ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

അവസാനം പരിഷ്ക്കരിച്ചത്: 04 ജനുവരി 2021 (ആർക്കൈവ് ചെയ്ത പതിപ്പുകൾ)

WhatsApp സേവന നിബന്ധനകൾ

നിങ്ങൾ യൂറോപ്യൻ പ്രദേശത്താണ് ജീവിക്കുന്നതെങ്കിൽ, ഈ സേവന നിബന്ധനകളുടെയും സ്വകാര്യ നയങ്ങളുടെയും കീഴിലാണ് WhatsApp Ireland Limited നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്.

ആപ്പുകൾ, സേവനങ്ങൾ, ഫീച്ചറുകൾ, സോഫ്റ്റ്‌വെയർ, വെബ്സൈറ്റ് എന്നിവ വഴി ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിനായി (താഴെ കൊടുത്തിരിക്കുന്നത് പോലെ) നിങ്ങൾ ഞങ്ങളുടെ സേവന നിബന്ധനകളുമായി (നിബന്ധനകൾ) യോജിക്കുന്നത്(ക്കേണ്ടത്) ആവശ്യമാണ്.

നിങ്ങൾ യൂറോപ്യൻ എക്കണോമിക് ഏരിയയിലെ (സാമ്പത്തിക മേഖല) (ഇതിൽ യൂറോപ്യൻ യൂണിയനും ഉൾപ്പെടും) ഒരു രാജ്യത്തിലോ അധീനരാജ്യത്തിലോ അല്ലെങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും രാജ്യത്തിലോ അധീനരാജ്യത്തിലോ (കൂട്ടത്തോടെ “യൂറോപ്യൻ മേഖല” എന്നറിയപ്പെടുന്നത്) അല്ല ജീവിക്കുന്നതെങ്കിൽ WhatsApp LCC (“WhatsApp,” ഞങ്ങളുടെ,” “ഞങ്ങൾ,” “ഞങ്ങളെ”) നിങ്ങൾക്ക് താഴെ വിവരിക്കപ്പെട്ട സേവനങ്ങൾ (“സേവനങ്ങൾ”) നൽകുന്നതാണ്.

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച്

  • സ്വകാര്യതാ-സുരക്ഷാ തത്വങ്ങൾ. WhatsApp തുടങ്ങിയതു മുതൽ ഞങ്ങൾ മനസ്സിൽ ശക്തമായ സ്വകാര്യതാ-സുരക്ഷാ ആശയങ്ങളോടുകൂടിയാണ് സേവനങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
  • നിങ്ങളെ മറ്റുള്ളവരുമായി കണക്റ്റ് ചെയ്യുന്നു. മെസ്സേജുകൾ, വോയിസ്-വീഡിയോ കോളുകൾ, ചിത്രങ്ങൾ വീഡിയോകൾ എന്നിവ പങ്കുവയ്ക്കൽ, സ്റ്റാറ്റസ്, വേണ്ട സമയത്ത് ലൊക്കേഷൻ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്, എന്നിവയിലൂടെ നിങ്ങൾ മറ്റ് WhatsApp ഉപയോക്താക്കളുമായി ആശയവിനിമയം ചെയ്യാനുള്ള വഴികൾ നൽകാനും അവ മെച്ചപ്പെടുത്താനുമായി ഞങ്ങൾ എന്നും പരിശ്രമിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കൾക്ക് പണം അയക്കാനും അവരിൽ നിന്ന് പണം സ്വീകരിക്കാനും അനുവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കിയേക്കാവുന്നതാണ്. പങ്കാളികൾ, സേവന ദാതാക്കൾ, സംയോജിത കമ്പനികൾ എന്നിവരുമായി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്ക് അവരുടെ സേവനങ്ങളുമായി കണക്റ്റ് ചെയ്യാൻ വഴികളുണ്ടാക്കാനായി WhatsApp ശ്രമിക്കുന്നു.
  • ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനായി നിങ്ങളുടെ WhatsApp ഉപയോഗ രീതി ഞങ്ങൾ വിശകലനം ചെയ്യുന്നു. WhatsApp ഉപയോഗിക്കുന്ന ബിസിനസ്സുകളെ അവരുടെ സേവനങ്ങളുടെയും മെസ്സേജുകളുടെയും പ്രഭാവം, വ്യാപനം (വിതരണം) എന്നിവ അളക്കാൻ സഹായിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. WhatsApp അതിൻ്റെ പക്കലുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ ഇതിനായി മറ്റ് പങ്കാളികൾ, സേവന ദാതാക്കൾ, സംയോജിത കമ്പനികൾ എന്നിവയുമായി പ്രവർത്തിക്കുന്നു.
  • ബിസിനസ്സുകളുമായി ആശയവിനിമയം ചെയ്യുന്നത്. നിങ്ങൾക്കും നിങ്ങളുടെ ബിസിനസ്സുകൾക്കും മറ്റ് സംഘടനകൾക്കും ഞങ്ങളുടെ സേവനം ഉപയോഗിച്ച് തമ്മിൽ ആശയവിനിമയം നടത്താൻ വഴികൾ ലഭ്യമാക്കാനും അവ മെച്ചപ്പെടുത്താനും ഞങ്ങൾ പരിശ്രമിക്കുന്നു. ഓർഡർ, ഇടപാട്, അപ്പോയിന്മെന്‍റ് വിവരം, ഡെലിവറി, ഷിപ്പിംഗ് അറിയിപ്പുകൾ, ഉൽപ്പന്നവും സേവനങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ, മാർക്കറ്റിംഗ് എന്നിവയിലൂടെയാണ് ഇത് സംഭവ്യമാക്കുന്നത്.
  • ഭദ്രതയും, സുരക്ഷയും, ആത്മാർത്ഥതയും. ഞങ്ങളുടെ സേവനങ്ങളുടെ ഭദ്രതയും, സുരക്ഷയും, ആത്മാർഥതയും കാത്തുസൂക്ഷിക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നു. മോശമായി പെരുമാറുന്നവരെയും, ഞങ്ങളുടെ നിബന്ധനകളെ ലംഘിക്കുന്ന പ്രവർത്തികളെയും കൈകാര്യം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ളവർക്ക് ദോഷകരമായ പെരുമാറ്റം, ഞങ്ങളുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനം എന്നിവയിലൂടെയുള്ള ഞങ്ങളുടെ സേവനങ്ങളുടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഞങ്ങൾ യത്നിക്കുന്നു.ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും സഹായിക്കാനും കഴിയുന്ന അവസരങ്ങളെ ഞങ്ങൾ അഭിസംബോധന ചെയ്യുന്നു. ഇനങ്ങനെയുള്ള ആളുകളെക്കുറിച്ചോ പ്രവർത്തികളെക്കുറിച്ചോ ഞങ്ങൾ അറിയുന്ന പക്ഷം അവയെ നീക്കം ചെയ്‌തുകൊണ്ടോ അല്ലെങ്കിൽ നിയമ നിർവ്വഹണവുമായി ബന്ധപ്പെട്ടോ ഞങ്ങൾ അതിനെതിരെ നടപടിയെടുക്കുന്നതാണ്. ഇങ്ങനെയുള്ള നീക്കം ചെയ്യലുകൾ താഴെ കൊടുത്തിരിക്കുന്ന “ടെർമിനേഷൻ” സെക്ഷൻ പ്രകാരമായിരിക്കും നടപ്പിലാക്കുക.
  • ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള ലഭ്യമാക്കുന്നത്. ഞങ്ങളുടെ ആഗോള സേവനം പ്രാവർത്തികമാക്കുന്നതിന്, നിങ്ങൾ താമസിക്കുന്ന രാജ്യത്തിന് പുറത്തുള്ളവ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഡാറ്റാ സെന്ററുകളിൽ ഉള്ളടക്കവും വിവരങ്ങളും സംഭരിക്കുകയും കൈമാറുകയും വേണം. ഈ ആഗോള ആന്തരഘടനയുടെ ഉപയോഗം ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ അനിവാര്യമാണ്. ഈ ആന്തരഘടന സംയോജിത കമ്പനികൾ ഉൾപ്പെടെയുള്ള സേവന ദാതാക്കളാൽ പ്രവർത്തിക്കപ്പെടുന്നതോ അല്ലെങ്കിൽ അവരുടെ ഉടമസ്ഥതയിലുള്ളതോ ആയിരിക്കാം.
  • സംയോജിത കമ്പനികൾ. ഞങ്ങൾ Facebook കമ്പനികളുടെ ഭാഗമാണ്. Facebook കമ്പനികളുടെ ഒരു ഭാഗമായിരിക്കവേ, WhatsApp-ൻ്റെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നത് പോലെ WhatsApp Facebook കമ്പനികളുമായി വിവരങ്ങൾ സ്വീകരിക്കുകയും പങ്കുവയ്ക്കുന്നതും ചെയ്യുന്നതാണ്. ഇതിൽ നിങ്ങളുടെ WhatsApp അനുഭവം Facebook കമ്പനി ഉൽപ്പന്നങ്ങളുമായി കണക്റ്റ് ചെയ്യാനുള്ള ഏകീകരണങ്ങൾ, Facebook കമ്പനി ഉൽപ്പന്നങ്ങളിൽ ഉടനീളം നിങ്ങൾക്ക് ഭദ്രത, സുരക്ഷത, ആത്മാർഥത എന്നിവ ഉറപ്പ് വരുത്തൽ, Facebook കമ്പനി ഉൽപ്പന്നങ്ങളിൽ ഉടനീളം നിങ്ങളുടെ പരസ്യ-ഉൽപ്പന്ന അനുഭവം മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു. Facebook കമ്പനികളെ പറ്റിയും അവയുടെ നിബന്ധനകളെക്കുറിച്ചും നയങ്ങളെക്കുറിച്ചും ഇവിടെ കൂടുതൽ അറിയുക.

തിരിച്ച് മുകളിലോട്ട് പോകുക

അടിയന്തര സേവനങ്ങൾക്ക് ആക്സസ് ഇല്ല: ഞങ്ങളുടെ സേവനങ്ങളും നിങ്ങളുടെ മൊബൈൽ ഫോൺ, ഫിക്‌സഡ് ലൈൻ ടെലിഫോൺ, SMS സേവനങ്ങൾ എന്നിവയും തമ്മിൽ പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. ഞങ്ങളുടെ സേവനങ്ങള്‍ അടിയന്തര സേവനങ്ങളുടെയോ അടിയന്തര സേവന ദാതാക്കളുടെയോ ആക്സസ് നൽകുന്നതല്ല. ഇതിൽ പോലീസ്, അഗ്നിശമന വകുപ്പ്, ആശുപത്രികൾ, മറ്റ് പൊതു സുരക്ഷാ പ്രതികരണ പോയിൻറുകളിൽ കണക്റ്റ് ചെയ്യുന്നത് എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് ഉചിതമായ അടിയന്തര സേവന ദാതാക്കളുമായി മൊബൈൽ ഫോണിലൂടെയോ, നിശ്ചിത ലൈൻ ടെലിഫോനിലൂടെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും സേവനത്തിലൂടെയോ സമ്പർക്കം ചെയ്യാൻ പറ്റുമെന്ന് നിങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.

