സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്താനും പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടാനും വേർപെട്ടുപോയ കുടുംബങ്ങളെ വീണ്ടും ബന്ധിപ്പിക്കാനും കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടാനും മറ്റും നിങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കം മുതൽ തന്നെ ഞങ്ങൾ WhatsApp നിർമ്മിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സ്വകാര്യ നിമിഷങ്ങൾ WhatsApp വഴി പങ്കിടുന്നതിനാലാണ് ഞങ്ങൾ ആദ്യാവസാന എൻക്രിപ്ഷൻ ഞങ്ങളുടെ ആപ്പിൽ നിർമ്മിച്ചിരിക്കുന്നത്. ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തിരിക്കുമ്പോൾ, നിങ്ങളുടെ മെസേജുകളും ഫോട്ടോകളും വീഡിയോകളും വോയ്സ് മെസേജുകളും ഡോക്യുമെന്റുകളും കോളുകളും, തെറ്റായ കൈകളിൽ എത്താതിരിക്കുന്നതിന്, സുരക്ഷിതമാക്കപ്പെടുന്നു.
WhatsApp മെസഞ്ചർ ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് നിങ്ങൾ മെസേജ് അയയ്ക്കുമ്പോൾ WhatsApp-ന്റെ ആദ്യാവസാന എൻക്രിപ്ഷൻ ഉപയോഗിക്കുന്നു. നിങ്ങൾക്കും നിങ്ങൾ ആശയവിനിമയം നടത്തുന്ന ആളുകൾക്കും മാത്രമാണ് അയയ്ക്കുന്നത് വായിക്കാനോ കേൾക്കാനോ കഴിയുകയെന്നും, മറ്റാർക്കും, WhatsApp-ന് പോലും, ഇവ വായിക്കാനോ കേൾക്കാനോ കഴിയില്ലെന്നും ആദ്യാവസാന എൻക്രിപ്ഷൻ ഉറപ്പാക്കുന്നു. കാരണം, ആദ്യാവസാന എൻക്രിപ്ഷൻ ഉണ്ടെങ്കിൽ, ഒരു ലോക്ക് ഉപയോഗിച്ച് നിങ്ങളുടെ മെസേജുകൾ സുരക്ഷിതമാക്കപ്പെടുന്നു, ലോക്ക് തുറന്ന് അവ വായിക്കുന്നതിന് ആവശ്യമായ പ്രത്യേക കീ സ്വീകർത്താവിന്റെയും നിങ്ങളുടെയും പക്കൽ മാത്രമായിരിക്കും ഉണ്ടാവുക. ഇതെല്ലാം സ്വയമേവ നടക്കുന്നു: നിങ്ങളുടെ മെസേജുകൾ സുരക്ഷിതമാക്കുന്നതിന് ക്രമീകരണം ഓണാക്കുകയോ പ്രത്യേക രഹസ്യ ചാറ്റുകൾ സജ്ജീകരിക്കുകയോ ചെയ്യേണ്ടതില്ല.
മെസേജുകൾ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് പോകുന്നതിന് മുമ്പ്, അവയെ സുരക്ഷിതമാക്കുന്ന അതേ സിഗ്നൽ എൻക്രിപ്ഷൻ പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് ഓരോ WhatsApp മെസേജും പരിരക്ഷിക്കപ്പെടുന്നത്. ഒരു WhatsApp Business അക്കൗണ്ടിലേക്ക് നിങ്ങളൊരു മെസേജ് അയയ്ക്കുമ്പോൾ, ബിസിനസ് തിരഞ്ഞെടുത്തിട്ടുള്ള ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങളുടെ മെസേജ് സുരക്ഷിതമായി ഡെലിവറി ചെയ്യപ്പെടുന്നു.
WhatsApp Business ആപ്പ് ഉപയോഗിക്കുന്ന ബിസിനസുകളുമായുള്ള ചാറ്റുകളെ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യപ്പെടേണ്ടവയായി WhatsApp പരിഗണിക്കുകയും കസ്റ്റമർ മെസേജുകളെ മാനേജ് ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നു. മെസേജ് സ്വീകരിച്ച് കഴിഞ്ഞാൽ, ബിസിനസിന്റെ സ്വന്തം സ്വകാര്യതാ സമ്പ്രദായങ്ങൾക്ക് അവ വിധേയമായിരിക്കും. മെസേജ് പ്രോസസ് ചെയ്യുന്നതിനും അതിനോട് പ്രതികരിക്കുന്നതിനും ഒരുപിടി ജീവനക്കാരെയോ മറ്റ് വെണ്ടർമാരെ പോലുമോ ബിസിനസ് നിയോഗിച്ചേക്കാം.
