ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

അവസാനം പരിഷ്ക്കരിച്ചത്: 04 ജനുവരി, 2021 (ആർക്കൈവ് ചെയ്ത പതിപ്പുകൾ)

WhatsApp സേവന നിബന്ധനകൾ

നിങ്ങൾ യൂറോപ്യൻ മേഖലയിലല്ല ജീവിക്കുന്നതെങ്കിൽ, ഈ സേവന നിബന്ധനകളുടെയും സ്വകാര്യതാ നയങ്ങളുടെയും കീഴിലാണ് WhatsApp LLC നിങ്ങൾക്ക് WhatsApp ലഭ്യമാക്കുന്നത്.

WhatsApp കരാർ സംഗ്രഹത്തിനും യൂറോപ്യൻ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ കോഡിനാൽ ഞങ്ങൾ ലഭ്യമാക്കേണ്ട വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

ആപ്പുകൾ, സേവനങ്ങൾ, ഫീച്ചറുകൾ, സോഫ്റ്റ്‌വെയർ, വെബ്സൈറ്റ് എന്നിവ വഴി ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിനായി (താഴെ കൊടുത്തിരിക്കുന്നത് പോലെ) നിങ്ങൾ ഞങ്ങളുടെ സേവന നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട്.

നിങ്ങൾ യൂറോപ്യൻ എക്കണോമിക് ഏരിയയിലെ (ഇതിൽ യൂറോപ്യൻ യൂണിയനും ഉൾപ്പെടും) ഒരു രാജ്യത്തിലോ പ്രദേശത്തിലോ അല്ലെങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും രാജ്യത്തിലോ പ്രദേശത്തിലോ (കൂട്ടത്തോടെ “യൂറോപ്യൻ മേഖല” എന്നറിയപ്പെടുന്നത്) ആണ് ജീവിക്കുന്നതെങ്കിൽ WhatsApp Ireland Limited (“WhatsApp,” ഞങ്ങളുടെ,” “ഞങ്ങൾ,” “ഞങ്ങളെ”) നിങ്ങൾക്ക് താഴെ വിവരിക്കപ്പെട്ട സേവനങ്ങൾ (“സേവനങ്ങൾ”) നൽകുന്നതാണ്. നിങ്ങൾ യൂറോപ്യൻ മേഖലയിൽ അല്ലാത്ത മറ്റ് ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ ആണ് ജീവിക്കുന്നതെങ്കിൽ, ഈ സേവന നിബന്ധനകളുടെയും സ്വകാര്യതാ നയങ്ങളുടെയും കീഴിലാണ് WhatsApp LLC നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്.

മുകളിലേയ്‌ക്ക് തിരികെ പോകുക

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച്

  • സ്വകാര്യതാ-സുരക്ഷാ തത്വങ്ങൾ. WhatsApp തുടങ്ങിയതു മുതൽ ഞങ്ങൾ മനസ്സിൽ ശക്തമായ സ്വകാര്യതാ-സുരക്ഷാ ആശയങ്ങളോടുകൂടിയാണ് സേവനങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
  • നിങ്ങളെ മറ്റുള്ളവരുമായി കണക്റ്റ് ചെയ്യുന്നു. മെസ്സേജുകൾ, വോയിസ്-വീഡിയോ കോളുകൾ, ചിത്രങ്ങൾ വീഡിയോകൾ എന്നിവ പങ്കുവയ്ക്കൽ, സ്റ്റാറ്റസ്, വേണ്ട സമയത്ത് ലൊക്കേഷൻ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്, എന്നിവയിലൂടെ നിങ്ങൾ മറ്റ് WhatsApp ഉപയോക്താക്കളുമായി ആശയവിനിമയം ചെയ്യാനുള്ള വഴികൾ നൽകാനും അവ മെച്ചപ്പെടുത്താനുമായി ഞങ്ങൾ എന്നും പരിശ്രമിക്കുന്നു. പങ്കാളികൾ, സേവന ദാതാക്കൾ, അഫിലിയേറ്റഡ് കമ്പനികൾ എന്നിവരുമായി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്ക് അവരുടെ സേവനങ്ങളുമായി കണക്റ്റ് ചെയ്യാൻ വഴികളുണ്ടാക്കാനായി WhatsApp ശ്രമിക്കുന്നു.
  • ബിസിനസ്സുകളുമായി ആശയവിനിമയം ചെയ്യുന്നത്. നിങ്ങൾക്കും നിങ്ങളുടെ ബിസിനസ്സുകൾക്കും മറ്റ് സംഘടനകൾക്കും ഞങ്ങളുടെ സേവനം ഉപയോഗിച്ച് തമ്മിൽ ആശയവിനിമയം നടത്താൻ വഴികൾ ലഭ്യമാക്കാനും അവ മെച്ചപ്പെടുത്താനും ഞങ്ങൾ പരിശ്രമിക്കുന്നു. ഓർഡർ, ഇടപാട്, അപ്പോയിന്മെന്‍റ് വിവരം, ഡെലിവറി, ഷിപ്പിംഗ് അറിയിപ്പുകൾ, ഉൽപ്പന്നവും സേവനങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ, മാർക്കറ്റിംഗ് എന്നിവയിലൂടെയാണ് ഇത് സംഭവ്യമാക്കുന്നത്. ബിസിനസുകൾക്കും മറ്റ് സംഘടനകൾക്കും ഞങ്ങളുടെ സേവനങ്ങൾ അവർ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുന്നതുപോലെയുള്ള നിർദ്ദിഷ്ട ഫീച്ചറുകൾ ഞങ്ങൾ ഓഫർ ചെയ്യുന്നു.
  • ഭദ്രതയും, സുരക്ഷയും, ആത്മാർത്ഥതയും. ഞങ്ങളുടെ സേവനങ്ങളുടെ ഭദ്രതയും, സുരക്ഷയും, ആത്മാർഥതയും കാത്തുസൂക്ഷിക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നു. മോശമായി പെരുമാറുന്നവരെയും, ഞങ്ങളുടെ നിബന്ധനകളെ ലംഘിക്കുന്ന പ്രവൃത്തികളെയും കൈകാര്യം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ളവർക്ക് ദോഷകരമായ പെരുമാറ്റം ഉൾപ്പെടെയുള്ള, ഞങ്ങളുടെ സേവനങ്ങളുടെ ദുരുപയോഗങ്ങൾ തടയാൻ ഞങ്ങൾ യത്നിക്കുന്നു. ഇങ്ങനെയുള്ള ആളുകളെക്കുറിച്ചോ പ്രവൃത്തികളെക്കുറിച്ചോ ഞങ്ങൾ അറിയുന്ന പക്ഷം അവയെ നീക്കം ചെയ്‌തുകൊണ്ടോ അല്ലെങ്കിൽ നിയമ നിർവ്വഹണവുമായി ബന്ധപ്പെട്ടോ ഞങ്ങൾ അതിനെതിരെ നടപടിയെടുക്കുന്നതാണ്. ഇങ്ങനെയുള്ള നീക്കം ചെയ്യലുകൾ താഴെ കൊടുത്തിരിക്കുന്ന “ടെർമിനേഷൻ” സെക്ഷൻ പ്രകാരമായിരിക്കും നടപ്പിലാക്കുക.
  • ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള ആക്സസ്സ് പ്രവർത്തനക്ഷമമാക്കുന്നത്. ഞങ്ങളുടെ ആഗോള സേവനം പ്രാവർത്തികമാക്കുന്നതിന്, നിങ്ങൾ താമസിക്കുന്ന രാജ്യത്തിന് പുറത്തുള്ളവ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഡാറ്റാ സെന്ററുകളിൽ ഉള്ളടക്കവും വിവരങ്ങളും സംഭരിക്കുകയും കൈമാറുകയും വേണം. ഈ ആഗോള ആന്തരഘടനയുടെ ഉപയോഗം ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ അനിവാര്യമാണ്. ഈ ആന്തരഘടന സംയോജിത കമ്പനികൾ ഉൾപ്പെടെയുള്ള സേവന ദാതാക്കളാൽ പ്രവർത്തിക്കപ്പെടുന്നതോ അല്ലെങ്കിൽ അവരുടെ ഉടമസ്ഥതയിലുള്ളതോ ആയിരിക്കാം.

