2025, ജൂലൈ 14 മുതൽ പ്രാബല്യത്തിൽ
WhatsApp അപ്‌ഡേറ്റുകൾ ടാബിൽ WhatsApp നിങ്ങൾക്ക് നൽകുന്ന നിരവധി ഓപ്‌ഷണൽ “സേവനങ്ങൾ” അടങ്ങിയിരിക്കുന്നു. അപ്‌ഡേറ്റുകൾ ടാബിനായുള്ള ഈ അനുബന്ധ സേവന നിബന്ധനകൾ (“അനുബന്ധ നിബന്ധനകൾ”) WhatsApp സേവന നിബന്ധനകൾക്ക് അനുബന്ധമാണ്, കൂടാതെ സ്റ്റാറ്റസ്, ചാനലുകൾ പോലുള്ള ഓപ്ഷണൽ ഫീച്ചറുകളുടെ ഉപയോഗം ഉൾപ്പെടെ അപ്‌ഡേറ്റുകൾ ടാബിൽ നൽകിയിരിക്കുന്ന സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിനും ഇത് ഒരുമിച്ച് ബാധകമാണ്. അനുബന്ധ നിബന്ധനകളുടെ നിബന്ധനകളും വ്യവസ്ഥകളും ചാനലുകൾക്കായുള്ള അനുബന്ധ സേവന നിബന്ധനകളുടെ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായും മാറ്റിസ്ഥാപിക്കുകയും അപ്‌ഡേറ്റുകൾ ടാബിന്റെ നിങ്ങളുടെ ഉപയോഗത്തിന് ബാധകമാക്കുകയും ചെയ്യും. ഈ അനുബന്ധ നിബന്ധനകളിലെ ഒന്നും WhatsApp സേവന നിബന്ധനകൾ അല്ലെങ്കിൽ അവയിൽ പരാമർശിക്കുന്ന ഏതെങ്കിലും അധിക നിബന്ധനകൾ അല്ലെങ്കിൽ നയങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള ഞങ്ങളുടെ ഏതെങ്കിലും അവകാശങ്ങളെ പരിമിതപ്പെടുത്തുന്നില്ല.
WhatsApp അപ്‌ഡേറ്റുകൾ ടാബ് അനുബന്ധ സ്വകാര്യതാ നയംWhatsApp സ്വകാര്യതാ നയത്തിന് അനുബന്ധമാണ്, കൂടാതെ അപ്‌ഡേറ്റുകൾ ടാബിലെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും പങ്കിടുകയും ചെയ്യുന്നുവെന്ന് വിശദീകരിക്കുന്നു. നിങ്ങളുടെ സ്വകാര്യത ചോയ്‌സുകൾ അവലോകനം ചെയ്യാൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്രമീകരണത്തിലേക്ക് പോകുകയും ചെയ്യാം. അപ്‌ഡേറ്റുകൾ ടാബിലെ സേവനങ്ങളുടെ ഉപയോഗം നിങ്ങളുടെ സ്വകാര്യ WhatsApp സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല, അത് WhatsApp സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നത് പോലെ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തത് ആയി തുടരും.
അപ്ഡേറ്റുകൾ ടാബ് ഞങ്ങളുടെ ഓപ്ഷണൽ ഫീച്ചറുകളായ ചാനലുകളുടെയും സ്റ്റാറ്റസിന്റെയും കേന്ദ്രമാണ്, ഇത് മറ്റ് WhatsApp ഉപയോക്താക്കൾ പങ്കിടുന്ന പ്രസക്തവും സമയബന്ധിതവുമായ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ചാനൽ അപ്‌ഡേറ്റുകളും കാണാനും അവയുമായി ഇടപഴകാനും നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ കോൺടാക്റ്റുകളിലേക്കോ തിരഞ്ഞെടുത്ത പ്രേക്ഷകരിലേക്കോ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിന് നിങ്ങൾക്ക് ഒരു സ്റ്റാറ്റസ് സൃഷ്ടിക്കാൻ കഴിയും, അവർക്ക് മറുപടി നൽകാം, അത് 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകും. അപ്‌ഡേറ്റുകൾ പങ്കിടാനായി, ആർക്കും കണ്ടെത്താനും പിന്തുടരാനും കാണാനും കഴിയുന്ന ഒരു ചാനൽ നിങ്ങൾക്ക് സൃഷ്‌ടിക്കാനുമാകും.