നിങ്ങൾ യുണൈറ്റഡ് സ്റ്റെയിറ്റ്സിലോ ക്യാനഡയിലോ ജീവിക്കുന്ന WhatsApp ഉപയോക്താവാണെങ്കിൽ ഞങ്ങളുടെ നിബന്ധനകളിൽ ഒരു അഭേദ്യ മദ്ധ്യസ്ഥതാ വ്യവസ്ഥ ഉൾപ്പെടുന്നു. ഈ വ്യവസ്ഥയ്ക്കനുസരിച്ച് നിങ്ങൾ വേണ്ടെന്നു വയ്ക്കുന്ന സന്ദര്‍‌ഭങ്ങളും ചില പ്രത്യേക തരം തർക്കങ്ങളും ഒഴികെ എന്ത് തർക്കം ഉണ്ടായാലും (താഴെ വിവരിച്ചിരിക്കുന്നു) അത് നിങ്ങളും WhatsApp-ഉം അഭേദ്യ ഏകപക്ഷീയ വ്യവസ്ഥയ്ക്കനുസരിച്ച് പരിഹരിക്കുന്നതായി കരാർ വയ്ക്കുന്നതാണ് (യോജിക്കുന്നതാണ്). ഈ തർക്കങ്ങൾ ഒരു ജഡ്ജിയോ ജൂറിയോ വഴി തീരുമാനിക്കപ്പെടാനുള്ള എല്ലാ അവകാശങ്ങളും നിങ്ങൾ പരിത്യജിക്കുന്നു എന്നാണ് ഇതിൻ്റെ അർഥം. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ക്ലാസ് ആക്‌ഷൻ (നടപടികൾ), പ്രതിനിധി പ്രവർത്തനങ്ങൾ, ക്ലാസ് (വർഗ) മദ്ധ്യസ്ഥത എന്നിവയിൽ പങ്കെടുക്കാനുള്ള അവകാശങ്ങളും പരിത്യജിക്കുന്നു എന്നാവുന്നു. കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന “യുണൈറ്റഡ് സ്റ്റെയിറ്റ്സിനും കാനഡയ്ക്കുമായുള്ള പ്രത്യേക മദ്ധ്യസ്ഥതാ വ്യവസ്ഥ” എന്ന സെക്ഷൻ വായിക്കുക.

രജിസ്ട്രേഷന്‍. കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ നിലവിലുള്ള നമ്പർ നൽകുക. നമ്പർ മാറുന്ന പക്ഷം ഞങ്ങളുടെ ആപ്പിലുള്ള നമ്പർ മാറ്റാനുള്ള ഫീച്ചർ ഉപയോഗിച്ച് മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുക. ഞങ്ങളുടെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനായി കോഡുകൾ അടങ്ങിയിരിക്കുന്ന ടെക്സ്റ്റ് മെസ്സേജുകളും ഫോൺ കോളുകളും (ഞങ്ങളിൽ നിന്നോ അതോ മൂന്നാം കക്ഷി ദാതാക്കളിൽ നിന്നോ വരുന്നത്) സ്വീകരിക്കാൻ നിങ്ങൾ അംഗീകരിക്കുന്നു.

വിലാസ പുസ്തകം. ബാധകമായ നിയമങ്ങളാൽ അനുവദിക്കപ്പെട്ടതാണെങ്കിൽ, കോൺടാക്റ്റ് അപ്‌ലോഡ് ഫീച്ചർ ഉപയോഗിച്ച് ഞങ്ങളുടെ സേവന ഉപയോക്താക്കളുടെയും നിങ്ങളുടെ മറ്റു കോൺടാക്റ്റുകളുടെയും ഉൾപ്പെടെയുള്ള നിങ്ങളുടെ വിലാസ പുസ്തകത്തിലെ ഫോൺ നമ്പറുകൾ നിങ്ങൾക്ക് പതിവായി ഞങ്ങൾക്ക് നൽകാവുന്നതാണ്. ഞങ്ങളുടെ കോൺടാക്റ്റ് അപ്‌ലോഡ് ഫീച്ചറിനെക്കുറിച്ച് ഇവിടെ കൂടുതൽ അറിയുക.

പ്രായം. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി നിങ്ങൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമെങ്കിലും ഉണ്ടായിരിക്കേണ്ടതാണ് (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തിലോ (ദേശത്തിലോ/ഉപസംസ്ഥാനത്തിലോ) മാതാപിതാക്കളുടെ അംഗീകാരമില്ലാതെ നിങ്ങൾക്ക് ഞങ്ങളുടെ സേവനത്തിൽ രജിസ്റ്റർ ചെയ്യാനും അത് ഉപയോഗിക്കാനും അനുമതി ലഭിക്കുന്ന (അങ്ങനെയുള്ള) പ്രായം). ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി ബാധകമായ നിയമങ്ങൾക്കനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ പ്രായമുള്ളയാളാവുന്നതിനു പുറമേ, അഥവാ നിങ്ങൾ നിങ്ങളുടെ രാജ്യത്തെയോ ദേശത്തെയോ നിയമങ്ങൾക്കനുസരിച്ച് ഞങ്ങളുടെ നിബന്ധനകളുമായി യോജിക്കാനുള്ള പ്രായം എത്തിയിട്ടില്ലെങ്കിൽ, നിങ്ങൾക്കു വേണ്ടി നിങ്ങളുടെ രക്ഷിതാവോ പാലകനോ ഞങ്ങളുടെ നിബന്ധനകളുമായി യോജിക്കേണ്ടതാണ്. ദയവായി നിങ്ങളുടെ രക്ഷിതാവിനോടോ പാലകരോടോ നിങ്ങളുടെ കൂടെ ഈ നിബന്ധനകൾ വായിക്കാൻ പറയുക (വയ്ക്കാമോ എന്ന് ചോദിക്കുക).

ഉപകരണങ്ങളും സോഫ്റ്റ്‌വെയറും. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി നിങ്ങളുടെ പക്കൽ പ്രത്യേകം ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, ഡാറ്റാ കണക്ഷൻ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്, ഇവ ഞങ്ങൾ നൽകുന്നതല്ല. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി ഈ സേവനങ്ങൾ നിങ്ങൾ സ്വമേധയാ അല്ലെങ്കിൽ ഓട്ടോമാറ്റിക് ആയി ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും സമ്മതിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നതിന് അത്യാവശ്യമായി ഞങ്ങളുടെ സേവനങ്ങൾ വഴി നിങ്ങൾക്ക് അറിയിപ്പുകൾ അയക്കാനും നിങ്ങൾ സമ്മതിക്കുന്നു.

ഫീസും നികുതികളും. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച എല്ലാ കരിയർ ഡാറ്റാ പ്ലാനുകളുടെയും ഇന്റർനെറ്റ് ഫീസ്, മറ്റ് ഫീസുകൾ, നികുതികൾ എന്നിവയുടെയും ഉത്തരവാദിത്തം നിങ്ങളുടേതാകുന്നു.

തിരിച്ച് മുകളിലോട്ട് പോകുക

സ്വകാര്യതാ നയവും ഉപയോക്താവിൻ്റെ വിവരങ്ങളും

WhatsApp നിങ്ങളുടെ സ്വകാര്യതയെക്കുറിച്ച് കരുതൽ പുലത്തുന്നു. WhatsApp-ൻ്റെ സ്വകാര്യതാ നയം ഞങ്ങൾ വിവരങ്ങൾ (മെസ്സേജ് ഉൾപ്പെടുന്നത്) ഉപയോഗിക്കുന്ന രീതി വിവരിക്കുന്നു. ഇതിൽ നിങ്ങളിൽ നിന്ന് ലഭിക്കുന്നതും ശേഖരിക്കുന്നതുമായ പല തരം വിവരങ്ങളെക്കുറിച്ചും, അവ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നും പങ്കു വയ്ക്കുന്നു എന്നതിനെക്കുറിച്ചും, നിങ്ങളെക്കുറിച്ചുള്ള ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിനെ ബന്ധപ്പെട്ട് നിങ്ങൾക്കുള്ള അവകാശങ്ങളും ഉൾപ്പെടുന്നു.

തിരിച്ച് മുകളിലോട്ട് പോകുക

ഞങ്ങളുടെ സേവനങ്ങളുടെ സ്വീകാര്യമായ (അംഗീകരിക്കപ്പെട്ട) ഉപയോഗം

ഞങ്ങളുടെ നിബന്ധനകളും നയങ്ങളും. ഞങ്ങളുടെ നിബന്ധനകൾക്കും പോസ്റ്റ് ചെയ്തിട്ടുള്ള നയങ്ങൾക്കുമനുസരിച്ചായിരിക്കണം നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങളുടെ നിബന്ധനകളോ നയങ്ങളോ ലംഘിക്കുന്ന പക്ഷം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഞങ്ങൾ നടപടിയെടുക്കുന്നതാണ്. ഇത് നിങ്ങളുടെ അക്കൗണ്ട് അസാധുവാക്കിയോ സസ്‌പെൻഡ് ചെയ്തോ ആയിരിക്കും ചെയ്യുന്നത്. ആയതിനാല്‍, ഞങ്ങളുടെ സമ്മതമില്ലാതെ വേറെ അക്കൗണ്ട് സൃഷ്ടിക്കില്ല എന്ന് നിങ്ങൾ അംഗീകരിക്കുന്നു (സമ്മതിക്കുന്നു). താഴെ കൊടുത്തിരിക്കുന്ന “ടെർമിനേഷൻ” സെക്ഷൻ പ്രകാരമായിരിക്കും നിങ്ങളുടെ അക്കൗണ്ട് അസാധുവാക്കുന്നത്, അല്ലെങ്കിൽ സസ്‌പെൻഡ് ചെയ്യുന്നത്.