അടിയന്തര സേവനങ്ങൾക്ക് ആക്സസ് ഇല്ല: ഞങ്ങളുടെ സേവനങ്ങളും നിങ്ങളുടെ മൊബൈൽ ഫോൺ, ഫിക്‌സഡ് ലൈൻ ടെലിഫോൺ, SMS സേവനങ്ങൾ എന്നിവയും തമ്മിൽ പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. ഞങ്ങളുടെ സേവനങ്ങൾ, ‍പോലീസ്, അഗ്നിശമന വകുപ്പ്, ആശുപത്രികൾ, എന്നിവ ഉൾപ്പെടുന്ന അടിയന്തര സേവനങ്ങളുടെയോ അടിയന്തര സേവന ദാതാക്കളുടെയോ ആക്സസ് നൽകുന്നതല്ല. അതല്ലെങ്കിൽ മറ്റ് പൊതു സുരക്ഷാ പ്രതികരണ പോയിൻറുകളിൽ കണക്റ്റ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഉചിതമായ അടിയന്തര സേവന ദാതാക്കളെ മൊബൈൽ ഫോണിലൂടെയോ, ഫിക്സഡ്- ലൈൻ ടെലിഫോണിലൂടെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും സേവനത്തിലൂടെയോ ബന്ധപ്പെടാനാകുമെന്ന് നിങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.

രജിസ്ട്രേഷന്‍. കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ നിലവിലുള്ള നമ്പർ നൽകുക. നമ്പർ മാറുന്ന പക്ഷം ഞങ്ങളുടെ ആപ്പിലുള്ള നമ്പർ മാറ്റാനുള്ള ഫീച്ചർ ഉപയോഗിച്ച് മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുക. ഞങ്ങളുടെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനായി കോഡുകൾ അടങ്ങിയിരിക്കുന്ന ടെക്സ്റ്റ് മെസ്സേജുകളും ഫോൺ കോളുകളും (ഞങ്ങളിൽ നിന്നോ അതോ മൂന്നാം കക്ഷി ദാതാക്കളിൽ നിന്നോ വരുന്നത്) സ്വീകരിക്കാൻ നിങ്ങൾ അംഗീകരിക്കുന്നു.

വിലാസ പുസ്തകം. ബാധകമായ നിയമങ്ങളാൽ അനുവദിക്കപ്പെട്ടതാണെങ്കിൽ, കോൺടാക്റ്റ് അപ്‌ലോഡ് ഫീച്ചർ ഉപയോഗിച്ച് ഞങ്ങളുടെ സേവന ഉപയോക്താക്കളുടെയും നിങ്ങളുടെ മറ്റു കോൺടാക്റ്റുകളുടെയും ഉൾപ്പെടെയുള്ള നിങ്ങളുടെ വിലാസ പുസ്തകത്തിലെ ഫോൺ നമ്പറുകൾ നിങ്ങൾക്ക് പതിവായി ഞങ്ങൾക്ക് നൽകാവുന്നതാണ്. ഞങ്ങളുടെ കോൺടാക്റ്റ് അപ്‌ലോഡ് ഫീച്ചറിനെക്കുറിച്ച് ഇവിടെ കൂടുതൽ അറിയുക.

പ്രായം. നിങ്ങൾ യൂറോപ്യൻ മേഖലയിലുള്ള ഒരു രാജ്യത്തോ പ്രദേശത്തോ ആണ് ജീവിക്കുന്നതെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി നിങ്ങൾക്ക് കുറഞ്ഞത് 16 വയസ്സ് പ്രായം അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ മാതാപിതാക്കളുടെ അംഗീകാരമില്ലാതെ നിങ്ങൾക്ക് ഞങ്ങളുടെ സേവനത്തിൽ രജിസ്റ്റർ ചെയ്യാനോ അത് ഉപയോഗിക്കാനോ ആവശ്യമുള്ള ഇത്തരം വലിയ ഉയര്‍ന്ന പ്രായം ഉണ്ടായിരിക്കേണ്ടതാണ് . നിങ്ങൾ യൂറോപ്യൻ മേഖലയിൽ അല്ലാത്ത ഒരു രാജ്യത്തോ പ്രദേശത്തോ ആണ് ജീവിക്കുന്നതെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി നിങ്ങൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായം അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ നിങ്ങൾക്ക് ഞങ്ങളുടെ സേവനത്തിൽ രജിസ്റ്റർ ചെയ്യാനോ അത് ഉപയോഗിക്കാനോ ആവശ്യമുള്ള ഇത്തരം ഉയര്‍ന്ന പ്രായം ഉണ്ടായിരിക്കേണ്ടതാണ്. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി ബാധകമായ നിയമങ്ങൾക്കനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ പ്രായമുള്ളയാളാവുന്നതിനു പുറമേ, അഥവാ നിങ്ങൾ നിങ്ങളുടെ രാജ്യത്തെയോ ദേശത്തെയോ നിയമങ്ങൾക്കനുസരിച്ച് ഞങ്ങളുടെ നിബന്ധനകളുമായി യോജിക്കാനുള്ള പ്രായം എത്തിയിട്ടില്ലെങ്കിൽ, നിങ്ങൾക്കു വേണ്ടി നിങ്ങളുടെ രക്ഷിതാവോ പാലകനോ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കേണ്ടതാണ്. ദയവായി നിങ്ങളുടെ രക്ഷിതാവിനോടോ പാലകരോടോ നിങ്ങളുടെ കൂടെ ഈ നിബന്ധനകൾ വായിക്കാൻ പറയുക.

ഉപകരണങ്ങളും സോഫ്റ്റ്‌വെയറും. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി നിങ്ങളുടെ പക്കൽ പ്രത്യേകം ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, ഡാറ്റാ കണക്ഷൻ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്, ഇവ ഞങ്ങൾ നൽകുന്നതല്ല. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി ഈ സേവനങ്ങൾ നിങ്ങൾ സ്വമേധയാ അല്ലെങ്കിൽ ഓട്ടോമാറ്റിക് ആയി ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും സമ്മതിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നതിന് അത്യാവശ്യമായി ഞങ്ങളുടെ സേവനങ്ങൾ വഴി നിങ്ങൾക്ക് അറിയിപ്പുകൾ അയക്കാനും നിങ്ങൾ സമ്മതിക്കുന്നു.

ഫീസും നികുതികളും. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച എല്ലാ കരിയർ ഡാറ്റാ പ്ലാനുകളുടെയും ഇന്റർനെറ്റ് ഫീസ്, മറ്റ് ഫീസുകൾ, നികുതികൾ എന്നിവയുടെയും ഉത്തരവാദിത്തം നിങ്ങളുടേതാകുന്നു.

മുകളിലേയ്‌ക്ക് തിരികെ പോകുക

സ്വകാര്യതാ നയവും ഉപയോക്തൃ ഡാറ്റയും

WhatsApp നിങ്ങളുടെ സ്വകാര്യതയെക്കുറിച്ച് കരുതൽ പുലർത്തുന്നു. WhatsApp-ന്റെ സ്വകാര്യതാ നയം ഞങ്ങൾ വിവരങ്ങൾ (മെസ്സേജ് ഉൾപ്പെടുന്നത്) ഉപയോഗിക്കുന്ന രീതി വിവരിക്കുന്നു. ഇതിൽ നിങ്ങളിൽ നിന്ന് ലഭിക്കുന്നതും ശേഖരിക്കുന്നതുമായ പല തരം വിവരങ്ങളെക്കുറിച്ചും, അവ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നും പങ്കു വയ്ക്കുന്നു എന്നതിനെക്കുറിച്ചും, നിങ്ങളെക്കുറിച്ചുള്ള ഈ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള അവകാശങ്ങളും ഉൾപ്പെടുന്നു.