നിങ്ങൾക്ക് കൂടുതൽ പ്രസക്തമായേക്കാവുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകളോ ചാനലുകളോ ഞങ്ങൾ ശുപാർശ ചെയ്‌തേക്കാം അല്ലെങ്കിൽ ബിസിനസുകൾ പ്രൊമോട്ട് ചെയ്യുന്ന ഒരു ചാനൽ പ്രദർശിപ്പിക്കുകയും ചെയ്‌തേക്കാം. ഞങ്ങൾ നിങ്ങൾക്ക് ചാനലുകൾ എങ്ങനെ ശുപാർശ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഇവിടെ കൂടുതലറിയുക.
ഞങ്ങൾ മറ്റുവിധത്തിൽ പറഞ്ഞിട്ടില്ലെങ്കിൽ, അപ്‌ഡേറ്റുകൾ ടാബ് ഉപയോഗിക്കുന്നതിന് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കില്ല. പകരം, ബിസിനസുകളും സ്ഥാപനങ്ങളും മറ്റ് വ്യക്തികളും അവരുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള അപ്‌ഡേറ്റുകൾ ടാബിൽ (ഉദാഹരണത്തിന്, സ്റ്റാറ്റസിലോ ചാനലുകളിലോ) പരസ്യങ്ങൾ കാണിക്കുന്നതിന് പണം നൽകുന്നു. അപ്‌ഡേറ്റുകൾ ടാബ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്കും നിങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രസക്തമായേക്കാവുന്ന പരസ്യങ്ങൾ അപ്‌ഡേറ്റുകൾ ടാബിൽ കാണിക്കാൻ കഴിയുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
ഞങ്ങളുടെ വ്യക്തിപരമാക്കിയ പരസ്യ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്ന രീതിയിൽ ആളുകളുടെ സ്വകാര്യത സംരക്ഷിക്കുക എന്നതാണ് പ്രധാനം. ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത ഡാറ്റ വിൽക്കുന്നില്ല. പരസ്യദാതാക്കൾക്ക് അവരുടെ ബിസിനസ്സ് ലക്ഷ്യം, അവരുടെ പരസ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരുടെ തരം തുടങ്ങിയ കാര്യങ്ങൾ ഞങ്ങളോട് പറയാൻ ഞങ്ങൾ അനുവദിക്കുന്നു. തുടർന്ന്, താൽപ്പര്യമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന ആളുകൾക്ക് അപ്‌ഡേറ്റുകൾ ടാബിൽ അവരുടെ പരസ്യം കാണിക്കും.
മുകളിൽ വിവരിച്ച സേവനങ്ങൾ നൽകുന്നതിന് ഞങ്ങൾ വ്യക്തിഗത ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് WhatsApp അപ്‌ഡേറ്റുകൾ ടാബ് അനുബന്ധ സ്വകാര്യതാ നയത്തിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.