നിയമാനുസൃതവും സ്വീകാര്യവുമായ ഉപയോഗം. നിയമാനുസൃതവും, അംഗീകരിക്കപ്പെട്ടതും, സ്വീകാര്യവുമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഞങ്ങളുടെ സേവനങ്ങൾ അക്സസ് ചെയ്യാനും ഉപയോഗിക്കാനും പാടുള്ളൂ. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഈ രീതികളിലൊന്നും ഉപയോഗിക്കുന്നതല്ല (അല്ലെങ്കിൽ മറ്റുള്ളവരെ ഉപയോഗിക്കാൻ സഹായിക്കുന്നതല്ല): (a) WhatsApp-ൻ്റെയോ, ഞങ്ങളുടെ ഉപയോക്താക്കളുടെയോ, മറ്റുള്ളവയുടെയോ (ഇതിൽ സ്വകാര്യത, പരസ്യം (പ്രസിദ്ധി/പ്രചാരം), ബൗദ്ധിക സ്വത്ത്, മറ്റ് ഉടമസ്ഥാവകാശങ്ങൾ, എന്നിവ ഇതിൽ ഉൾപ്പെടും) അവകാശങ്ങൾ ലംഘിക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ, കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നത്; (b) നിയമവിരുദ്ധമോ, അശ്ലീലമോ, അപകീർത്തിപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, ഭയപ്പെടുത്തുന്നതോ, ഉപദ്രവിക്കുന്നതോ, വെറുപ്പുളവാക്കുന്നതോ, വർഗീയമായോ വംശപരമായോ മുറിവേൽപ്പിക്കുന്നതോ, അല്ലെങ്കിൽ അക്രമാസക്തമായ കുറ്റകൃത്യം പ്രചരിപ്പിക്കുന്നത്, കുട്ടികളെയോ മറ്റുള്ളവരെയോ അപകടത്തിൽ പെടുത്തുന്നത് അല്ലെങ്കിൽ ചൂഷണം ചെയ്യുന്നത്, ഉപദ്രവം ഏർപ്പെടുത്തുന്നത് , എന്നിങ്ങനെയുള്ള നിയുമവിരുദ്ധമോ അനുചിതമായതോ ആയ പെരുമാറ്റം പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത്; (c) വ്യാജവും, തെറ്റായ അവതരണവും, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളൂം ഉൾപ്പെടുന്നത്; (d) മറ്റൊരാളായി നടിക്കുന്നത്; (e) ബൾക്ക് മെസ്സേജ്, ഓട്ടോ-മെസ്സേജ്, ഓട്ടോ-ഡയലിംഗ് എന്നിവ പോലെയുള്ള നിയമവിരുദ്ധവും വിലക്കപ്പെട്ടതും ആയ ആശയവിനിമയങ്ങൾ ഉൾപ്പെടുന്നത്. അല്ലെങ്കിൽ (f) ഞങ്ങളുടെ സമ്മതം ഇല്ലാതെ ഞങ്ങളുടെ സേവനങ്ങളുടെ വ്യക്തിപരമല്ലാത്ത ഉപയോഗം ഉൾപ്പെടുന്നത്.

WhatsApp-നോ ഞങ്ങളുടെ ഉപയോക്താക്കൾക്കോ ഉപദ്രവം ചെയ്യുന്നത്. (a) ഞങ്ങളുടെ സേവനങ്ങളെ പുനരാവിഷ്കരിക്കുക, മാറ്റം വരുത്തുക, ഭേദഗതി വരുത്തുക, അതിൻ്റെ വ്യുൽപന്ന രൂപങ്ങൾ സൃഷ്ടിക്കുക, ഡീകംബയിൽ ചെയ്യുക, അല്ലെങ്കിൽ അവയിൽ നിന്ന് എക്സ്ട്രാക്റ്റ് ചെയ്യുക; (b) ഞങ്ങളുടെ സേവനങ്ങളിലേക്കോ അവയിലൂടെയോ വൈറസോ അതുപോലുള്ള ഉപദ്രവകാരിയായ കമ്പ്യൂട്ടർ കോഡുകളോ അയക്കുകയോ സ്റ്റോർ ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത്; (c) ഞങ്ങളുടെ സേവനങ്ങളിലോ സിസ്റ്റങ്ങളിലോ നിയമാനുസൃതമല്ലാതെ കടക്കുകയോ കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്; (d) ഞങ്ങളുടെ സേവനങ്ങളുടെ ഭദ്രത, സുരക്ഷ, സ്വകാര്യത, ആത്മാർഥത, ലഭ്യത, പ്രവർത്തനം എന്നിവയിൽ ഇടപെടുന്നതും അവയെ തടസപ്പെടുത്തുന്നതും; (e) നിയമാനുസൃതമല്ലാത്തതോ ഓട്ടോമാറ്റിക് ആയിട്ടുള്ളതോ ആയ വഴികളിലൂടെ ഞങ്ങളുടെ സേവനങ്ങൾക്കായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത്; (f) അനുവദീയമല്ലാത്തതും നിയമാനുസൃതമല്ലാത്തതുമായ രീതിയിൽ ഞങ്ങളുടെ ഉപയോക്താക്കളുടെയോ അവരെക്കുറിച്ചുള്ളതോ ആയ വിവരങ്ങൾ ശേഖരിക്കുന്നത്; (g) നിയമാനുസൃതമല്ലാത്ത രീതിയിൽ ഞങ്ങളുടെ സേവനങ്ങളെയോ അല്ലെങ്കിൽ ഞങ്ങളിൽ നിന്നോ ഞങ്ങളുടെ സേവനങ്ങളിൽ നിന്നോ ലഭിച്ച വിവരങ്ങളെയോ വിൽക്കുകയോ, മറിച്ചുവിൽക്കുകയോ, വാടകയ്ക്ക് കൊടുക്കുകയോ, അവയ്ക്ക് വിലവയ്ക്കുകയോ ചെയ്യുന്നത്; (h) ഞങ്ങളുടെ സേവനങ്ങൾ വഴി ഞങ്ങൾ വ്യക്തമായും (സ്പഷ്ടമായും) ലഭ്യമാക്കിയിട്ടുള്ള അംഗീകരിക്കപ്പെട്ട ഉപകരണങ്ങൾ വഴിയല്ലാതെ ഞങ്ങളുടെ സേവനങ്ങൾ ഒരേ സമയത്ത് ഒന്നിൽ കൂടുതൽ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ വിധത്തിൽ അവയെ ഏതെങ്കിലും നെറ്റ്‌വർക്കിലൂടെ ലഭ്യമാക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത്; (i) നിയമാനുസൃതമല്ലാത്ത രീതിയിൽ വളരെ സാമ്യമായ (അളവിൽ/രീതിയിൽ) ഞങ്ങളുടെ സേവനങ്ങളുടേത് പോലെ തന്നെ പ്രവർത്തിക്കുന്ന API-കൾ സോഫ്റ്റ്‌വെയർ എന്നിവ സൃഷ്ടിക്കുന്നതും അവ മൂന്നാം കക്ഷികൾക്ക് ഉപയോഗിക്കാനായി നൽകുന്നത്; അല്ലെങ്കിൽ (j) കപടമോ അടിസ്ഥാനരഹിതമോ ആയ റിപോർട്ടുകൾ സമർപ്പിച്ച് റിപ്പോർട്ടിംഗ് ചാനലുകളുടെ ദുരുപയോഗം ചെയ്യുന്നത്.

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി വയ്ക്കുന്നത്/വെക്കുന്നത്. നിങ്ങളുടെ ഉപകരണവും WhatsApp അക്കൗണ്ടും തികച്ചും ഭദ്രമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഞങ്ങളുടെ സേവനങ്ങളുടെയോ നിങ്ങളുടെ അക്കൗണ്ടിൻ്റെയോ നിയമാനുസൃതമല്ലാത്ത ഉപയോഗമോ സുരക്ഷാ ലംഘനമോ അറിയുന്ന പക്ഷം നിങ്ങൾ ഞങ്ങളെ ഉടനടി അറിയിക്കേണ്ടതാണ്.

മുകളിലേയ്‌ക്ക് തിരികെ പോകുക

മൂന്നാം കക്ഷി സേവനങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ നിങ്ങളെ മൂന്നാം-കക്ഷി വെബ്സൈറ്റുകൾ, ആപ്പുകൾ, വിഷയങ്ങൾ, മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും പിന്നെ Facebook കമ്പനി ഉൽപ്പന്നങ്ങളും എന്നിവ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും അനുവദിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങളുമായി സംയോജിപ്പിച്ച മൂന്നാം കക്ഷി ഡാറ്റാ ബാക്കപ്പ് സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ് (iCloud, Google Drive എന്നിവ പോലുള്ളത്). കൂടാതെ ഏതെങ്കിലും മൂന്നാം കക്ഷിയുടെ വെബ്സൈറ്റിലൂടെ ഷെയർ ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ WhatsApp കോൺടാക്റ്റുകളുമായി വിവരങ്ങൾ പങ്കുവയ്ക്കാവുന്നതാണ്. ഈ നിബന്ധനകളും സ്വകാര്യതാ നയങ്ങളും ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗത്തിന് (മേൽ) മാത്രമേ ബാധകമാകുകയുള്ളൂ എന്ന് ഓർക്കുക. നിങ്ങൾ മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ അല്ലെങ്കിൽ Facebook കമ്പനി ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ ഉപയോഗം അവയുടെ നിബന്ധനകൾക്കും സ്വകാര്യതാ നയങ്ങൾക്കും അനുസരിച്ചായിരിക്കും.

തിരിച്ച് മുകളിലോട്ട് പോകുക

ലൈസൻസുകൾ

നിങ്ങളുടെ അവകാശങ്ങൾ. നിങ്ങളുടെ WhatsApp അക്കൗണ്ടിനു വേണ്ടിയോ ഞങ്ങളുടെ സേവനങ്ങൾ വഴിയോ നിങ്ങൾ നൽകുന്ന വിവരങ്ങളിൽ WhatsApp ഉടമസ്ഥാവകാശം പ്രഖ്യാപിക്കുന്നില്ല. നിങ്ങളുടെ WhatsApp അക്കൗണ്ടിനായോ ഞങ്ങളുടെ സേവനങ്ങൾ വഴിയോ ഇങ്ങനെയുള്ള വിവരങ്ങൾ നൽകാൻ നിർബന്ധമായ അവകാശങ്ങൾ നിങ്ങൾക്കുണ്ടാവേണ്ടതാണ്. ഞങ്ങളുടെ നിബന്ധനകളിലുള്ള അവകാശങ്ങളും ലൈസെൻസുകളും നൽകാനുള്ള അവകാശവും ഉണ്ടായിരിക്കേണ്ടതാണ്.