മുകളിലേയ്‌ക്ക് തിരികെ പോകുക

ഞങ്ങളുടെ സേവനങ്ങളുടെ സ്വീകാര്യമായ ഉപയോഗം

ഞങ്ങളുടെ നിബന്ധനകളും നയങ്ങളും. ഞങ്ങളുടെ നിബന്ധനകൾക്കും പോസ്റ്റ് ചെയ്തിട്ടുള്ള നയങ്ങൾക്കുമനുസരിച്ചായിരിക്കണം നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങളുടെ നിബന്ധനകളോ നയങ്ങളോ ലംഘിക്കുന്ന പക്ഷം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഞങ്ങൾ നടപടിയെടുക്കുന്നതാണ്. ഇത് നിങ്ങളുടെ അക്കൗണ്ട് അസാധുവാക്കിയോ സസ്‌പെൻഡ് ചെയ്തോ ആയിരിക്കും ചെയ്യുന്നത്. ആയതിനാല്‍, ഞങ്ങളുടെ സമ്മതമില്ലാതെ വേറെ അക്കൗണ്ട് സൃഷ്ടിക്കില്ല എന്ന് നിങ്ങൾ അംഗീകരിക്കുന്നു (സമ്മതിക്കുന്നു). താഴെ കൊടുത്തിരിക്കുന്ന “ടെർമിനേഷൻ” വിഭാഗം പ്രകാരമായിരിക്കും നിങ്ങളുടെ അക്കൗണ്ട് അസാധുവാക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുന്നത്.

നിയമാനുസൃതവും സ്വീകാര്യവുമായ ഉപയോഗം. നിയമാനുസൃതവും, അധികാരപ്പെടുത്തിയതും, സ്വീകാര്യവുമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഞങ്ങളുടെ സേവനങ്ങൾ ആക്സസ്സ് ചെയ്യാനും ഉപയോഗിക്കാനും പാടുള്ളൂ. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഈ രീതികളിലൊന്നും ഉപയോഗിക്കില്ല (അല്ലെങ്കിൽ മറ്റുള്ളവരെ ഉപയോഗിക്കാൻ സഹായിക്കുന്നതല്ല): (a) WhatsApp-ൻറെയോ, ഞങ്ങളുടെ ഉപയോക്താക്കളുടെയോ മറ്റുള്ളവയുടെയോ, സ്വകാര്യത, പ്രചാരം, ബൗദ്ധിക സ്വത്ത്, മറ്റ് ഉടമസ്ഥാവകാശങ്ങൾ, എന്നിവ ഉൾപ്പെടുന്ന അവകാശങ്ങൾ ലംഘിക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ, കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നത്; (b) നിയമവിരുദ്ധമോ, അശ്ലീലമോ, അപകീർത്തിപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, ഭയപ്പെടുത്തുന്നതോ, ഉപദ്രവിക്കുന്നതോ, വെറുപ്പുളവാക്കുന്നതോ, വർഗീയമായോ വംശപരമായോ മുറിവേൽപ്പിക്കുന്നതോ, അല്ലെങ്കിൽ അക്രമാസക്തമായ കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്ന, കുട്ടികളെയോ മറ്റുള്ളവരെയോ അപകടത്തിൽ പെടുത്തുന്ന അല്ലെങ്കിൽ ചൂഷണം ചെയ്യുന്ന അല്ലെങ്കിൽ ഉപദ്രവം ഏർപ്പെടുത്തുന്ന, നിയമവിരുദ്ധമോ അനുചിതമായതോ ആയ പെരുമാറ്റം പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത്; (c) വ്യാജവും, തെറ്റായ അവതരണവും അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും ഉൾപ്പെടുന്നവ പ്രസിദ്ധീകരിക്കുന്നത്; (d) മറ്റൊരാളായി നടിക്കുന്നത്; (e) ബൾക്ക് മെസ്സേജ്, ഓട്ടോ-മെസ്സേജ്, ഓട്ടോ-ഡയലിംഗ് എന്നിവ പോലെയുള്ള നിയമവിരുദ്ധവും വിലക്കപ്പെട്ടതും ആയ ആശയവിനിമയങ്ങൾ അയക്കുന്നത് ഉൾപ്പെടുന്നത്, അല്ലെങ്കിൽ (f) ഞങ്ങൾ അധികാരപ്പെടുത്തിയതല്ലാത്ത ഞങ്ങളുടെ സേവനങ്ങളുടെ ഏതെങ്കിലും വ്യക്തിപരമല്ലാത്ത ഉപയോഗം ഉൾപ്പെടുന്നത്.

WhatsApp-നോ ഞങ്ങളുടെ ഉപയോക്താക്കൾക്കോ ഉപദ്രവം ചെയ്യുന്നത്. നിങ്ങൾ ഓട്ടോമേറ്റഡ് അല്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ നേരിട്ടോ പരോക്ഷമായോ, ആക്സസ്, ഉപയോഗം, പകർത്തുക, പൊരുത്തപ്പെടുത്തുക, പരിഷ്കരിക്കുക, വ്യുൽപന്ന രൂപങ്ങൾ സൃഷ്ടിക്കുക, വിതരണം ചെയ്യുക, ലൈസൻസ് നൽകുക, സബ്‌ലൈസൻസ് ചെയ്യുക, കൈമാറ്റം ചെയ്യുക, പ്രദർശിപ്പിക്കുക, നിർവ്വഹിക്കുക, അല്ലെങ്കിൽ അനുവദനീയമല്ലാത്തതോ അനധികൃതമോ ആയ പെരുമാറ്റങ്ങളിലൂടെ ഞങ്ങളുടെ സേവനങ്ങൾ ചൂഷണം ചെയ്യുക , അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത നേരിട്ടോ ഓട്ടോമേറ്റഡ് മാർഗങ്ങളിലൂടെയോ ഞങ്ങൾക്കോ ഞങ്ങളുടെ സേവനങ്ങൾ, സിസ്റ്റങ്ങൾ, ഞങ്ങളുടെ ഉപയോക്താക്കൾ അല്ലെങ്കിൽ മറ്റുള്ളവർ എന്നിവർക്കോ ഏതെങ്കിലും വിധത്തിൽ ക്ലേശം അല്ലെങ്കിൽ കോട്ടം വരുത്തുക , ഉപദ്രവിക്കുക എന്നിവ ചെയ്യുകയോ ( മറ്റുള്ളവരെ അതിന് സഹായിക്കുകയോ) ചെയ്യരുത്: (a) ഞങ്ങളുടെ സേവനങ്ങളെ പുനരാവിഷ്കരിക്കുക, മാറ്റം വരുത്തുക, ഭേദഗതി വരുത്തുക, അതിൻറെ വ്യുൽപന്ന രൂപങ്ങൾ സൃഷ്ടിക്കുക, വിഘടിപ്പിക്കുക, അല്ലെങ്കിൽ അവയിൽ നിന്ന് വേർതിരിച്ചെടുക്കുക; (b) ഞങ്ങളുടെ സേവനങ്ങളിലേക്കോ അവയിലൂടെയോ വൈറസോ അതുപോലുള്ള ഉപദ്രവകാരിയായ കമ്പ്യൂട്ടർ കോഡുകളോ അയക്കുകയോ സംഭരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത്; (c) ഞങ്ങളുടെ സേവനങ്ങളിലോ സിസ്റ്റങ്ങളിലോ നിയമാനുസൃതമല്ലാതെ കടക്കുകയോ കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്; (d) ഞങ്ങളുടെ സേവനങ്ങളുടെ ഭദ്രത, സുരക്ഷ, സ്വകാര്യത, ആത്മാർത്ഥത, ലഭ്യത, പ്രവർത്തനം എന്നിവയിൽ ഇടപെടുന്നതും അവയെ തടസപ്പെടുത്തുന്നതും; (e) നിയമാനുസൃതമല്ലാത്തതോ ഓട്ടോമാറ്റിക് ആയിട്ടുള്ളതോ ആയ വഴികളിലൂടെ ഞങ്ങളുടെ സേവനങ്ങൾക്കായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത്; (f) അനുവദീയമല്ലാത്തതും നിയമാനുസൃതമല്ലാത്തതുമായ രീതിയിൽ ഞങ്ങളുടെ ഉപയോക്താക്കളുടെയോ അവരെക്കുറിച്ചുള്ളതോ ആയ വിവരങ്ങൾ ശേഖരിക്കുന്നത്; (g) നിയമാനുസൃതമല്ലാത്ത രീതിയിൽ ഞങ്ങളുടെ സേവനങ്ങളെയോ അല്ലെങ്കിൽ ഞങ്ങളിൽ നിന്നോ ഞങ്ങളുടെ സേവനങ്ങളിൽ നിന്നോ ലഭിച്ച വിവരങ്ങളെയോ വിൽക്കുകയോ, മറിച്ചുവിൽക്കുകയോ, വാടകയ്ക്ക് കൊടുക്കുകയോ, അവയ്ക്ക് വിലവയ്ക്കുകയോ ചെയ്യുന്നത്; (h) ഞങ്ങളുടെ സേവനങ്ങൾ വഴി ഞങ്ങൾ വ്യക്തമായും ലഭ്യമാക്കിയിട്ടുള്ള അധികാരപ്പെടുത്തിയ ഉപകരണങ്ങൾ വഴിയല്ലാതെ ഞങ്ങളുടെ സേവനങ്ങൾ ഒരേ സമയത്ത് ഒന്നിൽ കൂടുതൽ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ വിധത്തിൽ അവയെ ഏതെങ്കിലും നെറ്റ്‌വർക്കിലൂടെ ലഭ്യമാക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത്; (i) നിയമാനുസൃതമല്ലാത്ത രീതിയിൽ വളരെ ഗണ്യമായ അളവിൽ ഞങ്ങളുടെ സേവനങ്ങളുടേത് പോലെ തന്നെ പ്രവർത്തിക്കുന്ന API-കൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ എന്നിവ സൃഷ്ടിക്കുന്നതും അവ മൂന്നാം കക്ഷികൾക്ക് ഉപയോഗിക്കാനായി നൽകുന്നത്; അല്ലെങ്കിൽ (j) കപടമോ അടിസ്ഥാനരഹിതമോ ആയ റിപ്പോർട്ടുകൾ സമർപ്പിച്ച് റിപ്പോർട്ടിംഗ് ചാനലുകളെ ദുരുപയോഗം ചെയ്യുന്നത്.

