരംഭിക്കാം എന്നതിനെ കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ.

റിമോട്ടായി കണക്റ്റ് ചെയ്യുക

നിങ്ങൾക്ക് ഒത്തുചേരാൻ കഴിയുന്നില്ലെങ്കിൽ പോലും ബന്ധങ്ങൾ നിലനിർത്താനും പ്രിയപ്പെട്ടവർക്ക് പിന്തുണ നൽകാനും ഗ്രൂപ്പുകള്‍, വോയ്സ്, and വീഡിയോ കോളുകൾ എന്നിവ പോലുള്ള WhatsApp ഫീച്ചറുകൾ ഉപയോഗിക്കൂ.

വിശ്വസനീയ വിവര ഉറവിടങ്ങൾ തിരഞ്ഞെടുക്കുക

പ്രാദേശിക, ദേശീയ, ആഗോള സംഘടനകളുമായി കണക്റ്റ് ചെയ്യുക. ഏറ്റവും പുതിയ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ലോകാരോഗ്യ സംഘടനയോ നിങ്ങളുടെ ദേശീയ ആരോഗ്യ മന്ത്രാലയമോ പോലുള്ള വിശ്വസനീയ ഉറവിടങ്ങളെ ആശ്രയിക്കുക.

കിംവദന്തികൾ പ്രചരിക്കുന്നത് തടയാൻ സഹായിക്കുക

നിങ്ങൾക്ക് ലഭിക്കുന്ന മെസേജുകളെ കുറിച്ച് ചിന്തിക്കുക, കാരണം കൊറോണ വൈറസിനെ കുറിച്ച് നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളെല്ലാം സത്യമായിരിക്കണമെന്നില്ല. മറ്റ് വിശ്വസനീയമായ ഔദ്യോഗിക ഉറവിടങ്ങളോ വസ്തുതാ പരിശോധകരോ+1 (727) 2912606 എന്ന നമ്പറിൽ ഇൻ്റർനാഷണൽ ഫാക്റ്റ്-ചെക്കിംഗ് നെറ്റ്‌വർക്കിൻ്റെ (IFCN) വസ്തുതകൾ പരിശോധിക്കുന്ന ചാറ്റ്ബോട്ട് വഴിയോ വസ്തുതകൾ പരിശോധിക്കുക. എന്തെങ്കിലും സത്യമാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് ഫോർവേഡ് ചെയ്യരുത്.

കമ്മ്യൂണിറ്റി ലീഡർമാർ

ഈ വെല്ലുവിളിയോട് നിങ്ങൾ പ്രതികരിക്കുന്നത് പോലെ തന്നെ, കമ്മ്യൂണിറ്റി ലീഡർമാർക്ക് പിന്തുണ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. കൊറോണ വൈറസിനെ കുറിച്ച് ആളുകൾ ഏറെ ആശങ്ക വച്ച് പുലർത്തുന്ന ഈ വേളയിൽ, നിങ്ങളുടെ കമ്മ്യൂണിറ്റിയെ കാര്യങ്ങൾ അറിയിക്കാനും കണക്റ്റ് ചെയ്ത നിലയിൽ തുടരാനും നിങ്ങൾക്ക് WhatsApp എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കുക.

ഹെൽത്ത് കെയർ പ്രൊഫഷണലുകൾ

നിങ്ങളുടെ രോഗികളുമായി കണക്റ്റ് ചെയ്യുന്നതും കമ്മ്യൂണിറ്റിയെ കാര്യങ്ങൾ അറിയിക്കുന്നതും റിമോട്ട് കോൺഫറൻസുകൾ ഹോസ്റ്റ് ചെയ്യുന്നതും പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് അതിവേഗ പ്രതികരണങ്ങൾ സജ്ജമാക്കുന്നതും മറ്റും എങ്ങനെയെന്ന് മനസ്സിലാക്കുക.

കൂടുതലറിയുക >

പ്രബോധകർ

WhatsApp-ൽ നിങ്ങളുടെ വിദ്യാർത്ഥികളുമായി കണക്‌റ്റ് ചെയ്യുന്നതും അസൈൻമെന്റുകൾ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതും ടെക്സ്റ്റുകളുടെയും ശബ്‌ദ മെസേജുകളുടേയും രൂപത്തിൽ പാഠങ്ങൾ പങ്കിടുന്നതും മറ്റും എങ്ങനെയെന്ന് മനസ്സിലാക്കുക.

