WhatsApp സുരക്ഷാ നുറുങ്ങുകൾ

സ്വകാര്യ സന്ദേശമയയ്‌ക്കൽ സ്വഭാവമുള്ളതിനാൽ, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഞങ്ങൾക്ക് പ്രധാനമാണ്. നിങ്ങളുടെ സന്ദേശങ്ങളും കോളുകളും സ്വയമേവ എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ മുഖേന പരിരക്ഷിച്ചവയാണ്, അതിനാൽ ആർക്കും, WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.

WhatsApp-ൽ സുരക്ഷിതരായിരിക്കാൻ നിങ്ങളെ സഹായിക്കുന്ന അധിക ഫീച്ചറുകളും ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം നിയന്ത്രിക്കൂ

പ്രൊഫൈൽ ഫോട്ടോ, അവസാനം കണ്ടത്, ആമുഖം, എന്നിവ എല്ലാവർക്കുമായോ കോൺടാക്‌റ്റുകൾക്ക് മാത്രമായോ കാണുന്നതിനോ ആർക്കും കാണാനാവാതെയോ സജ്ജീകരിക്കൂ.

അനാവശ്യ ഉപയോക്താക്കളെ തടയൂ

നിങ്ങളെ ചാറ്റിൽ നേരിട്ട് കോൺടാക്‌റ്റുചെയ്യുന്നതിൽ നിന്നും ഒരാളെ തടയൂ.

അക്കൗണ്ട് വിവരം അഭ്യർത്ഥിക്കൂ

നിങ്ങളുടെ WhatsApp അക്കൗണ്ട് വിവരത്തേയും ക്രമീകരണത്തേയും കുറിച്ചുള്ള റിപ്പോർട്ട് നേടൂ.

ചാറ്റിലെ സന്ദേശങ്ങൾ മായ്‌ക്കൂ

പ്രത്യേകമായോ ഗ്രൂപ്പായോ ഉള്ള ചാറ്റിലെ എല്ലാ സന്ദേശങ്ങളും ഇല്ലാതാക്കൂ അല്ലെങ്കിൽ എല്ലാ ചാറ്റുകളും ഒരുമിച്ച് ഇല്ലാതാക്കൂ.

റീഡ് റസീപ്‌റ്റുകൾ ഓഫാക്കൂ

ഒരാളുടെ സന്ദേശം നിങ്ങൾ വായിച്ചെന്ന് അയാൾക്ക് കാണണോ എന്ന് തിരഞ്ഞെടുക്കൂ.

ഇല്ലാതാക്കി സ്‌പാം റിപ്പോർട്ട് ചെയ്യൂ

ആപ്പിൽ നിന്ന് സ്‌പാം റിപ്പോർട്ട് ചെയ്യൂ.

ഗ്രൂപ്പ് വിടൂ

എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് വിടൂ.

ടു-ഫാക്‌ടർ വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കൂ

അധിക സുരക്ഷ പ്രവർത്തനക്ഷമമാക്കാൻ ഒരു ആറക്ക പിൻ സൃഷ്‌ടിക്കുക.

അധിക റിസോഴ്‌സുകൾ

ഉപയോക്തൃ സുരക്ഷാ വിഷയങ്ങളിലുള്ള അധിക റിസോഴ്‌സുകൾക്ക് ഈ പതിവുചോദ്യങ്ങൾ സന്ദർശിക്കൂ