WhatsApp-ൻ്റെ അവകാശങ്ങൾ. ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട കോപ്പിറൈറ്റുകൾ, ട്രേഡ്‌മാർക്കുകൾ, ഡൊമെയ്നുകൾ, ലോഗോകൾ, ട്രേഡ് ഡ്രസ്സ്,ട്രേഡ് രഹസ്യങ്ങൾ, പാറ്റൻറുകൾ, (പകർപ്പവകാശം, വ്യാപാരമുദ്ര, ഡൊമെയ്നുകൾ, ലോഗോകൾ, ട്രേഡ് ഡ്രസ്സ്, വ്യാപാര രഹസ്യങ്ങൾ), മറ്റു ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ ഞങ്ങളുടെ ഉടമസ്ഥാവകാശത്തിലാവുന്നു. ഞങ്ങളുടെ പ്രകടന അനുമതിയില്ലാതെയോ ഞങ്ങളുടെ ബ്രാൻഡ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ അനുസരിക്കാതെയോ ഞങ്ങളുടെ പകർപ്പവകാശങ്ങൾ, വ്യാപാരമുദ്രകൾ (അല്ലെങ്കിൽ സമാനമായ അടയാളങ്ങൾ), ഡൊമെയ്നുകൾ, ലോഗോകൾ, വ്യാപാര വസ്ത്രങ്ങൾ, വ്യാപാര രഹസ്യങ്ങൾ, പേറ്റന്റുകൾ, മറ്റ് ബൗദ്ധിക സ്വത്തവകാശം എന്നിവ നിങ്ങൾ ഉപയോഗിക്കരുത്. ഞങ്ങളുടെ സംയോജിത കമ്പനികളുടെ ട്രേഡ്‌മാർക്കുകൾ അവരുടെ സമ്മതത്തോടു കൂടെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രസിദ്ധമായ ബ്രാൻഡുകളുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം അംഗീകരിക്കപ്പെടേണ്ടത് ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ WhatsApp ലൈസൻസ്. ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാനും പ്രവർത്തിപ്പിക്കാനും ഞങ്ങളുടെ സേവനങ്ങളിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതോ, സമർപ്പിച്ചിട്ടുള്ളതോ, അഥവാ (അല്ലെങ്കിൽ) ഞങ്ങളുടെ സേവനങ്ങൾ വഴി അയച്ചിട്ടുള്ളതോ സ്വീകരിച്ചിട്ടുള്ളതോ ആയ വിവരങ്ങൾ (ഉള്ളടക്കങ്ങളുൾപ്പെടെ) ഉപയോഗിക്കാനും, പുനരാവിഷ്‌കരിക്കാനും, വിതരണം ചെയ്യാനും, അവയുടെ വ്യുൽപന്നമായ സൃഷ്ടികൾ നിർമ്മിക്കാനും (രചിക്കാനും), പ്രദർശനം ചെയ്യാനും, നിർവഹിക്കാനും (പ്രദർശനം ചെയ്യാനും) നിങ്ങൾ WhatsApp-ന് ലോകവ്യാപകവും, എക്സ്ക്ലൂസീവ് അല്ലാത്തതും, പ്രതിഫലമുക്തവും, സബ്‍ലൈസൻസ് ചെയ്യാൻ പറ്റുന്നതും, കൈമാറാവുന്നതും ആയ ലൈസൻസ് നൽകുന്നു. നിങ്ങൾ ഈ ലൈസൻസിൽ നൽകുന്ന അവകാശങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വേണ്ടി മാത്രമാകുന്നു (നിങ്ങളുടെ പ്രൊഫൈൽ ചിത്രവും സ്റ്റാറ്റസ് മെസേജും പ്രദർശിപ്പിക്കാൻ, നിങ്ങളുടെ മെസേജുകൾ അയക്കാൻ, നിങ്ങളുടെ ഡെലിവർ ആവാത്ത മെസേജ് ഞങ്ങൾ അത് ഡെലിവർ ചെയ്യാൻ ശ്രമിക്കവേ 30 ദിവസം വരെ ഞങ്ങളുടെ സെർവറിൽ സ്റ്റോർ ചെയ്യാൻ എന്നിവയ്ക്കായി).

നിങ്ങളുടെ WhatsApp ലൈസൻസ്. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിയ്ക്കാനായി നിങ്ങൾക്ക് ഞങ്ങൾ പരിമിതവും, എക്സ്ക്ലൂസീവ് അല്ലാത്തതും, സുബിലൈസൻസ് ചെയ്യാൻ പറ്റാത്തതും, കൈമാറാൻ കഴിയാത്തതും, ഞങ്ങളുടെ നിബന്ധനകൾക്ക് വിധേയമായതും അവയ്ക്കനുസരിച്ചുള്ളതുമായ, ലൈസെൻസ് നൽകുന്നു. ഞങ്ങളുടെ നിബന്ധനകൾ അനുവദീയമാക്കിയ രീതിയിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ ലൈസൻസ്. സ്പഷ്ടമായി (വ്യക്തമായി) അനുവദിച്ചിരിക്കുന്ന അവകാശങ്ങളും ലൈസൻസുകളും അല്ലാതെ സൂചനാപരമായ യാതൊരു അവകാശങ്ങളോ ലൈസൻസുകളോ നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നതല്ല (അനുവദിച്ചിട്ടുള്ളതല്ല).

മുകളിലേയ്‌ക്ക് തിരികെ പോകുക

മൂന്നാം കക്ഷി പകർപ്പവകാശം, വ്യാപാരമുദ്ര, മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നത് .

മൂന്നാം കക്ഷിയുടെ പകർപ്പവകാശം, വ്യപാരമുദ്ര, മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാനായി ദയവായി ഞങ്ങളുടെ ബൗദ്ധിക സ്വത്തവകാശ നയം കാണുക (സന്ദർശിക്കുക. നിങ്ങൾ സ്പഷ്ടമായും/വ്യക്തമായും (ഗൗരവത്തോടെയും) തുടർച്ചയായും മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കുകയാണെങ്കിലോ അല്ലെങ്കിൽ ഞങ്ങൾ നിയമപരമായ കാരണങ്ങളാൽ ബാധ്യസ്ഥരാവുന്ന അവസരങ്ങളിലും നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഞങ്ങൾ നടപടിയെടുത്തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ അക്കൗണ്ട് അസാധു ആക്കിയോ അല്ലെങ്കിൽ/അഥവാ അത് സസ്‌പെൻഡ് ചെയ്തോ ആയിരിക്കും ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന “ടെർമിനേഷൻ” സെക്ഷൻ പ്രകാരമായിരിക്കും നിങ്ങളുടെ അക്കൗണ്ട് അസാധുവാ ക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുന്നത്.

തിരിച്ച് മുകളിലോട്ട് പോകുക

നിരാകരണവും റിലീസും

നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. താഴെ നൽകിയിരിക്കുന്ന നിരാകരണങ്ങൾക്ക് നിങ്ങൾ വിധേയമാണ്. ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾ നൽകുന്നത് “എങ്ങനെയാണോ അങ്ങനെ” എന്ന അടിസ്ഥാനത്തിലാണ്. ഇതിൽ സ്പഷ്ടമായോ സൂചനാപരമായോ യാതൊരു വാറന്‍റികളും അടങ്ങിയിരിക്കുന്നില്ല. ഉദാഹരണത്തിന്, വ്യാപാരക്ഷമത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള അനുയോജ്യത, ശീർഷകം (പദവി), ലംഘനമില്ലായ്മ, കംപ്യൂട്ടർ വൈറസ് അല്ലെങ്കിൽ മറ്റ് ദോഷകരമായ കോഡുകളിൽ നിന്നും സംരക്ഷണം (സ്വതന്ത്രത) എന്നിങ്ങനെയുള്ള (എന്നാൽ എന്നിവയിൽ ഒതുങ്ങാത്തതും) വാറന്‍റികൾ ഇതിൽ അടങ്ങിയിരുന്നില്ല. ഞങ്ങൾ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യവും, പൂർണ്ണവും, ഉപയോഗപ്രദവുമാണെന്നോ, ഞങ്ങളുടെ സേവനങ്ങൾ പ്രാവർത്തികവും, തെറ്റുകളിൽ നിന്ന് മുക്തവും, സുരക്ഷിതവും, ഭദ്രവുമാണെന്നോ, ഞങ്ങളുടെ സേവനങ്ങൾ തടസ്സങ്ങളോ, താമസമോ, ന്യൂനതകളോ ഇല്ലാതെ പ്രവർത്തിക്കുമെന്നോ ഞങ്ങൾ വാറന്‍റി നൽകുന്നില്ല. ഞങ്ങളുടെ സേവനങ്ങൾ നൽകുന്ന/ലഭ്യമാക്കുന്ന സേവനങ്ങളോ ഫീച്ചറുകളോ ഇൻ്റർഫേസുകളോ ഞങ്ങളുടെ ഉപയോക്താക്കൾ എപ്പോൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഞങ്ങൾ നിയന്ത്രിക്കുന്നതോ അത് ഞങ്ങളുടെ ബാദ്ധ്യതയിൽ വരുന്നതോ അല്ല. ഞങ്ങളുടെ ഉപയോക്താക്കളുടെയോ മറ്റു മൂന്നാം കക്ഷികളുടെയോ പ്രവർത്തനങ്ങളും വിവരങ്ങളും (ഉള്ളടക്കങ്ങൾ ഉൾപ്പെടെ) നിയന്ത്രിക്കാൻ ഞങ്ങൾ ഉത്തരവാദിയോ ബാദ്ധ്യസ്ഥരോ അല്ല. ഞങ്ങളെയും ഞങ്ങളുടെ കീഴ് കമ്പനികളെയും അനുബന്ധ കമ്പനികളെയും ഞങ്ങളുടെയും അവരുടെയും മേധാവികളെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും പങ്കാളികളെയും കാര്യകർത്താക്കളെയും (“WHATSAPP സംഘം” എന്ന് ഒരുമിച്ച് വിളിക്കുന്നത്) ഇങ്ങനെയുള്ള നിങ്ങളുടെ മൂന്നാം കക്ഷികൾക്കെതിരെയുള്ള വാദങ്ങളുമായി ബന്ധപ്പെട്ടതോ അതിൽ നിന്നും ഉയരുന്നതോ അത് സംബന്ധിച്ചതോ ആയ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ വാദങ്ങൾ, പരാതികൾ, വ്യവഹാര കാരണങ്ങൾ, വിവാദങ്ങൾ, തർക്കങ്ങൾ, നഷ്ടങ്ങൾ (കേടുകൾ/ഹാനികൾ) (ഒരുമിച്ച് “വാദങ്ങൾ” എന്ന് പറയുന്നത്) എന്നിവയിൽ നിന്നൊക്കെ മോചിപ്പിക്കുന്നു. ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗത്തിൻ്റെ ഫലമായി ബാധകമാകുന്ന നിങ്ങളുടെ രാജ്യത്തിലെയോ താമസിക്കുന്ന ദേശത്തിലെയോ (അധീനരാജ്യത്തിലെയോ/ഉപസംസ്ഥാനത്തിലെയോ) നിയമങ്ങൾ അനുവദിക്കാത്ത പക്ഷം/അവസരത്തിൽ WhasApp സംഘവുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശങ്ങൾ മുകളിൽ തന്നിരിക്കുന്ന നിരാകരണത്താൽ തിരുത്തപ്പെടുന്നതല്ല. നിങ്ങൾ ഒരു യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിവാസിയാണെങ്കിൽ, കാലിഫോർണിയ സിവിൽ കോഡ് §1542, അല്ലെങ്കിൽ മറ്റേതെങ്കിലും നിയമപരമായ ബാധകമായ സ്റ്റാറ്റ്യൂട്ട് അല്ലെങ്കിൽ നിയമപ്രകാരം നിങ്ങൾക്ക് ലഭിച്ചിട്ടുള്ള ഏത് അവകാശങ്ങളും നിങ്ങൾ ഉപേക്ഷിക്കുന്നു. അത് പറയുന്നത്: ഒരു പൊതു റിലീസ് ക്രെഡിറ്റര്‍ അല്ലെങ്കിൽ റിലീസിംഗ് പാർട്ടിയെക്കുറിച്ച് അവകാശവാദമുന്നയിക്കാൻ വിപുലീകരിക്കുന്നില്ല, റിലീസ് നടപ്പിലാക്കുന്ന സമയത്ത് അവന്റെ അല്ലെങ്കിൽ അവളുടെ താൽപ്പര്യത്തിൽ നിലനിൽക്കാൻ അറിയില്ല അല്ലെങ്കിൽ അനുമാനിക്കുന്നില്ല. അവനോടോ അവളോടോ അറിയാമെങ്കിൽ, കടക്കാരനോ അല്ലെങ്കിൽ റിലീസ് ചെയ്ത പാർട്ടിയോടോ അയാളുടെ അല്ലെങ്കിൽ അവളുടെ സെറ്റില്മെൻറിനെ മെറ്റീരിയൽ സ്വാധീനിച്ചിട്ടുണ്ടോ.