കൂടുതലറിയുക >

ലാഭേതര സ്ഥാപനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും

നിങ്ങളുടെ സംഘടനയെ പരിചയപ്പെടുത്തുന്നതും നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുന്നതും കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ പങ്കിടുന്നതും നിങ്ങളുടെ ടീമിനെ ഏകോപിപ്പിക്കുന്നതും പൊതുവായ ചോദ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതും മറ്റും.

കൂടുതലറിയുക >

പ്രാദേശിക ബിസിനസ്സുകൾ

നിങ്ങളുടെ കസ്റ്റമർമാരുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുന്നതും നിലവിലെ പ്രവൃത്തി സമയം പങ്കിടുന്നതും പിക്കപ്പുകളും ഡെലിവറികളും കൂടുതൽ കാര്യക്ഷമമാക്കുന്നതും പതിവ് ഇൻവെന്ററി അപ്‌ഡേറ്റുകൾ നൽകുന്നതും മറ്റും എങ്ങനെയെന്ന് മനസ്സിലാക്കുക.

കൂടുതലറിയുക >

വിജയഗാഥകൾ

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ആളുകൾ സ്വന്തം കമ്മ്യൂണിറ്റികളുമായി കണക്‌റ്റ് ചെയ്യാൻ WhatsApp ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കാണുക:

പാകിസ്ഥാനിൽ, ഏറ്റവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു WhatsApp ഗ്രൂപ്പ് 21 മില്യൺ രൂപ സമാഹരിച്ചു: ലേഖനം ഇവിടെ വായിക്കൂ >

ഒരു കൂട്ടം ഇറ്റാലിയൻ മേയർമാർ WhatsApp ഉപയോഗിച്ച് ബന്ധം നിലനിർത്തുന്നു: ലേഖനം ഇവിടെ വായിക്കൂ >

അടച്ചുപൂട്ടുന്നതിനിടയിലും ഇറ്റലിയിലെ നേപ്പിൾസിലെ പ്രാഥമിക വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം തുടരുന്നു, കുടുംബങ്ങൾക്ക് അസൈൻമെന്റുകൾ എത്തിക്കാൻ ഇവർ WhatsApp ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ >

പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കാനായി സമൂഹത്തെ അണിനിരത്താൻ ഹോങ്കോങ്ങിലെ ഒരാൾ WhatsApp-നെ ഉപയോഗപ്പെടുത്തുന്നു: ലേഖനം ഇവിടെ വായിക്കൂ >

കൊറോണ കാലത്ത് ജോലി കണ്ടെത്താനായി സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിന് ജോർദാനിലെ ഒരു തൊഴിൽ ശാക്തീകരണ പ്രോഗ്രാം WhatsApp ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ >

ആശുപത്രികളുടെ ശേഷിയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് പാരീസിലെ മെഡിക്കൽ പ്രൊഫഷണലുകൾ ഒരു WhatsAp ഗ്രൂപ്പ് രൂപീകരിച്ചു: ലേഖനം ഇവിടെ വായിക്കൂ >

ഇന്ത്യയിലെ കോയമ്പത്തൂരിലുള്ള ഉദ്യോഗസ്ഥർ WhatsApp വഴിയാണ് മീറ്റിംഗുകൾ നടത്തുന്നത്:ലേഖനം ഇവിടെ വായിക്കൂ >

സിറിയയിലെ അഭയാർഥി ക്യാമ്പുകളിലെ അധ്യാപകർ മാതാപിതാക്കളുമായി വീഡിയോ പാഠങ്ങൾ പങ്കിടാൻ WhatsApp ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ >

ഇന്ത്യയിൽ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ തങ്ങളുടെ സമപ്രായക്കാർക്കിടയിൽ കൊറോണ വൈറസിനെക്കുറിച്ച് അവബോധം വളർത്താൻ WhatsApp ഗ്രൂപ്പുകൾ ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ >

ബ്രസീലിലെ ഫ്ലോറിയാനോപോളിസിലെ രോഗികൾക്ക് ഇപ്പോൾ WhatsApp ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാം: ലേഖനം ഇവിടെ വായിക്കൂ >

ആഗോള പങ്കാളികൾ

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്