ചില ബിസിനസ് സ്ഥാപനങ്ങൾക്ക്1 മെസേജുകൾ സുരക്ഷിതമായി സംഭരിക്കാനും ഉപഭോക്താക്കളോട് പ്രതികരിക്കാനും WhatsApp-ന്റെ മാതൃ കമ്പനിയായ Meta തിരഞ്ഞെടുക്കാൻ കഴിഞ്ഞേക്കാം. ബിസിനസ് സ്ഥാപനത്തിന്റെ സ്വകാര്യതാ സമ്പ്രദായങ്ങളെ കുറിച്ച് കൂടുതലറിയുന്നതിന് നിങ്ങൾക്ക് എല്ലായ്പ്പോഴും സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ലഭ്യമായ WhatsApp പേയ്മെന്റ്സ്, സാമ്പത്തിക സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾക്ക് ഇടയിലുള്ള ട്രാൻസ്ഫറുകൾ സാധ്യമാക്കുന്നു. എൻക്രിപ്റ്റ് ചെയ്യപ്പെട്ട നിലയിലും ഉയർന്ന തരത്തിൽ സുരക്ഷിതമാക്കിയ നെറ്റ്വർക്കിലും കാർഡിന്റെയും ബാങ്കിന്റെയും നമ്പറുകൾ സംഭരിക്കപ്പെടുന്നു. എന്നിരുന്നാലും, സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഈ പേയ്മെന്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാതെ ഇടപാടുകൾ പ്രോസസ് ചെയ്യാൻ കഴിയില്ല എന്നതിനാൽ, ഈ പേയ്മെന്റുകൾ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യപ്പെടില്ല.
നിങ്ങളുടെ മെസേജുകൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് നിങ്ങൾ അറിയുന്നുവെന്ന് ഉറപ്പാക്കാൻ WhatsApp ആഗ്രഹിക്കുന്നു. ഒരു വ്യക്തിയിൽ നിന്നോ ബിസിനസിൽ നിന്നോ മെസേജുകൾ സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, എല്ലായ്പ്പോഴും നിങ്ങൾക്ക് അവരെ നേരിട്ട് ചാറ്റിൽ നിന്ന് ബ്ലോക്ക് ചെയ്യുകയോ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്ന് ഇല്ലാതാക്കുകയോ ചെയ്യാവുന്നതാണ്. എങ്ങനെയാണ് നിങ്ങളുടെ മെസേജുകൾ കൈകാര്യം ചെയ്യപ്പെടുന്നതെന്നും ശരിയായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് എന്തൊക്കെ മാർഗ്ഗങ്ങളുണ്ടെന്നും നിങ്ങൾ മനസിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റൊരു രാജ്യത്താണെങ്കിൽ പോലും അവരുമായി സംസാരിക്കാൻ WhatsApp കോളിംഗിലൂടെ കഴിയുന്നു.
ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന മെസേജുകൾ ഡെലിവർ ആയി കഴിഞ്ഞാൽ അവ WhatsApp സെർവറുകളിലായിരിക്കില്ല, മറിച്ച് നിങ്ങളുടെ ഉപകരണത്തിലായിരിക്കും സംഭരിക്കുക.
നിങ്ങൾ ചെയ്യുന്ന കോളുകളും അയയ്ക്കുന്ന മെസേജുകളും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ WhatsApp നിങ്ങളെ അനുവദിക്കുന്നു. ഈ സൂചന ചാറ്റിലോ കോൺടാക്റ്റ് വിവരത്തിലോ ബിസിനസ് വിവരത്തിലോ ഉണ്ടോയെന്ന് നേരിട്ട് നോക്കിയാൽ മതി.
Open Whisper Systems-മായി സഹകരിച്ച് വികസിപ്പിച്ച WhatsApp-ന്റെ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യലിനെ കുറിച്ചുള്ള ആഴത്തിലുള്ള സാങ്കേതിക വിശദീകരണം വായിക്കൂ.
പതിവ് സുരക്ഷാ അപ്ഡേറ്റുകൾക്കായി സുരക്ഷാ ഉപദേശങ്ങൾ പരിശോധിക്കുക.
1 2021-ൽ.