തിരിച്ച് മുകളിലോട്ട് പോകുക

ബാധ്യതയുടെ പരിധി

നഷ്ടപ്പെട്ട ഏതെങ്കിലും ലാഭങ്ങൾ‌ക്കോ ആശയവിനിമയമോ, പ്രത്യേകമോ, പ്യൂണിറ്റീവായതോ, വ്യതിചലിച്ചതോ, അല്ലെങ്കിൽ‌ ബന്ധപ്പെട്ടതോ ആയ അപകടങ്ങൾ‌, WHATSAPP പാർ‌ട്ടികൾ‌ നിങ്ങളോട് ബാധ്യസ്ഥരായിരിക്കില്ല, അല്ലെങ്കിൽ‌ WHATSAPP ഭാഗങ്ങൾ കൂടുതൽ നാശനഷ്ടങ്ങളുടെ സാധ്യതയെക്കുറിച്ച് മനസിലാക്കിയിട്ടുണ്ടെങ്കിൽപ്പോലും, ബാധ്യതയുടെ ഏത് സിദ്ധാന്തത്തിലും, അറിവ് ഉൾക്കൊള്ളുന്നു). ഞങ്ങളുടെ നിബന്ധനകളുമായോ, യുഎസുമായോ, അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളുമായോ ബന്ധപ്പെടുന്ന ഏത് വഴികളുമായും ബന്ധപ്പെട്ടതോ അല്ലെങ്കിൽ പുറത്തുവരുന്നതോ ആയ ഞങ്ങളുടെ മൊത്തം ബാധ്യത, ഒരു ഹണ്ട്രഡ് ഡോളറുകളുടെ ($ 100) മഹത്തരത്തെ കവിയുകയില്ല അല്ലെങ്കിൽ നിങ്ങൾ ഇതിനകം തന്നെ ഉപയോഗിച്ചിട്ടുണ്ട്. സ്ഥിരമായ നാശനഷ്ടങ്ങളുടെ ഉത്തരവാദിത്ത നിരാകരണവും ബാധ്യതയുടെ പരിമിതിയും ബാധകമായ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന പരമാവധി വിപുലീകരണത്തിന് ബാധകമാകും. ചില സംസ്ഥാനങ്ങളുടെ അല്ലെങ്കിൽ നിയമങ്ങളുടെ നിയമങ്ങൾ‌, നാശനഷ്ടങ്ങളുടെ ഒഴിവാക്കലോ പരിമിതിയോ അനുവദിക്കില്ല, അതിനാൽ‌ ചില അല്ലെങ്കിൽ‌ എല്ലാ ഒഴിവാക്കലുകളും പരിമിതികളും നിങ്ങൾ‌ക്ക് ബാധകമാകില്ല. ഞങ്ങളുടെ നിബന്ധനകളിലെ ഏതെങ്കിലും കാര്യങ്ങളിൽ ഒന്നും തന്നെയില്ല, ചില കേസുകളിൽ, WHATSAPP ഭാഗങ്ങളുടെ ബാധ്യത ബാധകമായ നിയമപ്രകാരം അനുവദിച്ചിട്ടുള്ള ഏറ്റവും വിപുലമായ പരിധിയിൽ പരിമിതപ്പെടുത്തും.

തിരിച്ച് മുകളിലോട്ട് പോകുക

നഷ്ടപരിഹാരം

വാട്ട്‌സ്ആപ്പിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ, വിവരങ്ങൾ, അല്ലെങ്കിൽ ഉള്ളടക്കം അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളുടെ മറ്റേതെങ്കിലും ഉപയോഗവുമായി ബന്ധപ്പെട്ട ആരെങ്കിലും ഞങ്ങൾക്ക് എതിരായി ഒരു ക്ലെയിം ("മൂന്നാം കക്ഷി ക്ലെയിം") കൊണ്ടുവന്നാൽ ബാധകമായ നിയമം അനുവദിക്കുന്ന പരമാവധി പരിധിവരെ, എല്ലാ ബാധ്യതകൾ, നാശനഷ്ടങ്ങൾ, നഷ്ടങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ചെലവുകൾ (ന്യായമായ നിയമപരമായ ഫീസുകളും ചെലവുകളും ഉൾപ്പെടെ) എന്നിവയിൽ നിന്ന് സംബന്ധിക്കുന്ന, ഉണ്ടാകുന്ന, ബാധകമാകുന്ന വാട്ട്‌സ്ആപ്പ് പാർട്ടികൾക്ക് നഷ്ടപരിഹാരം നൽകുകയും കൈവശം വയ്ക്കുകയും ചെയ്യും. അല്ലെങ്കിൽ ഇനിപ്പറയുന്നവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിൽ: (എ) അതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളും ഉള്ളടക്കവും ഉൾപ്പെടെ ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് അല്ലെങ്കിൽ ഉപയോഗം; (ബി) ഞങ്ങളുടെ നിബന്ധനകളോ ബാധകമായ നിയമമോ നിങ്ങൾ ലംഘിച്ചു; അഥവാ (സി) നിങ്ങൾ നടത്തിയ ഏതെങ്കിലും തെറ്റായ പ്രാതിനിധ്യം. ഏതെങ്കിലും മൂന്നാം കക്ഷി ക്ലെയിമിന്റെ പ്രതിരോധത്തിലോ പരിഹാരത്തിലോ ഞങ്ങൾ ആവശ്യപ്പെടുന്നത്രയും നിങ്ങൾ സഹകരിക്കും. ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗത്തിൻ്റെ ഫലമായി ബാധകമാകുന്ന നിങ്ങളുടെ രാജ്യത്തിലെയോ താമസിക്കുന്ന ദേശത്തിലെയോ (അധീനരാജ്യത്തിലെയോ/ഉപസംസ്ഥാനത്തിലെയോ) നിയമങ്ങൾ അനുവദിക്കാത്ത പക്ഷം/അവസരത്തിൽ WhasApp സംഘവുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശങ്ങൾ മുകളിൽ തന്നിരിക്കുന്ന നിരാകരണത്താൽ തിരുത്തപ്പെടുന്നതല്ല.

തിരിച്ച് മുകളിലോട്ട് പോകുക

തർക്ക പരിഹാരം

വേദിയും സ്ഥലവും. നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലോ കാനഡയിലോ താമസിക്കുന്ന ഒരു WhatsApp ഉപയോക്താവാണെങ്കിൽ, ചുവടെയുള്ള “ യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ കാനഡ ഉപയോക്താക്കൾക്കായി പ്രത്യേക വ്യവഹാര വ്യവസ്ഥ” വിഭാഗം നിങ്ങൾക്ക് ബാധകമാണ്. ആ ഭാഗം ദയവായി ശ്രദ്ധാപൂർവ്വം വായിക്കുക. ചുവടെയുള്ള “ യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ കാനഡ ഉപയോക്താക്കൾക്കായി പ്രത്യേക വ്യവഹാര വ്യവസ്ഥ” വിഭാഗത്തിന് നിങ്ങൾ വിധേയരല്ലെങ്കിൽ, WhasApp നെതിരെ, ഉണ്ടാകുന്ന, അല്ലെങ്കിൽ ഞങ്ങളുടെ ഏതെങ്കിലും നിബന്ധനകളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട്, നിങ്ങൾക്ക് എതിരായി WhasApp ഫയൽ ചെയ്യുന്ന ഏതെങ്കിലും ക്ലെയിം അല്ലെങ്കിൽ നടപടിയുടെ കാരണം, അത്തരം ഏതെങ്കിലും ക്ലെയിം അല്ലെങ്കിൽ പ്രവർത്തന കാരണം (ഓരോന്നും, ഒരു “തർക്കം”, ഒപ്പം “തർക്കങ്ങൾ” ) കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിലോ കാലിഫോർണിയയിലെ സാൻ മാറ്റിയോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാന കോടതിയിലോ മാത്രമായി പരിഹരിക്കപ്പെടും. അത്തരം ക്ലെയിം അല്ലെങ്കിൽ നടപടിയുടെ കാരണം വ്യവഹരിക്കുന്നതിനായി അത്തരം കോടതികളുടെ സ്വകാര്യ അധികാരപരിധിക്ക് സമർപ്പിക്കാൻ നിങ്ങൾ സമ്മതിക്കുന്നു. നിയമ വ്യവസ്ഥകളുടെ വൈരുദ്ധ്യത്തെ പരിഗണിക്കാതെ കാലിഫോർണിയ സ്റ്റേറ്റിലെ നിയമങ്ങൾ അത്തരം അവകാശവാദമോ നടപടിയുടെ കാരണമോ നിയന്ത്രിക്കും. മേൽപ്പറഞ്ഞ കാര്യങ്ങളോട് മുൻവിധികളില്ലാതെ, ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, നിങ്ങളുമായി ഞങ്ങൾക്കുള്ള ഏതെങ്കിലും തർക്കം പരിഹരിക്കാൻ ഞങ്ങൾ തിരഞ്ഞെടുക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. തർക്കത്തിന് അധികാരപരിധിയിലുള്ള നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ഏതെങ്കിലും യോഗ്യതയുള്ള കോടതിയിൽ അത് വ്യവഹാരത്തിന് വിധേയമല്ല.

* ഭരണ നിയമം*. കാലിഫോർണിയ സ്റ്റേറ്റിലെ നിയമങ്ങൾ ഞങ്ങളുടെ നിബന്ധനകളെ കോടതിയിലായാലും വ്യവഹാരത്തിലായാലും WhasApp നും നിങ്ങൾക്കും ഇടയിൽ ഉണ്ടാകാനിടയുള്ള ഏതുവിധ തർക്കങ്ങളെയും നിയമ വ്യവസ്ഥകളുടെ പൊരുത്തക്കേട് പരിഗണിക്കാതെ നിയന്ത്രിക്കുന്നു.