നിയമാനുസൃതവും, അധികാരപ്പെടുത്തിയതും, സ്വീകാര്യവുമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ചാനലുകൾ ആക്സസ്സ് ചെയ്യാനും ഉപയോഗിക്കാനും പാടുള്ളൂ. ചാനൽ അഡ്‌മിനുകൾക്കാണ് അവരുടെ ചാനലുകളിലെ ചാനൽ അപ്‌ഡേറ്റുകൾക്കുള്ള ഉത്തരവാദിത്തം, ഒപ്പം അവരെ പിന്തുടരുന്നവർക്കും അവരുടെ കാഴ്‌ചക്കാർക്കും പ്രായത്തിന് അനുയോജ്യവും സുരക്ഷിതവുമായ അനുഭവം അവർ നിലനിർത്തേണ്ടതുണ്ട്. ചാനലുകളിൽ ഉപയോക്താക്കൾ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങൾ ഞങ്ങൾ നിയന്ത്രിക്കില്ല, അവരുടെ (അല്ലെങ്കിൽ നിങ്ങളുടെ) പ്രവൃത്തികൾക്കോ പെരുമാറ്റത്തിനോ (ഓൺലൈനോ ഓഫ്‌ലൈനോ ആകട്ടെ) അല്ലെങ്കിൽ ഉള്ളടക്കത്തിനോ (നിയമവിരുദ്ധമോ ആക്ഷേപകരമോ ആയ ഉള്ളടക്കം ഉൾപ്പെടെ) ഞങ്ങൾ ഉത്തരവാദികളല്ല.
ചാനൽ അഡ്മിൻമാർ WhatsApp സേവന നിബന്ധനകളുംWhatsApp ചാനൽ മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടെ എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെയുള്ള ഈ അനുബന്ധ നിബന്ധനകളോ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ബാധകമായ മറ്റ് നിബന്ധനകളോ നയങ്ങളോ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
ഇതിൽ ഇവ ഉൾപ്പെടുന്നു:
നിങ്ങളുടെ അവകാശങ്ങളോ ഞങ്ങളുടെ നിബന്ധനകളോ നയങ്ങളോ ലംഘിക്കാൻ സാധ്യതയുള്ള ഏതെങ്കിലും ചാനൽ അല്ലെങ്കിൽ നിർദ്ദിഷ്ട ചാനൽ അപ്‌ഡേറ്റ് അല്ലെങ്കിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. WhatsApp-ൽ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്നും ബ്ലോക്ക് ചെയ്യാമെന്നും നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.
WhatsApp സേവന നിബന്ധനകൾ, ഈ അനുബന്ധ നിബന്ധനകൾ, ഞങ്ങളുടെ നയങ്ങൾ (WhatsApp ചാനൽ മാർഗ്ഗനിർദ്ദേശങ്ങൾ, സന്ദേശമയയ്ക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ) എന്നിവ ലംഘിക്കുന്ന, അല്ലെങ്കിൽ നിയമപ്രകാരം ഞങ്ങൾക്ക് അങ്ങനെ ചെയ്യാൻ അനുവാദമുള്ളതോ ആവശ്യപ്പെടുന്നതോ ആയ ഇടങ്ങളിൽ സ്റ്റാറ്റസിലോ ചാനലുകളിലോ പങ്കിടുന്ന ഏതെങ്കിലും അപ്‌ഡേറ്റുകളോ വിവരങ്ങളോ WhatsApp നീക്കം ചെയ്യുകയോ പങ്കിടുന്നത് തടയുകയോ ആക്‌സസ് പരിമിതപ്പെടുത്തുകയോ ചെയ്‌തേക്കാം. ചില ഫീച്ചറുകളിലേക്കുള്ള ആക്‌സസ് ഞങ്ങൾ നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യാം, ഒരു അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യാം, അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളെയും ഉപയോക്താക്കളെയും പരിരക്ഷിക്കുന്നതിന് നിയമപാലകരുമായി ബന്ധപ്പെടാം. WhatsApp സേവന നിബന്ധനകൾ, WhatsApp സ്വകാര്യതാ നയം, WhatsApp അപ്‌ഡേറ്റുകൾ ടാബ് അനുബന്ധ സ്വകാര്യതാ നയം എന്നിവയിൽ വിവരിച്ചിരിക്കുന്നതുപോലെ, WhatsApp-ലുടനീളമുള്ള സുരക്ഷ, ഭദ്രത, സമഗ്രത എന്നിവ ഉറപ്പാക്കാൻ, Meta കമ്പനികൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷി സേവന ദാതാക്കളുമായി ഞങ്ങൾ പ്രവർത്തിച്ചേക്കാം.