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി വെക്കുന്നത്. നിങ്ങളുടെ ഉപകരണവും WhatsApp അക്കൗണ്ടും തികച്ചും ഭദ്രമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഞങ്ങളുടെ സേവനങ്ങളുടെയോ നിങ്ങളുടെ അക്കൗണ്ടിൻ്റെയോ നിയമാനുസൃതമല്ലാത്ത ഉപയോഗമോ സുരക്ഷാ ലംഘനമോ അറിയുന്ന പക്ഷം നിങ്ങൾ ഞങ്ങളെ ഉടനടി അറിയിക്കേണ്ടതാണ്.

മുകളിലേയ്‌ക്ക് തിരികെ പോകുക

മൂന്നാം കക്ഷി സേവനങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ നിങ്ങളെ മൂന്നാം-കക്ഷി വെബ്സൈറ്റുകൾ, ആപ്പുകൾ, വിഷയങ്ങൾ, മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും പിന്നെ Facebook കമ്പനി ഉൽപ്പന്നങ്ങളും എന്നിവ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും അനുവദിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങളുമായി സംയോജിപ്പിച്ച മൂന്നാം കക്ഷി ഡാറ്റാ ബാക്കപ്പ് സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ് (iCloud, Google Drive എന്നിവ പോലുള്ളത്). കൂടാതെ ഏതെങ്കിലും മൂന്നാം കക്ഷിയുടെ വെബ്സൈറ്റിലൂടെ ഷെയർ ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ WhatsApp കോൺടാക്റ്റുകളുമായി വിവരങ്ങൾ പങ്കുവയ്ക്കാവുന്നതാണ്. ഈ നിബന്ധനകളും സ്വകാര്യതാ നയങ്ങളും ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗത്തിന് മേൽ മാത്രമേ ബാധകമാകുകയുള്ളൂ എന്ന് ഓർക്കുക. നിങ്ങൾ മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ അല്ലെങ്കിൽ Facebook കമ്പനി ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ ഉപയോഗം അവയുടെ നിബന്ധനകൾക്കും സ്വകാര്യതാ നയങ്ങൾക്കും അനുസരിച്ചായിരിക്കും.

മുകളിലേയ്‌ക്ക് തിരികെ പോകുക

ലൈസൻസുകൾ

നിങ്ങളുടെ അവകാശങ്ങൾ. നിങ്ങളുടെ WhatsApp അക്കൗണ്ടിനു വേണ്ടിയോ ഞങ്ങളുടെ സേവനങ്ങൾ വഴിയോ നിങ്ങൾ നൽകുന്ന വിവരങ്ങളിൽ WhatsApp ഉടമസ്ഥാവകാശം പ്രഖ്യാപിക്കുന്നില്ല. നിങ്ങളുടെ WhatsApp അക്കൗണ്ടിനായോ ഞങ്ങളുടെ സേവനങ്ങൾ വഴിയോ ഇങ്ങനെയുള്ള വിവരങ്ങൾ നൽകാൻ നിർബന്ധമായ അവകാശങ്ങൾ നിങ്ങൾക്കുണ്ടാവേണ്ടതാണ്. ഞങ്ങളുടെ നിബന്ധനകളിലുള്ള അവകാശങ്ങളും ലൈസെൻസുകളും നൽകാനുള്ള അവകാശവും ഉണ്ടായിരിക്കേണ്ടതാണ്.

WhatsApp-ന്റെ അവകാശങ്ങൾ. ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട കോപ്പിറൈറ്റുകൾ, ട്രേഡ്‌മാർക്കുകൾ, ഡൊമെയ്നുകൾ, ലോഗോകൾ, ട്രേഡ് ഡ്രസ്സ്,ട്രേഡ് രഹസ്യങ്ങൾ, പകർപ്പവകാശങ്ങൾ , മറ്റു ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ ഞങ്ങളുടെ ഉടമസ്ഥാവകാശത്തിലാവുന്നു. ഞങ്ങളുടെ വ്യക്തമായ അനുമതി കൂടാതെയും ഞങ്ങളുടെ ബ്രാൻഡ് മാർഗനിർദ്ദേശങ്ങൾ പ്രകാരമല്ലാതെയും ഞങ്ങളുടെ കോപ്പിറൈറ്റുകൾ, ട്രേഡ്‌മാർക്കുകൾ (അല്ലെങ്കിൽ സമാനമായ മറ്റ് മുദ്രകൾ), ഡൊമെയ്നുകൾ, ലോഗോകൾ, ട്രേഡ് ഡ്രസ്സ്, ട്രേഡ് രഹസ്യങ്ങൾ, പകർപ്പവകാശങ്ങൾ , മറ്റു ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതല്ല. ഞങ്ങളുടെ അഫിലിയേറ്റഡ് കമ്പനികളുടെ ട്രേഡ്‌മാർക്കുകൾ അവരുടെ സമ്മതത്തോടു കൂടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രസിദ്ധമായ ബ്രാൻഡുകളുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം അധികാരപ്പെടുത്തിയവ ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ WhatsApp ലൈസൻസ്. ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാനും പ്രവർത്തിപ്പിക്കാനും ഞങ്ങളുടെ സേവനങ്ങളിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതോ, സമർപ്പിച്ചിട്ടുള്ളതോ, അഥവാ (അല്ലെങ്കിൽ) ഞങ്ങളുടെ സേവനങ്ങൾ വഴി അയച്ചിട്ടുള്ളതോ സ്വീകരിച്ചിട്ടുള്ളതോ ആയ വിവരങ്ങൾ (ഉള്ളടക്കങ്ങളുൾപ്പെടെ) ഉപയോഗിക്കാനും, പുനരാവിഷ്‌കരിക്കാനും, വിതരണം ചെയ്യാനും, അവയുടെ വ്യുൽപന്നമായ സൃഷ്ടികൾ നിർമ്മിക്കാനും (രചിക്കാനും), പ്രദർശനം ചെയ്യാനും, നിർവഹിക്കാനും (പ്രദർശനം ചെയ്യാനും) നിങ്ങൾ WhatsApp-ന് ലോകവ്യാപകവും, എക്സ്ക്ലൂസീവ് അല്ലാത്തതും, പ്രതിഫലമുക്തവും, സബ്‍ലൈസൻസ് ചെയ്യാൻ പറ്റുന്നതും, കൈമാറാവുന്നതും ആയ ലൈസൻസ് നൽകുന്നു. നിങ്ങൾ ഈ ലൈസൻസിൽ നൽകുന്ന അവകാശങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വേണ്ടി മാത്രമാകുന്നു (നിങ്ങളുടെ പ്രൊഫൈൽ ചിത്രവും സ്റ്റാറ്റസ് മെസേജും പ്രദർശിപ്പിക്കുക, നിങ്ങളുടെ മെസേജുകൾ അയക്കുക, നിങ്ങളുടെ ഡെലിവർ ചെയ്യാത്ത മെസേജ് ഞങ്ങൾ അത് ഡെലിവർ ചെയ്യാൻ ശ്രമിക്കവേ 30 ദിവസം വരെ ഞങ്ങളുടെ സെർവറിൽ സംഭരിക്കുക എന്നിവയ്ക്കായി).

