വ്യക്തിപര സന്ദേശങ്ങൾ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാൽ ഞങ്ങൾക്ക് അവയുടെ ഉള്ളടക്കം കാണാനാകില്ല. കൂടാതെ, എല്ലാവരും ആർക്കാണ് സന്ദേശമയയ്‌ക്കുന്നത് അല്ലെങ്കിൽ കോൾ ചെയ്യുന്നത് സംബന്ധിച്ച ലോഗുകൾ ഞങ്ങൾ സൂക്ഷിക്കില്ല. മൂന്ന് ബില്ല്യൺ ഉപയോക്താക്കളുടെ വ്യക്തിഗത റെക്കോർഡുകൾ സൂക്ഷിക്കുന്നത് സ്വകാര്യതയ്‌ക്ക് മോശമാണെന്ന് ഞങ്ങൾ കരുതുന്നു, ഞങ്ങൾ ഇത് ചെയ്യുകയുമില്ല.
ഞങ്ങളുടെ ഫീച്ചറുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഞങ്ങൾക്കുള്ളതിനാൽ, ഞങ്ങൾക്ക് അവ മെച്ചപ്പെടുത്തുന്നത് തുടരാനാകും, ഒപ്പം ഞങ്ങൾ ഇത് ചെയ്യുമ്പോൾ വ്യക്തിപരമായ വിശദാംശങ്ങൾ നീക്കം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഇവിടെ വിവരിച്ചിരിക്കുന്നത് പോലെ ഒരു നിർദ്ദിഷ്‌ട വ്യക്തിയുമായോ ഫോൺ നമ്പറുമായോ ബന്ധപ്പെട്ടതാകാവുന്ന വ്യക്തിപരമായ വിശദാംശങ്ങൾ നീക്കം ചെയ്യുന്ന സാങ്കേതികവിദ്യ ഞങ്ങൾ നിർമ്മിച്ചു.
നൂതനമായ ഓട്ടോമേറ്റഡ് സിസ്‌റ്റങ്ങളിലൂടെയും റിപ്പോർട്ടുകളിലൂടെയും സ്‌പാം അല്ലെങ്കിൽ ദുരുപയോഗം തിരിച്ചറിയാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഒരു മിനിറ്റിൽ 1,000 സന്ദേശങ്ങൾ അയയ്‌ക്കുന്ന ഒരു ഉപയോക്താവ് ഒരു ഓട്ടോമേറ്റഡ് സ്‌പാം അക്കൗണ്ട് ആകാനുള്ള സാധ്യതയുണ്ട്, അവർ WhatsApp ഉപയോഗിക്കുന്നത് ഞങ്ങൾ നിരോധിക്കേണ്ടതുണ്ട്. ഇതുപോലെയുള്ള ദുരുപയോഗ കേസുകളിൽ, ഒരു പ്രശ്‌നം തിരിച്ചറിഞ്ഞാൽ ആരെല്ലാം ആർക്കാണ് സന്ദേശമയയ്‌ക്കുന്നതെന്ന് കാണാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്.
ഞങ്ങൾക്ക് ഈ കഴിവുള്ളതിനാൽ, ഈ വിവരം നൽകാൻ ഞങ്ങൾക്ക് ചിലപ്പോൾ നിയമപരമായ ഉത്തരവുകൾ ലഭിക്കുന്നു. സാധുതയുള്ള നിയമ നിർവ്വഹണ അഭ്യർത്ഥനകളിൽ ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് ഞങ്ങൾ സുതാര്യമാണ്, നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.