WhatsApp സേവന നിബന്ധനകൾക്ക് അനുസൃതമായി, മുഴുവൻ സേവനത്തിലേക്കുമുള്ള നിങ്ങളുടെ ആക്സസ് അവസാനിപ്പിക്കാനുള്ള അവകാശം WhatsApp-ൽ നിക്ഷിപ്തമാണ്. എല്ലാ അധികാരപരിധിയിലും ഞങ്ങളുടെ നയങ്ങൾ ഒരുപോലെ പ്രയോഗിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ചില അധികാരപരിധികളിൽ ബാധകമായ നിയമങ്ങൾക്ക് കീഴിൽ പ്രത്യേക ആവശ്യകതകൾ ഉണ്ടായിരിക്കാം, അവിടങ്ങളിൽ വ്യത്യസ്‌തമായ നിയമനിർവ്വഹണ രീതികൾ ആവശ്യമായി വരാം.
സ്റ്റാറ്റസും ചാനലുകളും നൽകുന്നതിന് ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് ചില അനുമതികൾ ആവശ്യമാണ്. WhatsApp സേവന നിബന്ധനകളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ലൈസൻസിൽ WhatsApp സ്റ്റാറ്റസിലും ചാനലുകളിലും നിങ്ങൾ പങ്കിടുന്ന അപ്‌ഡേറ്റുകൾ ഉൾപ്പെടുന്നു.
അപ്ഡേറ്റുകൾ ടാബിലെ സവിശേഷതകളുടെ പ്രവർത്തനക്ഷമതയും കൂടാതെ/അല്ലെങ്കിൽ പ്രകടനവും, ഉദാഹരണത്തിന്, സ്റ്റാറ്റസ് അല്ലെങ്കിൽ ചാനലുകൾ എന്നിവ കാലക്രമേണ മാറിയേക്കാം. ഞങ്ങൾ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയോ പരിധികൾ ഏർപ്പെടുത്തുകയോ സസ്പെൻഡ് ചെയ്യുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ആക്സസ് നിയന്ത്രിക്കുകയോ സ്‌റ്റാറ്റസുകളുടെ അല്ലെങ്കിൽ ചാനലുകളുടെ നിലവിലുള്ള ചില ഫീച്ചറുകളോ ഏതെങ്കിലും ഭാഗമോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. ഞങ്ങൾ സ്‌റ്റാറ്റസുകളുടെ അല്ലെങ്കിൽ ചാനലുകളുടെ പരിമിതമായ പതിപ്പുകൾ ഓഫർ ചെയ്തേക്കാം, ഈ പതിപ്പുകൾക്ക് പരിമിതമായ ഫീച്ചറുകളോ മറ്റ് പരിമിതികളോ ഉണ്ടായിരിക്കാം. ഒരു ഫീച്ചറോ ഉള്ളടക്കമോ (സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ചാനൽ അപ്‌ഡേറ്റുകളും ഉൾപ്പെടെ) ഇനി ലഭ്യമല്ലെങ്കിൽ, അത്തരം സവിശേഷതയുമായോ ഉള്ളടക്കവുമായോ ബന്ധപ്പെട്ട് നിങ്ങൾ സൃഷ്‌ടിച്ചതോ നൽകിയതോ ആയ വിവരങ്ങൾ, ഡാറ്റ അല്ലെങ്കിൽ ഉള്ളടക്കം ഇല്ലാതാക്കപ്പെടുകയോ ആക്‌സസ് ചെയ്യാൻ കഴിയാത്തതായി മാറുകയോ ചെയ്തേക്കാം.