നിങ്ങൾക്കുള്ള WhatsApp-ന്റെ ലൈസൻസ്. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനായി നിങ്ങൾക്ക് ഞങ്ങൾ പരിമിതവും, എക്സ്ക്ലൂസീവ് അല്ലാത്തതും, സബ് ലൈസൻസ് ചെയ്യാൻ പറ്റാത്തതും, കൈമാറാൻ കഴിയാത്തതും, ഞങ്ങളുടെ നിബന്ധനകൾക്ക് വിധേയമായതും അവയ്ക്കനുസരിച്ചുള്ളതുമായ, ലൈസൻസ് നൽകുന്നു. ഞങ്ങളുടെ നിബന്ധനകൾ അനുവദീയമാക്കിയ രീതിയിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ ലൈസൻസ്. സ്പഷ്ടമായി (വ്യക്തമായി) അനുവദിച്ചിരിക്കുന്ന അവകാശങ്ങളും ലൈസൻസുകളും അല്ലാതെ സൂചനാപരമായ യാതൊരു അവകാശങ്ങളോ ലൈസൻസുകളോ നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നതല്ല (അനുവദിച്ചിട്ടുള്ളതല്ല).

മുകളിലേയ്‌ക്ക് തിരികെ പോകുക

മൂന്നാം കക്ഷി പകർപ്പവകാശം, വ്യാപാരമുദ്ര, മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നത് .

മൂന്നാം കക്ഷിയുടെ പകർപ്പവകാശം, വ്യപാരമുദ്ര, മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാനായി ദയവായി ഞങ്ങളുടെ ബൗദ്ധിക സ്വത്തവകാശ നയം കാണുക (സന്ദർശിക്കുക. നിങ്ങൾ വ്യക്തമായും ഗൗരവത്തോടെയും തുടർച്ചയായും മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കുകയാണെങ്കിലോ അല്ലെങ്കിൽ ഞങ്ങൾ നിയമപരമായ കാരണങ്ങളാൽ ബാധ്യസ്ഥരാവുന്ന അവസരങ്ങളിലോ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഞങ്ങൾ നടപടിയെടുത്തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ അക്കൗണ്ട് അസാധു ആക്കിയോ അല്ലെങ്കിൽ അത് സസ്‌പെൻഡ് ചെയ്തോ ആയിരിക്കും ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന “ടെർമിനേഷൻ” വിഭാഗം പ്രകാരമായിരിക്കും നിങ്ങളുടെ അക്കൗണ്ട് അസാധുവാക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുന്നത്.

മുകളിലേയ്‌ക്ക് തിരികെ പോകുക

നിരാകരണവും റിലീസും

നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. താഴെ നൽകിയിരിക്കുന്ന നിരാകരണങ്ങൾക്ക് നിങ്ങൾ വിധേയരാണ്. ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾ നൽകുന്നത് “എങ്ങനെയാണോ അങ്ങനെ” എന്ന അടിസ്ഥാനത്തിലാണ്. ഇതിൽ വ്യക്തമായോ സൂചനാപരമായോ യാതൊരു വാറന്റികളും അടങ്ങിയിരിക്കുന്നില്ല. ഉദാഹരണത്തിന്, വ്യാപാരക്ഷമത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള അനുയോജ്യത, പദവി, ലംഘനമില്ലായ്മ , കംപ്യൂട്ടർ വൈറസ് അല്ലെങ്കിൽ മറ്റ് ദോഷകരമായ കോഡുകളിൽ നിന്നും സംരക്ഷണം എന്നിങ്ങനെയുള്ള, എന്നാൽ ഇവയിൽ ഒതുങ്ങാത്തതുമായ വാറന്റികൾ ഇതിൽ അടങ്ങിയിരിക്കുന്നില്ല. ഞങ്ങൾ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യവും, പൂർണ്ണവും, ഉപയോഗപ്രദവുമാണെന്നോ, ഞങ്ങളുടെ സേവനങ്ങൾ പ്രാവർത്തികവും, തെറ്റുകളിൽ നിന്ന് മുക്തവും, സുരക്ഷിതവും, ഭദ്രവുമാണെന്നോ, ഞങ്ങളുടെ സേവനങ്ങൾ തടസ്സങ്ങളോ, താമസമോ, ന്യൂനതകളോ ഇല്ലാതെ പ്രവർത്തിക്കുമെന്നോ ഞങ്ങൾ വാറന്റി നൽകുന്നില്ല. ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്ന ഫീച്ചറുകളോ സേവനങ്ങളോ ഇന്റർഫേസുകളോ ഞങ്ങളുടെ ഉപയോക്താക്കൾ എപ്പോൾ അല്ലെങ്കിൽ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഞങ്ങൾ നിയന്ത്രിക്കുന്നതോ അത് ഞങ്ങളുടെ ബാദ്ധ്യതയിൽ വരുന്നതോ അല്ല. ഞങ്ങളുടെ ഉപയോക്താക്കളുടെയോ മറ്റു മൂന്നാം കക്ഷികളുടെയോ പ്രവർത്തനങ്ങളും വിവരങ്ങളും (ഉള്ളടക്കങ്ങൾ ഉൾപ്പെടെ) നിയന്ത്രിക്കാൻ ഞങ്ങൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ അല്ല. ഞങ്ങളെയും ഞങ്ങളുടെ കീഴ് കമ്പനികളെയും അനുബന്ധ കമ്പനികളെയും ഞങ്ങളുടെയും അവരുടെയും മേധാവികളെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും പങ്കാളികളെയും കാര്യകർത്താക്കളെയും (“WhatsApp സംഘം” എന്ന് ഒരുമിച്ച് വിളിക്കുന്നത്) ഇങ്ങനെയുള്ള നിങ്ങളുടെ മൂന്നാം കക്ഷികൾക്കെതിരെയുള്ള വാദങ്ങളുമായി ബന്ധപ്പെട്ടതോ അതിൽ നിന്നും ഉയരുന്നതോ അത് സംബന്ധിച്ചതോ ആയ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ വാദങ്ങൾ, പരാതികൾ, വ്യവഹാര കാരണങ്ങൾ, വിവാദങ്ങൾ, തർക്കങ്ങൾ, നഷ്ടങ്ങൾ (ഒരുമിച്ച് “വാദങ്ങൾ” എന്ന് പറയുന്നത്) എന്നിവയിൽ നിന്നൊക്കെ നിങ്ങൾ മോചിപ്പിക്കുന്നു. ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗത്തിന്റെ ഫലമായി ബാധകമാകുന്ന നിങ്ങളുടെ രാജ്യത്തിലെയോ താമസിക്കുന്ന പ്രദേശത്തിലെയോ നിയമങ്ങൾ അനുവദിക്കാത്ത പക്ഷം WhatsApp സംഘവുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശങ്ങൾ മുകളിൽ തന്നിരിക്കുന്ന നിരാകരണത്താൽ തിരുത്തപ്പെടുന്നതല്ല.

മുകളിലേയ്‌ക്ക് തിരികെ പോകുക

ബാധ്യതകളിലുള്ള നിയന്ത്രണം

ഇനിപ്പറയുന്ന പരിധി വരെ മാത്രം WhatsApp ബാധ്യസ്ഥമാണ്:

ബോധപൂർവ്വമോ; ശ്രദ്ധക്കുറവ് മൂലമോ; ജീവിതത്തിനോ ശരീരത്തിനോ അല്ലെങ്കിൽ ആരോഗ്യത്തിനോ പറ്റിയ പരിക്കുകൾക്കുവേണ്ടിയുള്ള നിയമാനുസൃത വ്യവസ്ഥകൾക്ക് വിധേയമായും; ഉൽപ്പന്ന ബാധ്യതാ നിയമപ്രകാരവും WhatsApp പരിധികളിളില്ലാതെ ബാധ്യസ്ഥമാണ്.

സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നതിൽ WhatsApp കർമോത്സാഹത്തോടുകൂടി പ്രവർത്തിക്കും. കർമോത്സാഹത്തോടുകൂടി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ, WhatsApp ഈ നിബന്ധനകളുടെ ലംഘനം കാരണമോ അല്ലെങ്കിൽ ഞങ്ങളുടെ പ്രവൃത്തികൾ കാരണമോ അല്ലാതെ സംഭവിച്ചിട്ടുള്ള നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല; ഈ നിബന്ധനകളിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾക്കോ ഞങ്ങൾക്കോ ന്യായമായും മുൻകൂട്ടി കാണാൻ കഴിയുന്നവയല്ലാത്ത നഷ്ടങ്ങൾ; നമ്മുടെ ന്യായമായ നീയന്ത്രണങ്ങൾക്കതീതമായ സംഭവങ്ങൾ.

മുകളിലേയ്‌ക്ക് തിരികെ പോകുക

തർക്കപരിഹാരം

നിങ്ങൾ ഒരു ഉപഭോക്താവായിരിക്കുകയുംയൂറോപ്യൻ മേഖലയിലെ അംഗ രാജ്യത്തിൽ അല്ലെങ്കിൽ പ്രദേശത്തിൽ സ്ഥിരതാമസക്കാരനുമാണെങ്കിൽ, ഈ നിബന്ധനകളിൽ നിന്ന് അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ട് ഞങ്ങൾക്കെതിരെ വരുന്ന ഏതൊരു അവകാശവാദത്തിനും പ്രദേശത്തെ നിയമങ്ങൾ ബാധകമാകുന്നതാണ്, ഒപ്പം അവകാശവാദത്തിൽ നിങ്ങളുടെ രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ ഏതെങ്കിലും നിയമാധികാരമുള്ളതും കഴിവുള്ളതുമായ ഒരു കോടതിയിൽ തന്നെ നിങ്ങളുടെ അവകാശവാദം പരിഹരിക്കേണ്ടതാണ്. മറ്റെല്ലാ സാഹചര്യങ്ങളിലും, റിപ്പബ്ലിക് ഓഫ് അയർലന്റിലെ നിയമാധികാരമുള്ളതും കഴിവുള്ളതുമായ ഒരു കോടതിയിൽ അവകാശവാദം പരിഹരിക്കണമെന്നും, ഐറിഷ് നിയമമായിരിക്കും നിയമവ്യവസ്ഥകളുടെ വൈരുദ്ധ്യത്തെ കണക്കിലെടുക്കാതെ തന്നെ ഈ നിബന്ധനകളും അവകാശവാദവും നിയന്ത്രിക്കുകയെന്നതും നിങ്ങൾ സമ്മതിക്കുന്നു.

മുകളിലേയ്‌ക്ക് തിരികെ പോകുക

ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയും ടെർമിനേഷനും

ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യത. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ, പ്രത്യേകതകൾ , പ്രവർത്തനരീതി, ചില ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും പിന്തുണ എന്നിവ ഞങ്ങൾ വിപുലീകരിക്കുകയോ ചേർക്കുകയോ നീക്കംചെയ്യുകയോ ചെയ്യാം എന്നാണ് ഇതിനർത്ഥം. പരിപാലനം, കേടുപാടുതീർക്കൽ, അപ്‌ഗ്രേഡുകൾ, നെറ്റ്‌വർക്ക് അല്ലെങ്കിൽ ഉപകരണ തകരാറുകൾ എന്നിവ ഉൾപ്പെടെയുള്ളവക്കായി ഞങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടാം. ദുരുപയോഗം തടയുക, നിയമപരമായ ആവശ്യകതകളോട് പ്രതികരിക്കുക, അല്ലെങ്കിൽ സുരക്ഷയുമായോ പ്രവർത്തനക്ഷമതയുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളിൽ ആവശ്യമായ ഇത്തരം യാതൊരു അറിയിപ്പും കൂടാതെ, ചില ഫീച്ചറുകളും ചില ഉപകരണങ്ങൾക്കും പ്ലാറ്റ്ഫോമുകൾക്കുമുള്ള പിന്തുണയും അടക്കമുള്ള ചില അല്ലെങ്കിൽ എല്ലാ സേവനങ്ങളും ഞങ്ങൾ ഏതു സമയത്തും 30 ദിവസത്തെ അറിയിപ്പ് കാലാവധിക്ക് ശേഷം നിർത്തിയേക്കാം. പ്രകൃതിയിലെ സംഭവങ്ങൾ, മറ്റ് ഫോഴ്സ് മജ്യുർ സംഭവങ്ങൾ എന്നിവ പോലുള്ള ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള സംഭവങ്ങൾ ഞങ്ങളുടെ സേവനങ്ങളെ ബാധിക്കാം.

* സേവനസമാപ്തി*. നിങ്ങൾ ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവായി തുടരുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെങ്കിലും നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിലൂട നിങ്ങൾക്ക് WhasApp മായുള്ള ബന്ധം എപ്പോൾ വേണമെങ്കിലും നിരുപാധികം അവസാനിപ്പിക്കാം. ഇത് എങ്ങനെ ചെയ്യാമെന്നതിനുള്ള നിർദ്ദേശങ്ങൾക്കായി, ഞങ്ങളുടെ സഹായ കേന്ദ്രത്തിലെ Android , iPhone അല്ലെങ്കിൽ KaiOS ലേഖനങ്ങൾ ദയവായി സന്ദർശിക്കുക.

സദ്ദുദ്ദേശത്തോടെ നിർത്തലാക്കുന്നതിനുള്ള ഞങ്ങളുടെ അവകാശം മാറ്റമില്ലാതെ തുടരും. ഒരു കക്ഷി നിയമങ്ങളോ, മൂന്നാം കക്ഷി അവകാശങ്ങളോ ലംഘിക്കുകയോ അല്ലെങ്കിൽ ഈ നിബന്ധനകൾ ലംഘിക്കുകയോ ചെയ്താൽ നല്ല കാരണം ഉണ്ടെന്ന് കണക്കാക്കപ്പെടും, പിന്നെ, വ്യക്തിഗത കേസിന്റെ എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കുകയും രണ്ട് പാർട്ടികളുടെയും താൽപ്പര്യങ്ങൾ വിവേചിക്കുകയും ചെയ്ത ശേഷം അവസാനിക്കുന്ന കക്ഷി സമ്മതിച്ച ടെർമിനേഷൻ തീയതി വരെ അല്ലെങ്കിൽ അറിയിപ്പ് കാലാവധി അവസാനിക്കുന്നതുവരെ കരാർ ബന്ധം തുടരുമെന്ന് ന്യായമായും പ്രതീക്ഷിക്കാനാവില്ല. മറ്റ് കക്ഷികളുടെ അറിവിലേക്ക് ഒരു ലംഘനം വന്നതിന് ശേഷം ന്യായമായ സമയത്തിനുള്ളിൽ മാത്രമേ നല്ല കാരണത്തിനായുള്ള ടെർമിനേഷൻ സാദ്ധ്യമാകൂ.

പ്രധാന നിബന്ധന ഈ നിബന്ധനകളുടെ ബാധ്യതയുടെ ലംഘനമാണെങ്കിൽ, അനുവദിച്ച പ്രതിവിധി കാലയളവ് പരാജയകരമായി കാലഹരണപ്പട്ടതിന് ശേഷമോ അല്ലെങ്കിൽ പരാജയപ്പെട്ട മുന്നറിയിപ്പിന് ശേഷമോ മാത്രമേ ടെർമിനേഷൻ അനുവദിക്കൂ. എന്നിരുന്നാലും, ലംഘനത്തിലുള്ള പാർട്ടി ഒടുവിൽ അതിന്റെ ബാധ്യതകൾ നിറവേറ്റാൻ വിസമ്മതിക്കുകയും ചെയ്താലോ അല്ലെങ്കിൽ രണ്ട് പാർട്ടികളുടെയും താൽപ്പര്യങ്ങൾ വിവേചിച്ചതിന് ശേഷം പ്രത്യേക സാഹചര്യങ്ങൾ ഉടനടിയുള്ള ടെർമിനേഷനെ ന്യായീകരിക്കുന്നുവെങ്കിലോ ഇത് ബാധകമല്ല.

