ആദ്യം ഞങ്ങൾ WhatsApp നിർമ്മിച്ചത് സുഹൃത്തുക്കൾ തമ്മിൽ ബന്ധപ്പെടാനും പ്രകൃതി ദുരന്ത സമയത്ത് അത്യാവശ്യവിവരങ്ങൾ പങ്കിടാനും വേർപെട്ടു പോയ കുടുംബങ്ങളെ, കുടുംബങ്ങളെ കണ്ടെത്താനും അല്ലെങ്കിൽ കൂടുതൽ നല്ലൊരു ജീവിതം കണ്ടെത്താനും നിങ്ങളുടെ ചില വളരെ പ്രധാന സ്വകാര്യനിമിഷങ്ങൾ WhatsApp വഴി പങ്കിടുന്നതു കൊണ്ടാണ് ഞങ്ങളുടെ അപ്ലിക്കേഷനിൽ ആദ്യാവസാന എൻക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നത്. ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ശബ്ദസന്ദേശങ്ങൾ, പ്രമാണങ്ങൾ, വിളികൾ എന്നിവ ദുഷ്ട കരങ്ങളിലെത്താതെ സുരക്ഷിതമാക്കുന്നു.
നിങ്ങളും നിങ്ങളുടെ സന്ദേശം സ്വീകരിക്കുന്നവരും ഞങ്ങളുടെ അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ WhatsApp ന്റെ ആദ്യാവസാന എൻക്രിപ്ഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ മെസേജിംഗ് ആപ്പുകളും നിങ്ങളും അവരും തമ്മിലുള്ള സന്ദേശങ്ങൾ മാത്രമേ എൻക്രിപ്റ്റ് ചെയ്യാറുള്ളൂ. എന്നാൽ WhatsApp ന്റെ എൻക്രിപ്ഷൻ നിങ്ങൾക്കും നിങ്ങൾ ആശയവിനിമയം നടത്തുന്നയാൾക്കുമല്ലാതെ ഇടയിൽ വേറൊരാൾക്കോ, എന്തിനു WhatsApp നു പോലുമോ വായിക്കാനാവില്ലെന്ന് ഉറപ്പുവരുത്തുന്നു. അതിനാലാണ് നിങ്ങളുടെ സന്ദേശങ്ങൾ ഒരു ലോക്ക് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നത്. സ്വീകർത്താവിനും നിങ്ങൾക്കുമുള്ള പ്രത്യേക കീ ഉപയോഗിച്ചു മാത്രമേ അവ തുറക്കാനും വായിക്കാനുമാവൂ. അധിക സുരക്ഷയ്ക്കായി നിങ്ങളയക്കുന്ന ഓരോ സന്ദേശത്തിനും പ്രത്യേക ലോക്കും കീയുമുണ്ട്. സന്ദേശങ്ങൾ സുരക്ഷിതമാക്കാനായി ക്രമീകരണങ്ങളിൽ പോയി പ്രത്യേകമായൊന്നും ചെയ്യാതെ തന്നെ ഇതെല്ലാം സ്വമേധയാ ചെയ്തുകൊള്ളും.
നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും മറ്റു രാജ്യത്താണെങ്കിൽ പോലും WhatsApp കാളിംഗ് വഴി സംസാരിക്കാൻ സാധിക്കുന്നു. സന്ദേശങ്ങളെ പോലെ തന്നെ WhatsApp വിളികളും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തതാണ്. ആയതിനാൽ WhatsApp നോ മറ്റു മൂന്നാം കക്ഷികൾക്കോ അവ കേൾക്കാനാവില്ല.
നിങ്ങളുടെ സന്ദേശങ്ങൾ നിങ്ങളുടെ വശമായിരിക്കണം. അതുകൊണ്ടു തന്നെ സന്ദേശങ്ങൾ സ്വീകർത്താവിന് എത്തിച്ചു കഴിഞ്ഞാൽ അവ WhatsApp സെർവറുകളിൽ ഞങ്ങൾ സൂക്ഷിച്ചുവെക്കുന്നില്ല. ആദ്യാവസാന എൻക്രിപ്ഷൻ എന്നാലർത്ഥം WhatsApp നോ മറ്റു മൂന്നാം കക്ഷികൾക്കോ ഒരു വഴിക്കും അവ വായിക്കാനാവില്ലെന്നാണ്.
നിങ്ങൾ ചെയ്ത വിളികളോ അയച്ച സന്ദേശങ്ങളോ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തതാണോ എന്ന് പരിശോധിക്കാൻ WhatsApp അനുവദിക്കുന്നു. കോണ്ടാക്ട് വിവരത്തിലോ ഗ്രൂപ്പ് വിവരത്തിലോ ഉള്ള അടയാളം നോക്കിയാൽ മനസ്സിലാവും.
Open Whisper Systems മായി സഹകരിച്ച് വികസിപ്പിച്ച WhatsApp ന്റെ ആദ്യാവസാന എൻക്രിപ്ഷനെ കുറിച്ച് ഗഹനമായ സാങ്കേതിക വിശകലനങ്ങൾ ഇവിടെ നിന്നും വായിക്കാം.