പ്രകടവും രസകരവും സ്വതന്ത്രവുമായ സംഭാഷണങ്ങൾ നടത്താനുള്ള ഇടം. നിങ്ങളുടെ വ്യക്തിഗത സന്ദേശങ്ങൾ സുരക്ഷിതമാക്കുന്നതിനായി, ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ ഉള്ള ഏത് ഉപകരണത്തിലും സന്ദേശമയയ്ക്കൽ.
നിങ്ങളുടെ കണക്ഷന് വേഗതയില്ലെങ്കിൽ പോലും, എല്ലാ നിമിഷങ്ങളും പകർത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യൂ, കൂടാതെ സ്‌റ്റാൻഡേർഡ് അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ഡെഫനിഷനിൽ അവ അയയ്ക്കുക.
ചാറ്റിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മെസേജുകൾ തൽക്ഷണം റെക്കോർഡ് ചെയ്‌ത് പങ്കിട്ടുകൊണ്ട് ആ നിമിഷത്തിന്റെ അനുഭവം ഓർമ്മയിൽ സൂക്ഷിക്കൂ.
തിരയാനാകുന്നതും ഇഷ്‌ടാനുസൃതവുമായ സ്‌റ്റിക്കറുകൾ, അവതാറുകൾ, GIF-കൾ എന്നിവ ഉപയോഗിച്ച് ക്രിയാത്മകമാകൂ.
മെസേജുകളോട് പ്രതികരിക്കാനും നിങ്ങളുടെ ചിന്തകൾ എളുപ്പത്തിലും തൽക്ഷണവും പങ്കിടാനും ഏതൊരു ഇമോജിയും ഉപയോഗിക്കൂ.
വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിൽ നിങ്ങൾക്ക് സ്റ്റിക്കറുകൾ ആക്‌സസ് ചെയ്യാൻ കഴിയും. സ്റ്റിക്കറുകൾ കാണാനും ഉപയോഗിക്കാനും, ഒരു ചാറ്റ് തുറക്കുക, തുടർന്ന് സ്റ്റിക്കറുകൾ ഐക്കണിൽ ടാപ്പുചെയ്യുക. നിങ്ങൾ സ്‌റ്റിക്കറിൽ ടാപ്പുചെയ്യുമ്പോൾ തന്നെ അത് അയയ്ക്കപ്പെടും. WhatsApp സ്റ്റിക്കർ സ്റ്റോറിൽ നിന്നുള്ള നിർദ്ദേശിക്കപ്പെടുന്ന സ്റ്റിക്കർ പായ്ക്കുകൾ ഡൗൺലോഡ് ചെയ്ത പായ്ക്കുകൾക്ക് കീഴിൽ കാണിച്ചിരിക്കുന്നു. ഈ സ്റ്റിക്കറുകളിൽ ഏതിലെങ്കിലും ടാപ്പുചെയ്ത് അവ അയയ്ക്കാം, അല്ലെങ്കിൽ മുഴുവൻ പായ്ക്കും കാണാൻ 'സ്റ്റിക്കർ പായ്ക്ക് ചേർക്കുക' ടാപ്പുചെയ്യുക.
വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലെ സന്ദേശങ്ങളോട് നിങ്ങൾക്ക് ഇമോജികൾ ഉപയോഗിച്ച് പ്രതികരിക്കാം. സന്ദേശത്തിന് താഴെയുള്ള ഇമോജിയിൽ ടാപ്പുചെയ്‌ത് ഒരു സന്ദേശത്തോടുള്ള എല്ലാ പ്രതികരണങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. ഒരു സന്ദേശത്തോട് പ്രതികരിക്കാൻ, നിങ്ങൾ ഒരു സന്ദേശം ടാപ്പുചെയ്ത് പിടിക്കുക, തുടർന്ന് പ്രതികരിക്കാൻ ഒരു ഇമോജിയിൽ ടാപ്പുചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ കീബോർഡിൽ നിന്ന് ഒരു ഇമോജി തിരഞ്ഞെടുക്കാൻ ചേർക്കുക (വൃത്തത്തിനുള്ളിലെ പ്ലസ് ചിഹ്നം) ടാപ്പുചെയ്യുക.
നിങ്ങളുടെ ഫോണിലേക്ക് അയയ്ക്കുന്ന ഓഡിയോ, വീഡിയോ, ഫോട്ടോകൾ എന്നിവ WhatsApp സ്വയമേവ സംരക്ഷിക്കുന്നു. മീഡിയാ ദൃശ്യപരത ഓപ്‌ഷൻ ഡിഫോൾട്ടായി ഓണാക്കിയിരിക്കുന്നു. നിങ്ങളുടെ ഉപകരണത്തിന്റെ ലോക്കൽ സ്റ്റോറേജിലേക്ക് WhatsApp സ്വയമേവ മീഡിയ സംരക്ഷിക്കുന്നത് തടയാൻ നിങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ (മൂന്ന് ലംബ ഡോട്ടുകൾ) > ക്രമീകരണങ്ങൾ > ചാറ്റുകൾ എന്നിങ്ങനെ ടാപ്പുചെയ്യാം.