ഈ "ടെർമിനേഷൻ " വിഭാഗത്തിന് അനുസരിച്ച്, വഞ്ചന ഉൾപ്പെടെയുള്ള സംശയാസ്പദമോ നിയമവിരുദ്ധമോ ആയ പെരുമാറ്റത്തിന് അല്ലെങ്കിൽ ഞങ്ങളുടെ നിബന്ധനകൾ നിങ്ങൾ ലംഘിക്കുന്നുവെന്നോ, ഞങ്ങൾക്കോ ​​ഞങ്ങളുടെ ഉപയോക്താക്കൾക്കോ ​​മറ്റുള്ളവർക്കോ ഉപദ്രവമോ അപകടസാധ്യതയോ അല്ലെങ്കിൽ നിയമപരമായ എക്സ്പോഷറോ നിങ്ങൾ സൃഷ്ടിച്ചുവെന്ന് ഞങ്ങൾ ന്യായമായും വിശ്വസിക്കുന്നുവെങ്കിൽ, ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് അല്ലെങ്കിൽ ഉപയോഗം ഏതുസമയത്തും ഞങ്ങൾ പരിഷ്കരിക്കുകയോ സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. അക്കൗണ്ട് രജിസ്ട്രേഷന് ശേഷം നിങ്ങളുടെ അക്കൗണ്ട് സജീവമാകുന്നില്ലെങ്കിലോ അല്ലെങ്കിൽ അത് ദീർഘകാലത്തേക്ക് നിർജീവമായി തുടരുകയാണെങ്കിലോ ഞങ്ങൾ അത് അപ്രാപ്തമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം. നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിയാലോ ഞങ്ങൾ അത് ഇല്ലാതാക്കുകയോ അപ്രാപ്തമാക്കുകയോ ചെയ്താലോ, ഈ നിബന്ധനകൾ നിങ്ങളും ഞങ്ങളും തമ്മിലുള്ള ഒരു കരാറായി അവസാനിക്കും, പക്ഷേ ഇനിപ്പറയുന്ന വ്യവസ്ഥകൾ WhatsApp ആയുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതിനെ അതിജീവിക്കും: "ലൈസൻസുകൾ," "നിരാകരണങ്ങളും റിലീസും," "ബാധ്യതകളിലുള്ള നിയന്ത്രണം, "" തർക്ക പരിഹാരം, "" ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയും ടെർമിനേഷനും "," മറ്റുള്ളവ. " നിങ്ങളുടെ അക്കൗണ്ട് ടെർമിനേഷൻ അല്ലെങ്കിൽ സസ്പെൻഷൻ തെറ്റായി സംഭവിച്ചതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ദയവായി ഞങ്ങളെ support@whatsapp.com-ൽ ബന്ധപ്പെടുക.