* ഒരു അവകാശവാദം അല്ലെങ്കിൽ തർക്കം കൊണ്ടുവരുന്നതിനുള്ള സമയ പരിധി*. ഈ നിബന്ധനകൾ‌ ഒരു ക്ലെയിം അല്ലെങ്കിൽ‌ തർക്കം കൊണ്ടുവരുന്നതിനുള്ള സമയത്തെ പരിമിതപ്പെടുത്തുന്നു, ഒരു തർക്കപരിഹാര പ്രക്രിയ ‌ ആരംഭിക്കുന്നതിനുള്ള സമയം ഉൾ‌ക്കൊള്ളുന്നു അല്ലെങ്കിൽ‌, അനുവദനീയമാണെങ്കിൽ‌, ഒരു കോർ‌ട്ട് നടപടി അല്ലെങ്കിൽ‌ ചെറിയ അവകാശവാദങ്ങൾ ‌ പൂർ‌ണ്ണമായും ബാധകമാകുന്നു. തർക്കം ഉടലെടുത്ത ഒരു വർഷത്തിനുള്ളിൽ ഏതെങ്കിലും തർക്കത്തിന് (ചുവടെ നിർവചിച്ചിരിക്കുന്ന ഒഴിവാക്കപ്പെട്ട തർക്കങ്ങൾ ഒഴികെ) ഞങ്ങളും നിങ്ങളും ക്ലെയിമുകൾ (ഒരു വ്യവഹാര നടപടികൾ ആരംഭിക്കുന്നത് ഉൾപ്പെടെ) കൊണ്ടുവരണം; അല്ലെങ്കിൽ, അത്തരം തർക്കം നിരന്തരമായി ഒഴിവാക്കപ്പെടും. ഇതിനർത്ഥം, തർക്കം ആദ്യം ഉണ്ടായതിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഞങ്ങളോ നിങ്ങളോ ഒരു ക്ലെയിം (ഒരു വ്യവഹാരം ആരംഭിക്കുന്നത് ഉൾപ്പെടെ) കൊണ്ടുവന്നില്ലെങ്കിൽ, വളരെ വൈകി ആരംഭിച്ചതിനാൽ തർക്കപരിഹാര പ്രക്രിയ നിരസിക്കപ്പെടും.തർക്കം ഉടലെടുത്ത ഒരു വർഷത്തിനുള്ളിൽ ഏതെങ്കിലും തർക്കത്തിന് (ചുവടെ നിർവചിച്ചിരിക്കുന്ന ഒഴിവാക്കപ്പെട്ട തർക്കങ്ങൾ ഒഴികെ) ഞങ്ങളും നിങ്ങളും അവകാശവാദങ്ങൾ (വ്യവഹാര നടപടികൾ ആരംഭിക്കുന്നത് ഉൾപ്പെടെ) കൊണ്ടുവരണം; അല്ലാത്തപക്ഷം അത്തരം അവകാശവാദങ്ങൾ നിരന്തരമായി ഒഴിവാക്കപ്പെടും.

* ചുവടെ കാണുക: യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ കാനഡ ഉപയോക്താക്കൾക്കായി പ്രത്യേക വ്യവഹാര വ്യവസ്ഥ *

തിരിച്ച് മുകളിലോട്ട് പോകുക

ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയും അവസാനിപ്പിക്കലും

* ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യത*. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ, പ്രത്യേകതകൾ , പ്രവർത്തനരീതി, ചില ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും പിന്തുണ എന്നിവ ഞങ്ങൾ വിപുലീകരിക്കുകയോ ചേർക്കുകയോ നീക്കംചെയ്യുകയോ ചെയ്യാം എന്നാണ് ഇതിനർത്ഥം. അറ്റകുറ്റപ്പണി, നവീകരണം, അല്ലെങ്കിൽ നെറ്റ്‌വർക്കിലെ ഉപകരണങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾ എന്നിവ ഉൾപ്പെടെ ഞങ്ങളുടെ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ചില പ്രത്യേക ഉപകരണങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമായുള്ള പിന്തുണ ഉൾപ്പെടെ ഞങ്ങളുടെ ചില അല്ലെങ്കിൽ എല്ലാ സേവനങ്ങളും ഞങ്ങൾ എപ്പോൾ വേണമെങ്കിലും നിർത്തിയേക്കാം. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ പ്രകൃതിയിലെ സംഭവങ്ങൾ, മറ്റ് ചില സാഹചര്യങ്ങൾ എന്നിവ ഞങ്ങളുടെ സേവനങ്ങളെ ബാധിച്ചേക്കാം.ചില പ്രത്യേക ഉപകരണങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമായുള്ള പിന്തുണ ഉൾപ്പെടെ ഞങ്ങളുടെ ചില അല്ലെങ്കിൽ എല്ലാ സേവനങ്ങളും ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിർത്തേണ്ടി വന്നേക്കാം.

* സേവനസമാപ്തി*. നിങ്ങൾ ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവായി തുടരുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെങ്കിലും നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിലൂട നിങ്ങൾക്ക് WhasApp മായുള്ള ബന്ധം എപ്പോൾ വേണമെങ്കിലും നിരുപാധികം അവസാനിപ്പിക്കാം. ഇത് എങ്ങനെ ചെയ്യാമെന്നതിനുള്ള നിർദ്ദേശങ്ങൾക്കായി, ദയവായി ഞങ്ങളുടെ സഹായ കേന്ദ്രത്തിലെ Android , iPhone അല്ലെങ്കിൽ KaiOS ലേഖനങ്ങൾ സന്ദർശിക്കുക.

ഞങ്ങളുടെ നിബന്ധനകളുടെ അന്തസ്സത്ത നിങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ ഞങ്ങൾക്ക്, ഞങ്ങളുടെ ഉപയോക്താക്കൾക്ക് അല്ലെങ്കിൽ നിയമപരമായ എക്സ്പോഷർ സൃഷ്ടിക്കുകയോ പോലുള്ള ഏതെങ്കിലും കാരണത്താൽ ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് അല്ലെങ്കിൽ ഉപയോഗം ഞങ്ങൾ പരിഷ്കരിക്കുകയോ താൽക്കാലികമായി നിർത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. അക്കൗണ്ട് രജിസ്ട്രേഷന് ശേഷം നിങ്ങളുടെ അക്കണ്ട് സജീവമാകുന്നില്ലെങ്കിലോ അല്ലെങ്കിൽ അത് ദീർഘകാലത്തേക്ക് നിഷ്ക്രിയമായി തുടരുകയാണെങ്കിലോ ഞങ്ങൾ അത് അപ്രാപ്തമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കാം. WhasApp മായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിച്ചാൽപോലും ഇനിപ്പറയുന്ന വ്യവസ്ഥകൾ നിലനിൽക്കുന്നതായിരിക്കും : “ലൈസൻസുകൾ,” “നിരാകരണങ്ങളും റിലീസും,” “ബാധ്യതയുടെ പരിധി,” “നഷ്ടപരിഹാരം,” “തർക്ക പരിഹാരം,” “ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയും അവസാനിപ്പിക്കലും” “മറ്റുള്ളവ, "യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ കാനഡ ഉപയോക്താക്കൾക്കായുള്ള പ്രത്യേക തർക്ക പരിഹാര നിബന്ധനകൾ.