ഞങ്ങൾ ഈ അനുബന്ധ നിബന്ധനകൾ ഭേദഗതി ചെയ്യുകയോ നവീകരിക്കുകയോ ചെയ്യാം. ഞങ്ങളുടെ അനുബന്ധ നിബന്ധനകളിലെ നിർണ്ണായക ഭേദഗതികളുടെ ഉചിതമായ അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതായിരിക്കും , കൂടാതെ ഞങ്ങളുടെ അനുബന്ധ നിബന്ധനകളുടെ മുകളിൽ “അവസാനം പരിഷ്‌ക്കരിച്ച” തീയതി രേഖപ്പെടുത്തുകയും ചെയ്യുന്നതായിരുക്കും. അപ്‌ഡേറ്റുകൾ ടാബ് നിങ്ങൾ തുടർന്നും ഉപയോഗിക്കുന്നത്, ഭേദഗതി ചെയ്ത പ്രകാരം ഞങ്ങളുടെ അനുബന്ധ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു. നിങ്ങൾ അപ്‌ഡേറ്റുകൾ ടാബ് ഉപയോഗിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങളുടെ ഭേദഗതി ചെയ്യപ്പെട്ട അനുബന്ധ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിക്കൊണ്ട് അപ്‌ഡേറ്റുകൾ ടാബ് അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.
WhatsApp ചാനലുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ സബ്‌സ്‌ക്രൈബർ സേവന നിബന്ധനകൾ: പ്രീമിയം ചാനലുകളുടെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ നിങ്ങൾ സബ്‌സ്‌ക്രൈബുചെയ്യുകയാണെങ്കിൽ ഈ നിബന്ധനകൾ ബാധകമാണ്.
ഈ അനുബന്ധ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ നിയമവിരുദ്ധമോ അസാധുവോ ഏതെങ്കിലും കാരണത്താൽ നടപ്പിലാക്കാൻ കഴിയാത്തതോ ആണെന്ന് കണ്ടെത്തിയാൽ, ആ വ്യവസ്ഥ നടപ്പിലാക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പരിധിവരെ ഭേദഗതി വരുത്തിയതായി കണക്കാക്കും, അത് നടപ്പിലാക്കാൻ കഴിയുന്നതാക്കി മാറ്റാനാകുന്നില്ലെങ്കിൽ, അത് അനുബന്ധ നിബന്ധനകളിൽ നിന്ന് വേർപെടുത്താവുന്നതാണെന്ന് കണക്കാക്കപ്പെടുകയും ഈ അനുബന്ധ നിബന്ധനകളിലെയും WhatsApp സേവന നിബന്ധനകളിലെയും അല്ലെങ്കിൽ അവയിൽ പരാമർശിക്കുന്ന ഏതെങ്കിലും വ്യവസ്ഥകളുടെ സാധുതയെയും പ്രാബല്യത്തെയും ബാധിക്കുകയുമില്ല, അവ പൂർണ്ണമായും പ്രാബല്യത്തിലും പ്രഭാവത്തിലും തുടരുകയും ചെയ്യും.
ഈ അനുബന്ധ നിബന്ധനകളിൽ നിന്നോ അപ്‌ഡേറ്റുകൾ ടാബിൽ (ചാനലുകളും സ്റ്റാറ്റസും ഉൾപ്പെടെ) ലഭ്യമായ അപ്‌ഡേറ്റുകൾ ടാബും സേവനങ്ങളും സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ തർക്കങ്ങളും, നിങ്ങളോ ഞങ്ങളോ ക്ലെയിം ആരംഭിക്കുന്ന സമയത്ത് പ്രാബല്യത്തിൽ വരുന്ന WhatsApp സേവന നിബന്ധനകളിലെ തർക്ക പരിഹാരത്തിനും ഭരണ നിയമ വ്യവസ്ഥകൾക്കും അനുസൃതമായി പരിഹരിക്കാൻ നിങ്ങളും ഞങ്ങളും സമ്മതിക്കുന്നു.