നിങ്ങളുടെ സ്വകാര്യതയ്ക്ക് ആണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. സ്വകാര്യമായി മെസേജ് അയയ്ക്കൂ.
ലളിതവും സ്വകാര്യവുമായ ഒരു ഉൽപ്പന്നം രൂപകൽപ്പന ചെയ്യുക വഴി ലോകത്തെ സ്വകാര്യമായി കണക്‌റ്റ് ചെയ്യുകയാണ് ഞങ്ങളുടെ ദൗത്യം. നിങ്ങൾ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഒരു വ്യക്തിഗത മെസേജ് അയയ്ക്കുകയാണെങ്കിലോ ഒരു ബിസിനസ് സ്ഥാപനത്തിന് ടെക്‌സ്‌റ്റ് ചെയ്യുകയാണെങ്കിലോ, നിങ്ങളുടെ ആശയവിനിമയങ്ങൾ സുരക്ഷിതമാണ്, അതിന്റെ നിയന്ത്രണവും നിങ്ങൾക്കായിരിക്കും.
നിങ്ങൾക്ക് അവകാശപ്പെട്ട സ്വകാര്യത സ്വയമേവ ലഭ്യമാകുന്നു
ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ
ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്തിട്ടുള്ള ചാറ്റുകളിലെ സംഭാഷണങ്ങൾ, ഒരു സുവർണ മെസേജ് ഉപയോഗിച്ച് വ്യക്തമായി ലേബൽ ചെയ്തിരിക്കും; ഈ മെസേജുകളും കോളുകളും നിങ്ങൾക്കിടയിൽ മാത്രമാകും നിലനിൽക്കുക, അതിലെ ഉള്ളടക്കം വായിക്കാനോ കേൾക്കാനോ മറ്റാർക്കും, എന്തിന് WhatsApp-ന് പോലും കഴിയില്ല.
മെസേജുകൾ നിങ്ങളുടെ ഉപകരണത്തിൽ സംഭരിക്കുന്നു
നിങ്ങളുടെ മെസേജുകൾ നിങ്ങൾക്ക് സ്വന്തമാണ്. അതുകൊണ്ടാണ്, നിങ്ങളുടെ മെസേജുകൾ നിങ്ങളുടെ ഫോണിൽ സംഭരിച്ചിരിക്കുന്നത്, ഞങ്ങൾ പരസ്യദാതാക്കളുമായി അവ പങ്കിടുകയില്ല.
നിങ്ങളുടെ സ്വകാര്യത നിയന്ത്രിക്കുന്നത് നിങ്ങളാണ്
നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും മനസ്സിലാക്കുന്നതും ഇഷ്ടാനുസൃതമാക്കുന്നതും WhatsApp ലളിതമാക്കുന്നു.
നിങ്ങളുടെ WhatsApp ലോക്ക് ചെയ്യുക
വായിച്ചെന്ന് അറിയൽ
നിങ്ങൾ മെസേജുകൾ വായിച്ചോയെന്ന് അറിയുന്നതിന് കോണ്ടാക്‌ടുകളെ അനുവദിക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം.
അവസാനം കണ്ടത്
നിങ്ങൾ അവസാനമായി എപ്പോഴാണ് WhatsApp തുറന്നതെന്ന് അറിയാൻ നിങ്ങളുടെ കോണ്ടാക്‌ടുകളെ മാത്രം അനുവദിക്കാനോ എല്ലാവരെയും അനുവദിക്കാനോ ആരെയും അനുവദിക്കാതിരിക്കാനോ നിങ്ങൾക്ക് തീരുമാനിക്കാം.
പ്രൊഫൈൽ ഫോട്ടോ സ്വകാര്യത
നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണാൻ നിങ്ങളുടെ കോണ്ടാക്‌ടുകളെ മാത്രം അനുവദിക്കാനോ എല്ലാവരെയും അനുവദിക്കാനോ ആരെയും അനുവദിക്കാതിരിക്കാനോ നിങ്ങൾക്ക് തീരുമാനിക്കാം.
ഗ്രൂപ്പിന്റെ സ്വകാര്യതാ ക്രമീകരണം
നിങ്ങളെ ഗ്രൂപ്പ് ചാറ്റിലേക്ക് ചേർക്കാൻ എല്ലാവരെയും അനുവദിക്കണോ അതോ എല്ലാ കോണ്ടാക്‌ടുകളെയും അനുവദിക്കണോ അതല്ല ചില കോണ്ടാക്‌ടുകളെ മാത്രം അനുവദിച്ചാൽ മതിയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
നിങ്ങൾ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
വിവരങ്ങൾ ബോധ്യപ്പെട്ടുകൊണ്ടുള്ള തീരുമാനങ്ങൾ എടുക്കാനും ആശയവിനിമയങ്ങളെ സുരക്ഷിതമായും ഭദ്രമായും പരിപാലിക്കാനും സഹായിക്കുന്നതിന് ടൂളുകളുടെയും ഫീച്ചറുകളുടെയും വിഭവസാമഗ്രികളുടെയും ഒരു പരമ്പര തന്നെ WhatsApp നൽകുന്നുണ്ട്.
ഇനിപ്പറയുന്ന കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്ന് മനസ്സിലാക്കുക:
Android | iPhone എന്നിവയിൽ നിങ്ങളുടെ സ്വകാര്യതാ ഫീച്ചറുകൾ ഇഷ്ടാനുസൃതമാക്കുക
ഡാറ്റാ സുതാര്യത
ഏതൊക്കെ വിവരങ്ങളാണ് സ്വകാര്യമായി നിലനിൽക്കുന്നത് എന്നതിനെ കുറിച്ചും ഏതൊക്കെ വിവരങ്ങളാണ് ഞങ്ങൾ ശേഖരിച്ച് ഞങ്ങളുടെ മാതൃ കമ്പനിയായ Meta-യുമായി പങ്കിടുന്നതെന്നും ഉള്ള കാര്യത്തിൽ വ്യക്തത നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മികച്ച ഉപയോക്തൃ അനുഭവം നൽകാനും സുരക്ഷ മെച്ചപ്പെടുത്താനും ഞങ്ങൾ പങ്കിടുന്ന വിവരങ്ങൾ ഞങ്ങളെ സഹായിക്കുന്നു. ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾ ലഭിക്കുന്നതിന്, ഞങ്ങളുടെ സ്വകാര്യതാ നയം കാണുക.