മുകളിലേയ്‌ക്ക് തിരികെ പോകുക

മറ്റുള്ളവ

  • നിങ്ങളും ഞങ്ങളും തമ്മിൽ പരസ്പരം നടപ്പിലാക്കിയ കരാർ മറ്റൊരു തരത്തിൽ പ്രസ്താവിക്കുന്നില്ലെങ്കിൽ, WhatsApp-നെയും ഞങ്ങളുടെ സേവനങ്ങളെയും സംബന്ധിച്ച് നിങ്ങളും ഞങ്ങളും തമ്മിലുള്ള മുഴുവൻ കരാറും ഞങ്ങളുടെ നിബന്ധനകൾ ഉൾക്കൊള്ളുന്നു, കൂടാതെ അത് ഏത് മുൻ‌ കരാറുകളെയും അസാധുവാക്കുകയും ചെയ്യുന്നു.
  • ഞങ്ങളുടെ സേവനങ്ങളിൽ ചിലത് പ്രത്യേക നിബന്ധനകളാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് ഭാവിയിൽ നിർണയിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ് (ഇവിടെ, ബാധകമാകുന്നതനുസരിച്ചു നിങ്ങൾ പ്രത്യേകം സമ്മതം നൽകാവുന്നതാണ്).
  • ഞങ്ങളുടെ സേവനങ്ങൾ ഏതെങ്കിലും രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ പ്രാദേശിക നിയമത്തെ ലംഘിക്കുകയോ അതുകൊണ്ട് ഞങ്ങൾക്ക് മറ്റൊരു രാജ്യത്തിലെയോ പ്രദേശത്തിലെയോ ഏതെങ്കിലും ചട്ടങ്ങൾക്ക് വിധേയമാകുകയോ ചെയ്യുംവിധം വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉദ്ദേശിച്ചുള്ളതല്ല. ഏത് രാജ്യത്തും പ്രദേശത്തും ഞങ്ങളുടെ സേവനങ്ങൾ പരിമിതപ്പെടുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
  • ബാധകമായ എല്ലാ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്- ഇതര കയറ്റുമതി നിയന്ത്രണ, വ്യാപാര ഉപരോധ നിയമങ്ങൾ ("കയറ്റുമതി നിയമങ്ങൾ") നിങ്ങൾ പാലിക്കണം. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ നേരിട്ടോ അല്ലാതെയോ കയറ്റുമതി ചെയ്യുകയോ വീണ്ടും കയറ്റുമതി ചെയ്യുകയോ നൽകുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യില്ല: (a) കയറ്റുമതി നിയമങ്ങളാൽ നിരോധിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തി, എൻറിറ്റി, പ്രദേശം അല്ലെങ്കിൽ രാജ്യത്തേക്ക്; (b) യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലാത്ത സർക്കാർ നിയന്ത്രിത പാർട്ടികളുടെ ലിസ്റ്റിലുള്ള ആർക്കും; അല്ലെങ്കിൽ (c) ആവശ്യമായ സർക്കാർ അനുമതിയില്ലാതെ ആണവ, രാസ, ജൈവ ആയുധങ്ങൾ അല്ലെങ്കിൽ മിസൈൽ സാങ്കേതിക ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള കയറ്റുമതി നിയമങ്ങൾ നിരോധിച്ചിരിക്കുന്ന ഏതെങ്കിലും ആവശ്യത്തിനായി. നിങ്ങൾ ഒരു നിയന്ത്രിത രാജ്യത്തിലോ പ്രദേശത്തിലോ സ്ഥിതിചെയ്യുന്നുവെങ്കിൽ, നിങ്ങൾ നിലവിൽ ഏതെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്- ഇതര നിയന്ത്രിത കക്ഷികളുടെ പട്ടികയിൽ ലിസ്റ്റുചെയ്തിട്ടുണ്ടെങ്കിലോ കയറ്റുമതി നിയമങ്ങൾ നിരോധിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിനായോ നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കില്ല അല്ലെങ്കിൽ ഡൌൺലോഡ് ചെയ്യില്ല, ഐപി പ്രോക്സിയിങ് അല്ലെങ്കിൽ മറ്റ് രീതികളിലൂടെ നിങ്ങളുടെ സ്ഥാനം മറയ്ക്കുകയും ചെയ്യില്ല.
  • നിങ്ങൾ നിർദ്ദേശിച്ച ഞങ്ങളുടെ നിബന്ധനകളിൽ എന്തെങ്കിലും ഭേദഗതി വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിന് ഞങ്ങളുടെ പ്രത്യക്ഷ സമ്മതം ആവശ്യമാണ്.
  • നിങ്ങൾക്കും ഞങ്ങളുടെ കമ്മ്യൂണിറ്റിക്കും ഞങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ സേവനങ്ങൾ മെച്ചപ്പെടുത്താനും ഫീച്ചറുകൾ വികസിപ്പിക്കാനും ഞങ്ങൾ തുടർച്ചയായി പരിശ്രമിക്കുന്നു. അതിന്റെ ഫലമായി, ഞങ്ങളുടെ സേവനങ്ങളും പ്രവൃത്തികളും കൃത്യമായി പ്രതിഫലിപ്പിക്കുന്നതിന് ഞങ്ങളുടെ ഈ നിബന്ധനകൾ കാലാനുക്രമമായി അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്. വ്യവസ്ഥകൾ‌ ഇനിമേൽ‌ ഉചിതമോ അപൂർ‌ണ്ണമോ അല്ലെങ്കിൽ‌ മാത്രമേ ഞങ്ങൾ‌ മാറ്റങ്ങൾ‌ വരുത്തുകയുള്ളൂ. നിയമപ്രകാരം ആവശ്യപ്പെടുന്നില്ലെങ്കിൽ, ഞങ്ങളുടെ നിബന്ധനകളിലെ മാറ്റങ്ങളെക്കുറിച്ച് കുറഞ്ഞത് 30 ദിവസത്തെ മുൻ‌കൂട്ടിയുള്ള അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകും (ഉദാ. ഇ-മെയിൽ വഴിയോ സേവനങ്ങൾ വഴിയോ), ഈ പുതുക്കിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അവലോകനം ചെയ്യാനുള്ള അവസരം നൽകും, നിങ്ങളുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് അത്തരം മാറ്റങ്ങൾ നിങ്ങൾക്ക് ന്യായമാണെന്ന് ഞങ്ങൾ ഉറപ്പാക്കും. ഞങ്ങളുടെ നിബന്ധനകളുടെ മുകളിലുള്ള "അവസാനം പരിഷ്‌ക്കരിച്ച" തീയതിയും ഞങ്ങൾ അപ്‌ഡേറ്റ് ചെയ്യും. ആസൂത്രിതമായ മാറ്റങ്ങളെക്കുറിച്ച് ഞങ്ങൾ അറിയിപ്പ് നൽകി 30 ദിവസത്തിനുള്ളിൽ ഈ നിബന്ധനകളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. അപ്ഡേറ്റ് ചെയ്ത നിബന്ധനകൾ പ്രാബല്യത്തിൽ വന്ന ശേഷം നിങ്ങൾ ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗം തുടരുകയാണെങ്കിൽ നിങ്ങളത് പാലിക്കാൻ ബാധ്യസ്ഥരാണ്. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഭേദഗതി വരുത്തിയതുപോലെ നിങ്ങൾ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിക്കൊണ്ട് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കണം.
  • ഞങ്ങളുടെ നിബന്ധനകൾ‌ക്ക് കീഴിലുള്ള ഞങ്ങളുടെ എല്ലാ അവകാശങ്ങളും ബാധ്യതകളും ഞങ്ങളുടെ ഏതെങ്കിലും അഫിലിയേറ്റുകൾ‌ക്ക് അല്ലെങ്കിൽ‌ മെർജർ, ഏറ്റെടുക്കൽ‌, പുനഃസംഘടന അല്ലെങ്കിൽ‌ സ്വത്തുക്കളുടെ വിൽ‌പന, അല്ലെങ്കിൽ‌ നിയമപ്രവർ‌ത്തനം അല്ലെങ്കിൽ‌ മറ്റേതെങ്കിലും വിധത്തിൽ‌ ഞങ്ങൾ‌ക്ക് സൗജന്യമായി നൽകാനാകും. അത്തരമൊരു അസൈൻമെന്റ് ഉണ്ടായാൽ, ബാധകമായ നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ കൈമാറുകയുള്ളൂ, ഒപ്പം ആവശ്യമുള്ളിടത്ത് നിങ്ങളുടെ സമ്മതം ചോദിക്കും; ഈ നിബന്ധനകൾ അത്തരം മൂന്നാം കക്ഷിയുമായുള്ള നിങ്ങളുടെ ബന്ധം നിയന്ത്രിക്കുന്നത് തുടരും. നിങ്ങൾ WhatsApp ഉപയോഗിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അത്തരമൊരു അസൈൻമെന്റ് നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, അസൈൻമെന്റിനെക്കുറിച്ച് അറിയിച്ചതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിക്കൊണ്ട് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കണം.
  • ഞങ്ങളുടെ അനുമതിയില്ലാതെ, ഈ നിബന്ധനകളിൽ ഉൾപ്പെടുന്ന അവകാശങ്ങളോ ബാധ്യതകളോ മറ്റൊരാൾക്കും കൈമാറരുത്.
  • ഞങ്ങളുടെ നിബന്ധനകളിലെ ഒന്നുംതന്നെ നിയമം പാലിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നില്ല.
  • ഇവിടെ പര്യാലോചിച്ചിട്ടുളളതൊഴിച്ചാൽ ഞങ്ങളുടെ നിബന്ധനകൾ ഏതെങ്കിലും മൂന്നാം കക്ഷിക്കു ഗുണഭോക്തൃ അവകാശങ്ങൾ നൽകുന്നില്ല.
  • ഞങ്ങൾക്ക് ഈ നിബന്ധനകളിൽ ഏതെങ്കിലും നടപ്പാക്കാനായില്ലെങ്കിൽ, അത് ഒരു എഴുതിത്തള്ളലായി കണക്കാക്കില്ല.
  • ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ നിയമവിരുദ്ധമോ, അസാധുവായതോ അല്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ നടപ്പിലാക്കാൻ കഴിയാത്തതോ ആയി കണ്ടെത്തിയാൽ, ആ വ്യവസ്ഥ നടപ്പിലാക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പരിധിവരെ ഭേദഗതി വരുത്തിയതായി കണക്കാക്കും, അത് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അത് ഞങ്ങളുടെ നിബന്ധനകളിൽ നിന്ന് വേർപെടുത്താവുന്നതെന്ന് കണക്കാക്കപ്പെടുകയും ഞങ്ങളുടെ നിബന്ധനകളിലെ ശേഷിക്കുന്ന വ്യവസ്ഥകളുടെ സാധുതയെയും പ്രാബല്യത്തെയും ബാധിക്കുകയുമില്ല, മാത്രമല്ല ഞങ്ങളുടെ നിബന്ധനകളുടെ ശേഷിക്കുന്ന ഭാഗം പൂർണ്ണമായും പ്രാബല്യത്തിലും പ്രഭാവത്തിലും തുടരും.
  • പ്രത്യക്ഷമായി നിങ്ങൾക്ക് അനുവദിക്കാത്ത എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്‌തമായിരിക്കും. ചില നിയമപരിധികളിൽ, ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കാം, മാത്രമല്ല ഞങ്ങളുടെ നിബന്ധനകൾ അത്തരം കരാർ പ്രകാരം എഴുതിത്തള്ളിയേക്കാത്ത ഉപഭോക്താവിന്റെ നിയമപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ചില നിയമപരിധികളിൽ, നിങ്ങൾക്ക് ഒരു ഡാറ്റാ വിഷയമെന്ന നിലയിൽ നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കാം, മാത്രമല്ല ഞങ്ങളുടെ നിബന്ധനകൾ അത്തരം കരാർ പ്രകാരം എഴുതിത്തള്ളാൻ കഴിയാത്ത അവകാശങ്ങൾ പരിമിതപ്പെടുത്താൻ ഉദ്ദേശിക്കുന്നുമില്ല.
  • WhatsApp-നെയും ഞങ്ങളുടെ സേവനങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഫീഡ്‌ബാക്കിനെയോ മറ്റ് നിർദ്ദേശങ്ങളെയോ ഞങ്ങൾ എല്ലായ്പ്പോഴും വിലമതിക്കുന്നു, പക്ഷേ ഫീഡ്‌ബാക്കോ നിർദ്ദേശങ്ങളോ നൽകുന്നതിന് നിങ്ങൾക്ക് ഒരു ബാധ്യതയുമില്ലെന്നും അവയ്‌ക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഒരു നിയന്ത്രണമോ ബാധ്യതയോ ഇല്ലാതെ നിങ്ങളുടെ ഫീഡ്‌ബാക്കോ നിർദ്ദേശങ്ങളോ ഞങ്ങൾ ഉപയോഗിക്കാമെന്നും നിങ്ങൾ മനസ്സിലാക്കണം.

മുകളിലേയ്‌ക്ക് തിരികെ പോകുക

വ്യത്യസ്ത ഭാഷകളിൽ WhatsApp-ന്റെ നിബന്ധനകൾ ആക്സസ് ചെയ്യുന്നു

മറ്റ് ചില ഭാഷകളിൽ ഞങ്ങളുടെ നിബന്ധനകൾ ആക്സസ് ചെയ്യുന്നതിന്, നിങ്ങളുടെ Whatsapp സെഷനായുള്ള ഭാഷാ ക്രമീകരണം മാറ്റുക. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഭാഷയിൽ ഞങ്ങളുടെ വ്യവസ്ഥകൾ ലഭ്യമല്ലെങ്കിൽ ഞങ്ങൾ ഇംഗ്ലീഷ് പതിപ്പ് തന്നെ ഉപയോഗിക്കുന്നതാണ്.

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരം ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന രേഖകൾ പരിശോധിക്കുക:

WhatsApp സ്വകാര്യതാനയം

WhatsApp ബൗദ്ധിക സ്വത്തവകാശനയം

WhatsApp ബ്രാൻഡ് മാർഗനിർദേശങ്ങൾ

മുകളിലേയ്‌ക്ക് തിരികെ പോകുക

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്