തിരിച്ച് മുകളിലോട്ട് പോകുക

മറ്റുള്ളവ

  • നിങ്ങളും ഞങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ മറ്റൊരുവിധത്തിൽ പ്രസ്താവിക്കുന്നില്ലെങ്കിൽ, WhasApp നെയും ഞങ്ങളുടെ സേവനങ്ങളെയും സംബന്ധിച്ച് നാം തമ്മിലുള്ള മുഴുവൻ കരാറും ഞങ്ങളുടെ നിബന്ധനകൾ ഉൾകൊള്ളുന്നു, കൂടാതെ ഏതെങ്കിലും വിധത്തിലുള്ള മുൻ‌ കരാറുകളെ അസാധുവാക്കുകയും ചെയ്യുന്നു.
  • ഞങ്ങളുടെ സേവനങ്ങളിൽ ചിലത് പ്രത്യേക നിബന്ധനകളാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് ഭാവിയിൽ നിർണയിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ് (ഇവിടെ, ബാധകമാകുന്നതനുസരിച്ചു നിങ്ങൾ പ്രത്യേകം സമ്മതം നൽകാവുന്നതാണ്).
  • ഞങ്ങളുടെ സേവനങ്ങൾ ഏതെങ്കിലും രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ പ്രാദേശിക നിയമത്തെ ലംഘിക്കുകയോ അതുകൊണ്ട് ഞങ്ങൾക്ക് മറ്റൊരു രാജ്യത്തിലെയോ പ്രദേശത്തിലെയോ ഏതെങ്കിലും ചട്ടങ്ങൾക്ക് വിധേയമാകുകയോ ചെയ്യുംവിധം വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉദ്ദേശിച്ചുള്ളതല്ല. ഏത് രാജ്യത്തും പ്രദേശത്തും ഞങ്ങളുടെ സേവനങ്ങൾ പരിമിതപ്പെടുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
  • ബാധകമായ എല്ലാ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതര കയറ്റുമതി നിയന്ത്രണ, വ്യാപാര ഉപരോധ നിയമങ്ങൾ (“കയറ്റുമതി നിയമങ്ങൾ”) നിങ്ങൾ പാലിക്കുന്നതായിരിക്കും . (എ) കയറ്റുമതി നിയമങ്ങളാൽ നിരോധിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തി, എന്റിറ്റി, പ്രദേശം അല്ലെങ്കിൽ രാജ്യത്തേക്ക്; (ബി) യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതര സർക്കാർ നിയന്ത്രിത പാർട്ടികളുടെ ലിസ്റ്റിലുള്ള ആർക്കും; അല്ലെങ്കിൽ (സി) ആവശ്യമായ സർക്കാർ അനുമതിയില്ലാതെ ആണവ, രാസ, ജൈവ ആയുധങ്ങൾ, അല്ലെങ്കിൽ മിസൈൽ സാങ്കേതിക ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടെയുള്ള കയറ്റുമതി നിയമങ്ങൾ നിരോധിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിനായി ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ നേരിട്ടോ അല്ലാതെയോ കയറ്റുമതി ചെയ്യുകയോ പുനഃകയറ്റുമതി ചെയ്യുകയോ നൽകുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യില്ല: നിങ്ങൾ ഒരു നിയന്ത്രിത രാജ്യത്തിലോ പ്രദേശത്തിലോ ആണെങ്കലോ , നിങ്ങൾ നിലവിൽ ഏതെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതര നിയന്ത്രിത കക്ഷികളുടെ പട്ടികയിൽ ലിസ്റ്റുചെയ്തിട്ടുണ്ടെങ്കിലോ കയറ്റുമതി നിയമങ്ങൾ നിരോധിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിനായി നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കില്ല അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യില്ല. കൂടാതെ ഐപി പ്രോക്സി അല്ലെങ്കിൽ മറ്റ് രീതികളിലൂടെ നിങ്ങളുടെ സ്ഥാനം മറയ്ക്കുന്നതുമല്ല.
  • ഞങ്ങളുടെ നിബന്ധനകൾ ഇംഗ്ലീഷിലാണ് (യുണൈറ്റഡ് സ്റ്റേറ്റ്സ്) എഴുതിതയ്യാറാക്കിയിരിക്കുന്നത് വിവർത്തനം ചെയ്ത ഏതൊരു പതിപ്പും നിങ്ങളുടെ സൗ കര്യത്തിനായി മാത്രം നൽകിയിട്ടുള്ളതാണ്. ഞങ്ങളുടെ നിബന്ധനകളുടെ വിവർത്തനം ചെയ്ത ഏത് പതിപ്പും ഇംഗ്ലീഷ് പതിപ്പുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ഇംഗ്ലീഷ് പതിപ്പ് ബാധകമായിരിക്കുന്നതാണ് . ഞങ്ങളുടെ നിബന്ധനകളിൽ നിങ്ങൾ നിർദ്ദേശിക്കുന്ന ഏതെങ്കിലും ഭേദഗതി ചേർക്കുന്നതിനോ അല്ലെങ്കിൽ റദ്ദാക്കുന്നതിനോ ഞങ്ങളുടെ സുവ്യക്തമായ അംഗീകാരം ആവശ്യമാണ്.
  • ഞങ്ങൾ‌ ഈ നിബന്ധനകൾ‌ ഭേദഗതി ചെയ്യുകയോ നവീകരിക്കുകയോ ചെയ്യാം. ഞങ്ങളുടെ നിബന്ധനകളിലെ ഭൗതിക ഭേദഗതികളുടെ ഉചിതമായ അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതായിരിക്കും , കൂടാതെ ഞങ്ങളുടെ നിബന്ധനകളുടെ മുകളിൽ “അവസാനം പരിഷ്‌ക്കരിച്ച” തീയതി രേഖപ്പെടുത്തുകയും ചെയ്യുന്നതായിരുക്കും. ഞങ്ങളുടെ സേവനങ്ങളുടെ തുടർച്ചയായ ഉപയോഗം, ഭേദഗതി വരുത്തിയ ഞങ്ങളുടെ നിബന്ധനകൾ നിങ്ങൾ അംഗീകരിച്ചതായി സ്ഥിരീകരിക്കുന്നു. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങളുടെ ഭേദഗതി ചെയ്യപ്പെട്ട നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഒഴിവാക്കിക്കൊണ്ട്‌ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.
  • ഞങ്ങളുടെ നിബന്ധനകൾ‌ക്ക് കീഴിലുള്ള ഞങ്ങളുടെ എല്ലാ അവകാശങ്ങളും ബാധ്യതകളും ഞങ്ങളുടെ ഏതെങ്കിലും അനുബന്ധ സ്ഥാപനങ്ങൾ അല്ലെങ്കിൽ‌ ലയനം, ഏറ്റെടുക്കൽ‌, പുനസംഘടന അല്ലെങ്കിൽ‌ സ്വത്തുക്കളുടെ വിൽ‌പന, അല്ലെങ്കിൽ‌ നിയമത്തിന്റെ പ്രവർ‌ത്തനം അല്ലെങ്കിൽ‌ മറ്റേതെങ്കിലും കാര്യങ്ങളിൽ‌ എന്നിവയാൽ ഞങ്ങൾ‌ക്ക് സൗജന്യമായി നൽകാനാകും, കൂടാതെ ഞങ്ങൾ‌ നിങ്ങളുടെ വിവരങ്ങൾ‌ ഞങ്ങളുടെ ഏതെങ്കിലും അനുബന്ധ സ്ഥാപനങ്ങൾ‌, പിൻ‌ഗാമികൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ‌ പുതിയ ഉടമ എന്നിവർക്കും നൽകാവുന്നതാണ് അത്തരം സാഹചര്യത്തിൽ , ഈ നിബന്ധനകൾ അത്തരത്തിലുള്ള മൂന്നാം കക്ഷിയുമായുള്ള നിങ്ങളുടെ ബന്ധം തുടരുന്നതിന് ബാധകമായിരിക്കും. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അത്തരമൊരു കൈമാറ്റം നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, അതിനെക്കുറിച്ചു അറിയിപ്പു കിട്ടിയതിനു ശേഷം നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിക്കൊണ്ട് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.
  • ഞങ്ങളുടെ അനുമതിയില്ലാതെ, ഈ നിബന്ധനകളിൽ ഉൾപ്പെടുന്ന അവകാശങ്ങളോ ബാധ്യതകളോ മറ്റൊരാൾക്കും കൈമാറരുത്.
  • ഞങ്ങളുടെ നിബന്ധനകളിലെ ഒന്നുംതന്നെ നിയമം പാലിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നില്ല.
  • ഇവിടെ പര്യാലോചിച്ചിട്ടുളളതൊഴിച്ചാൽ ഞങ്ങളുടെ നിബന്ധനകൾ ഏതെങ്കിലും മൂന്നാം കക്ഷിക്കു ഗുണഭോക്തൃ അവകാശങ്ങൾ നൽകുന്നില്ല.
  • ഞങ്ങൾക്ക് ഈ നിബന്ധനകളിൽ ഏതെങ്കിലും നടപ്പാക്കാനായില്ലെങ്കിൽ, അത് ഒരു നിരാകരണമായി കണക്കാക്കില്ല.
  • ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ നിയമവിരുദ്ധമോ, അസാധുവോ അല്ലെങ്കിൽ നടപ്പിലാക്കാൻ കഴിയാത്തതോ ആയി ഏതെങ്കിലും കാരണത്താൽ കണ്ടെത്തിയാൽ, ആ വ്യവസ്ഥ നടപ്പിലാക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പരിധിവരെ ഭേദഗതി ചെയ്തതായി കണക്കാക്കും, അത് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഞങ്ങളുടെ നിബന്ധനകളിൽനിന്ന് വേർപെടുത്താവുന്നതായി കണക്കാക്കും. ഞങ്ങളുടെ നിബന്ധനകളിലെ അവശേഷിക്കുന്ന വ്യവസ്ഥകളുടെ സാധുതയെയും പ്രാബല്യത്തെയുംഅത് ബാധിക്കില്ല, കൂടാതെ ഞങ്ങളുടെ നിബന്ധനകളുടെ ശേഷിക്കുന്ന ഭാഗം “യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ കാനഡ ഉപയോക്താക്കൾക്കായി പ്രത്യേക വ്യവഹാര വ്യവസ്ഥ” വിഭാഗം ചുവടെ.
  • പ്രത്യക്ഷമായി നിങ്ങൾക്ക് അനുവദിക്കാത്ത എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്‌തമായിരിക്കും. ചില നിയമപരിധികളിൽ, ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കാം, മാത്രമല്ല ഞങ്ങളുടെ നിബന്ധനകൾ അത്തരം ഉപഭോക്തൃ നിയമപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല, അവ കരാർ പ്രകാരം റദ്ദാക്കാവുന്നതുമല്ല.
  • WhasApp നെയും ഞങ്ങളുടെ സേവനങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും മറ്റ് നിർദ്ദേശങ്ങളും ഞങ്ങൾ എല്ലായ്പ്പോഴും വിലമതിക്കുന്നു, പക്ഷേ അഭിപ്രായങ്ങളും മറ്റ് നിർദ്ദേശങ്ങളും നൽകുന്നതിന് നിങ്ങൾക്ക് ഒരു ബാധ്യതയുമില്ലെന്നും അവയ്‌ക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഒരു ബാധ്യതയും ഇല്ലെന്നും നിങ്ങളുടെ അത്തരം അഭിപ്രായങ്ങളും മറ്റ് നിർദ്ദേശങ്ങളും ഞങ്ങൾ ഉപയോഗിക്കാമെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതാണ്.

തിരിച്ച് മുകളിലോട്ട് പോകുക

യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ കാനഡ ഉപയോക്താക്കൾക്കായി പ്രത്യേക വ്യവഹാര വ്യവസ്ഥ

ഞങ്ങളുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിനും കാനഡ ഉപയോക്താക്കൾക്കും മാത്രം ബാധകമായ അധിക വ്യവസ്ഥകൾ ഉൾച്ചേർന്നിട്ടുള്ളതിനാൽ ഈ ഭാഗം ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലോ കാനഡയിലോ ഉള്ള ഒരു വാട്സാപ്പ് ഉപയോക്താവാണെങ്കിൽ, ബൗദ്ധിക സ്വത്തവകാശത്തെ സംബന്ധിക്കുന്നതും ചെറിയ അവകാശവാദങ്ങൾക്കുള്ള കോടതികളിലേക്കുള്ളതും ഒഴികെ വ്യക്തിപരമായ വ്യവഹാരത്തെ ബന്ധിപ്പിക്കുന്നതിനുള്ള എല്ലാ തർക്കങ്ങളും സമർപ്പിക്കാൻ താങ്കളും ഞങ്ങളും സമ്മതിക്കുന്നു. അത് അർഥമാക്കുന്നത് ഒരു ജഡ്ജ് അല്ലെങ്കിൽ ജൂറി വഴി കോടതിയിൽ പരിഹരിക്കേണ്ടുന്ന തർക്കങ്ങൾക്കുള്ള നിങ്ങളുടെ അവകാശം നിങ്ങൾ റദ്ദാക്കുന്നു എന്നാണ്. അവസാനമായി, നിങ്ങളുടെ സ്വന്തം പേരിൽ മാത്രം നിങ്ങൾ ഒരു ക്ലെയിം കൊണ്ടുവരുന്നതും , മാത്രമല്ല ഏതെങ്കിലും ഉദ്യോഗസ്ഥന് വേണ്ടിയോ അല്ലെങ്കിൽ മറ്റ് വ്യക്തികളുടെ സമൂഹത്തിനുവേണ്ടിയോ അത്തരത്തിൽ ചെയ്യുന്നതല്ലാത്തതുമാകുന്നു. നിങ്ങൾ നിങ്ങളുടെ അവകാശം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ തർക്കം കേട്ട് അതിന്മേൽ തർക്ക പരിഹാരം മൂലമോ മറ്റു പ്രതിനിധികളുടെ ഇടപെടൽ മൂലമോ പരിഹാരം കാണുകയോ ചെയ്താൽ.

"ഒഴിവാക്കിയ തർക്കം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെയോ ഞങ്ങളുടെയോ ബൗദ്ധിക സ്വത്തവകാശം നടപ്പിലാക്കുന്നതിൽ വരുന്ന തർക്കങ്ങൾ (കോപ്പിറൈറ്റ്, ട്രേഡ് മാർക്ക്, ഡൊമൈൻ, ലോഗോ, ട്രേഡ് ഡ്രസ്സ്, ട്രേഡ് സീക്രട്ട്, പേറ്റൻറ് തുടങ്ങിയവ) ഞങ്ങളുടെ സേവനങ്ങളിൽ കൈകടത്തുന്നതിനുള്ള ശ്രമങ്ങൾ അല്ലെങ്കിൽ നിയമാനുസൃതമല്ലാത്ത വഴികളിലൂടെ ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെടൽ (സ്വയംഭരണാവകാശമുള്ള വഴികൾ) എന്നിവയാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇത്തരം തർക്കങ്ങൾ നിങ്ങളുടെ സ്വകാര്യതയെയോ പ്രശസ്തിയെയോ സംബന്ധിക്കുന്ന അവകാശങ്ങളുമായി ബന്ധപ്പെടുന്നുവെങ്കിൽ അവ ഒഴിവാക്കിയ തർക്കങ്ങൾ ആകുന്നതല്ല.

ഫെഡറൽ ആർബിട്രേഷൻ ആക്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ആർബിട്രേഷൻ ആക്ട് "യുണൈറ്റഡ് സ്റ്റേറ്റ്സിലേയും കാനഡയിലേയും ഉപഭോക്താക്കൾക്കായുള്ള പ്രത്യേക തർക്ക പരിഹാരം" നെക്കുറിച്ചുള്ള വിശദീകരണവും നടപ്പിലാക്കലും ആണ് വ്യക്തമാക്കുന്നത്. അതോടൊപ്പം WhatsApp ഉം നിങ്ങളും തമ്മിലുള്ള തർക്ക പരിഹാരം.

യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും WhatsApp ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള തർക്ക പരിഹാര നിയമം യുണൈറ്റഡ് സ്റ്റേറ്റ്സ്സിലെയും കാനഡയിലെയും WhatsApp ഉപഭോക്താക്കൾക്ക് WhatsApp-ഉം നിങ്ങളും എല്ലാ തർക്കങ്ങളിലും ഒഴിവാക്കിയ തർക്കങ്ങളിൽ അല്ലാത്തപക്ഷം ജഡ്ജിയുടെയോ ജൂറിയുടെയോ തീരുമാനത്തിന് വിടുന്നത് വേണ്ടെന്നു വെക്കാൻ ധാരണയുണ്ട്. WhatsApp-ഉം നിങ്ങളും തമ്മിൽ ഉള്ളതും വരാനിരിക്കുന്നതും ഏതെങ്കിലും തരത്തിൽ നിങ്ങളുടെ സ്വകാര്യതയെയോ പ്രശസ്തിയെയോ ബാധിക്കുന്നതോ ആയ എല്ലാ തർക്കങ്ങളുടെയും (ഒഴിവാക്കിയ തർക്കങ്ങൾ ഒഴികെ) പൂർണമായും അന്തിമമായും ഉള്ള പരിഹാരം തർക്ക പരിഹാരത്തിലൂടെയായിരിക്കും. ഞങ്ങളുടെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയ പരിഹാര ത്തിന് അർഹമല്ലാത്ത തർക്കങ്ങളുടെ പരിഹാരത്തിനായി മുന്നിട്ടിറങ്ങില്ലെന്ന് WhatsApp-ഉം നിങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. നിങ്ങളുടെ ക്ലെയിമിന് മേലുള്ള തർക്കപരിഹാരം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ പേര്, വീട്ട് വിലാസം, ഉപയോക്തൃ നാമം, WhatsApp അക്കൗണ്ടിനായി നിങ്ങൾ ഉപയോഗിക്കുന്ന ഇമെയിൽ വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ, തർക്കത്തെ സംബന്ധിച്ച വിശദമായ വിവരണം ഒപ്പം നിങ്ങൾ തേടുന്ന പരിഹാരം എന്നിവ ഉൾപ്പെടുന്ന ഒരു തർക്ക നോട്ടീസ് രേഖാമൂലം നിങ്ങൾ ഞങ്ങൾക്ക് നൽകണം. നിങ്ങൾ ഞങ്ങൾക്ക് ഏത് തർക്കത്തെ സംബന്ധിച്ച നോട്ടീസും Facebook, Inc., ATTN: WhatsApp Arbitration Filing, 1601 Willow Rd എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. Menlo Park, CA 94025. ഞങ്ങൾ തർക്ക പരിഹാരം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ ഉപയോഗിക്കുന്ന ഇമെയിൽ വിലാസത്തിലേക്കോ അല്ലെങ്കിൽ മറ്റ് അനുചിതമാർഗങ്ങളിലൂടെയോ തർക്ക നോട്ടിസ് അയക്കുന്നതായിരിക്കും. തർക്ക നോട്ടീസ് ലഭിച്ച് അറുപത് (60 ) ദിവസത്തിനുള്ളിൽ ഒരു തർക്കം പരിഹരിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്കോ ഞങ്ങൾക്കോ തർക്ക പരിഹാര പ്രക്രിയ ആരംഭിക്കാം.

അമേരിക്കൻ ആർബിട്രേഷൻ അസോസിയേഷൻ (“AAA”) നടത്തുന്ന വ്യവസായ തക്ക പരിഹാര നിയമത്തിനു കീഴിലാണ് തർക്ക പരിഹാരം ആരംഭിക്കുന്നത്. അടിയന്തിര നടപാടികൾക്കായുള്ള പ്രത്യേക സംരക്ഷണ നിയമവും ഉപഭോക്തൃ സംബന്ധിയായ തർക്കങ്ങൾക്കും പൊതുവായുള്ളതാണ് (“AAA നിയമങ്ങൾ”) AAA നിയമപ്രകാരം ഒരു മദ്ധ്യസ്ഥന്‍ ആയിരിക്കും തർക്ക പരിഹാരം നിർണയിക്കുന്നത്. AAA നിയമങ്ങൾ, തർക്കത്തെ സംബന്ധിച്ച വിവരങ്ങൾ, തർക്ക പരിഹാരം നടത്തുന്ന വിധം എന്നിവ www.adr.org ൽ ലഭ്യമാണ്. ഇത് കൂടാതെ, തർക്കപരിഹാര വ്യവസ്ഥയുടെ സാധ്യതയും നടപ്പിൽവരുത്തുന്നതിനുള്ള ക്ഷമതയും ഒരു കോടതിയാണ് തീരുമാനിക്കേണ്ടത്. തർക്ക പരിഹാരത്തിന്റെ സ്ഥലം, ഫീസ്, ചെലവ് എന്നിവ നിർണയിക്കുന്നത് AAA നിയമങ്ങൾ അനുസരിച്ചാണ്.

ഓപ്ഷൻ - ഔട്ട് പ്രോസിഡിയർ തർക്ക പരിഹാരത്തിനായി നിങ്ങൾക്ക് ഈ ഉടമ്പടി തെരഞ്ഞെടുക്കാം ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളോ ഞങ്ങളോ തർക്കപരിഹാരത്തിൽ പങ്കെടുക്കണമെന്നു നിർബന്ധമില്ല അതിനായി നിങ്ങൾ ആദ്യം വ്യവസ്ഥകൾ അംഗീകരിച്ചതിനോ നിങ്ങൾ തർക്ക പരിഹാരം സ്വീകരിച്ചതിന് 30 ദിവസങ്ങൾക്കു ശേഷം ഞങ്ങളെ രേഖാമൂലം അറിയിക്കേണ്ടതാണ്. നിങ്ങൾ ഈ വിലാസം ഉപയോഗിക്കണം

WhatsApp LLC Arbitration Opt-Out 1601 Willow Road Menlo Park, California 94025 United States of America

നിങ്ങൾ ഉൾപ്പെടുത്തേണ്ടത്: (i) നിങ്ങളുടെ പേരും വീട്ടു വിലാസവും; (ii) നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ, (iii) നിങ്ങൾ തർക്ക പരിഹാരം തെരെഞ്ഞെടുത്തിരിക്കുന്നുവെന്ന് തെളിയിക്കുന്ന പ്രസ്താവന.

* ചെറിയ ക്ലെയിം കോടതി* തർക്കപരിഹാരം തെരെഞ്ഞെടുക്കന്നതിന് പകരം , നിങ്ങൾക്ക് പ്രാദേശികമായ സ്മാൾ ക്ലെയിം കോടതിയിൽ വ്യക്തിഗതമായ രീതിയിൽ നിങ്ങളുടെ തർക്കത്തിന് പരിഹാരം തേടാവുന്നതാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും ഉപഭോക്താക്കൾക്കായി നോ ക്ലാസ് ആക്ഷനുകൾ, തർക്ക പരിഹാരങ്ങൾ, പ്രതിനിധികളെ ഉപയ്യോഗിച്ചുള്ള പരിഹാരങ്ങൾ ഞങ്ങളും നിങ്ങളും തമ്മിലുള്ള ധാരണ അനുസരിച്ച് നിങ്ങൾ ഒരു യുണൈറ്റഡ് സ്റ്റേറ്റ്സിലെയോ കാനഡയിലെയോ ഒരു WhatsApp ഉപഭോക്താവ് ആണെങ്കിൽ നമ്മൾ മറ്റൊരാൾക്ക് എതിരെ അല്ലാതെ വേറെ ഒരു വ്യക്തിക്കോ വ്യക്തികൾക്കോ സ്ഥാപനത്തിനോ എതിരെ പരാതി നൽകുന്നതല്ല. ഞങ്ങളോ നിങ്ങളോ ഒരു തർക്ക പരിഹാരത്തിന്റെയോ പേരിൽ ഒരു പ്രൈവറ്റ് അറ്റോർണി ജനറലിന് മുൻപിലോ മറ്റ് പ്രതിനിധികളുടെ മുൻപിലോ മറ്റേതെങ്കിലും തർക്കത്തിന്റെ ഭാഗമായി ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ മുൻപിലോ ഹാജരാകുന്നതല്ല. ഏതെങ്കിലും ഒരു ക്ലെയിം (അല്ലെങ്കിൽ പരിഹരിക്കാനുള്ള അപേക്ഷ) ഈ വകുപ്പുകളുടെ പരിമിതികൾക്കനുസൃതമായി തീർപ്പാക്കാനാവില്ലെന്നുള്ള കോടതിയുടെ അന്തിമ വിധിയുണ്ടെങ്കിൽ മാത്രമേ ആ ക്ലെയിം (അല്ലെങ്കിൽ പരിഹരിക്കാനുള്ള ആ അപേക്ഷ മാത്രം) കോടതി മുമ്പാകെ സമർപ്പിക്കാനാകൂ. മറ്റ് എല്ലാ അവകാശവാദങ്ങളും(അല്ലെങ്കിൽ പരിഹാരത്തിനുള്ള അഭ്യർത്ഥനകളും) ഈ വ്യവസ്ഥയുടെ ഭാഗമായിരിക്കും.

കോടതി നടപടികൾക്കായി സമർപ്പിക്കുന്നു നിങ്ങൾ തർക്ക പരിഹാരമാണ് തെരെഞ്ഞെടുത്തതെങ്കിൽ, നിങ്ങളുടെ തർക്കം ഒഴിവാക്കിയ തർക്കത്തിൽ പെടുന്നില്ലെങ്കിൽ തർക്ക പരിഹാരം നിർബന്ധിച്ചു നടപ്പിലാക്കിയതല്ലെങ്കിൽ നിങ്ങൾ “Dispute Resolution” ന് കീഴിൽ ആണ്.

തിരിച്ച് മുകളിലോട്ട് പോകുക

WhatsApp ന്റെ വ്യവസ്ഥകൾ മറ്റു ഭാഷകളിൽ ലഭ്യമാകുന്ന വിധം

മറ്റു ചില ഭാഷകളിൽ ഞങ്ങളുടെ വ്യവസ്ഥകൾ ലഭിക്കുന്നതിന്, നിങ്ങളുടെ WhatsApp ലെ ഭാഷ മാറ്റി നോക്കുക. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഭാഷയിൽ ഞങ്ങളുടെ വ്യവസ്ഥകൾ ലഭ്യമല്ലെങ്കിൽ ഞങ്ങൾ ഇംഗ്ലീഷ് പതിപ്പ് തന്നെ ഉപയോഗിക്കുന്നതാണ്. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരം ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന രേഖകൾ പരിശോധിക്കുക:

WhatsApp സ്വകാര്യതാനയം

WhatsApp ബൗദ്ധിക സ്വത്തവകാശനയം

WhatsApp ബ്രാൻഡ് മാർഗനിർദേശങ്ങൾ

മുകളിലേയ്‌ക്ക് തിരികെ പോകുക

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്