അവസാനം പരിഷ്ക്കരിച്ചത്: 04 ജനുവരി 2021 (ആർക്കൈവ് ചെയ്ത പതിപ്പുകൾ)
നിങ്ങൾ യൂറോപ്യൻ മേഖലയിലാണ് ജീവിക്കുന്നതെങ്കിൽ, ഈ സേവന നിബന്ധനകളുടെയും സ്വകാര്യ നയങ്ങളുടെയും കീഴിലാണ് WhatsApp Ireland Limited നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്.
നിങ്ങൾ യൂറോപ്യൻ മേഖലക്ക് പുറത്താണ് താമസിക്കുന്നതെങ്കിൽ, WhatsApp LLC ("WhatsApp," "ഞങ്ങളുടെ," "ഞങ്ങൾ," അല്ലെങ്കിൽ "ഞങ്ങളെ") ഈ സേവന നിബന്ധനകളും സ്വകാര്യതാ നയവും പ്രകാരം ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നു.
ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിന് ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന വിവരങ്ങൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ ഡാറ്റാ പ്രാക്ടീസുകൾ വിശദീകരിക്കാൻ ഞങ്ങളുടെ സ്വകാര്യതാ നയം ("സ്വകാര്യതാ നയം") സഹായിക്കുന്നു.
ഉദാഹരണത്തിന്, ഞങ്ങളുടെ സ്വകാര്യതാ നയം ഞങ്ങൾ എന്ത് വിവരങ്ങൾ ആണ് ശേഖരിക്കുന്നത് , ഇത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് ഞങ്ങൾ കൈക്കൊള്ളുന്ന നടപടികളും ഇത് വിശദീകരിക്കുന്നു - ഡെലിവറി ചെയ്യപ്പെടുന്ന മെസേജുകൾ ഞങ്ങൾക്ക് സംഭരിക്കാൻ കഴിയാത്ത വിധത്തിലാക്കുന്നതും, ഞങ്ങളുടെ സേവനങ്ങളില്‍ നിങ്ങൾ ആരുമായി ആശയവിനിമയം നടത്തുന്നുവെന്നതിന്മേൽ നിങ്ങൾക്ക് നിയന്ത്രണം നൽകുന്നതും പോലുള്ള വിധങ്ങളില്‍ ഞങ്ങളുടെ സേവനങ്ങൾ രൂപപ്പെടുത്തുന്നതിലൂടെ.
ഞങ്ങൾ Facebook കമ്പനികളുടെ ഭാഗമാണ്. ഈ കമ്പനികളുടെ കുടുംബത്തിലുടനീളം ഞങ്ങൾ വിവരങ്ങൾ പങ്കിടുന്ന രീതികളെക്കുറിച്ച് ഈ സ്വകാര്യതാ നയത്തിൽ നിങ്ങൾക്ക് കൂടുതൽ താഴെ അറിയാൻ കഴിയും.
മറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഞങ്ങളുടെ എല്ലാ സേവനങ്ങൾക്കും ഈ സ്വകാര്യതാ നയം ബാധകമാണ്.
ദയവായി WhatsAppൻറെ സേവന നിബന്ധനകൾ ("നിബന്ധനകൾ") കൂടി വായിക്കുക, അതിൽ വിവരിക്കുന്ന നിബന്ധനകൾക്ക് കീഴിലാണ് ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നതും ഞങ്ങൾ നൽകുകയും ചെയ്യുന്നത്.
ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഉൾപ്പെടെ ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും മാർക്കറ്റ് ചെയ്യുന്നതിനും WhatsApp ചില വിവരങ്ങൾ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യണം.
ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഞങ്ങൾ വിവരങ്ങൾ സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്നത്. ഞങ്ങളുടെ സേവനങ്ങൾ ഡെലിവറി ചെയ്യുന്നതിന് ഞങ്ങൾക്ക് ചില വിവരങ്ങൾ ആവശ്യമാണ്, ഇത് കൂടാതെ നിങ്ങൾക്ക് സേവനങ്ങൾ നൽകാൻ ഞങ്ങൾക്കാവില്ല. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ നിങ്ങൾ മൊബൈൽ ഫോൺ നമ്പർ നൽകണം.
ഞങ്ങളുടെ സേവനങ്ങൾക്ക് നിർബന്ധമല്ലാത്ത ഫീച്ചറുകളുണ്ട്, നിങ്ങൾ ഈ ഫീച്ചറുകൾ ഉപയോഗിക്കുകയാണെങ്കിൽ, അത്തരം ഫീച്ചറുകൾ നൽകുന്നതിന് കൂടുതൽ വിവരങ്ങൾ ഞങ്ങള്‍ ശേഖരിക്കുന്നതാണ്. അത്തരം വിവര ശേഖരണത്തെ കുറിച്ച് നിങ്ങളെ ഉചിതമായ വിധത്തില്‍ അറിയിക്കും. ഒരു ഫീച്ചർ ഉപയോഗിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകേണ്ടെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആ ഫീച്ചർ ഉപയോഗിക്കാനാകില്ല. ഉദാഹരണത്തിന്, നിങ്ങളുടെ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കാൻ നിങ്ങൾ ഞങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റുകളുമായി നിങ്ങളുടെ ലൊക്കേഷൻ പങ്കിടാൻ കഴിയില്ല. Android , iOS ഉപകരണങ്ങളിലെ ക്രമീകരണ മെനുവിലൂടെ അനുമതികൾ നിയന്ത്രിക്കാൻ കഴിയും.
ബാങ്ക് അക്കൗണ്ട് വിവരം. ഒരു WhatsApp അക്കൗണ്ട് സൃഷ്ടിക്കുന്നതിന് നിങ്ങളുടെ മൊബൈൽ ഫോൺ നമ്പറും അടിസ്ഥാന വിവരങ്ങളും (നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊഫൈൽ പേര് ഉൾപ്പെടെ) നൽകണം. നിങ്ങൾ ഞങ്ങൾക്ക് ഈ വിവരങ്ങൾ നൽകിയില്ലെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി നിങ്ങൾക്ക് ഒരു അക്കൌണ്ട് സൃഷ്ടിക്കാൻ കഴിയില്ല. ഒരു പ്രൊഫൈൽ ചിത്രം, "ആമുഖം" വിവരങ്ങൾ എന്നിവ പോലുള്ള മറ്റ് വിവരങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ചേർക്കാൻ കഴിയും.
നിങ്ങളുടെ മെസേജുകൾ. നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പതിവ് രീതിയിൽ നിങ്ങളുടെ മെസേജുകൾ ഞങ്ങൾ കൈവശം വയ്ക്കുന്നില്ല. പകരം, നിങ്ങളുടെ ഉപകരണത്തിലാണ് നിങ്ങളുടെ മെസേജുകൾ സംഭരിക്കപ്പെടുന്നത്, സാധാരണയായി ഇവ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കപ്പെടുന്നില്ല. നിങ്ങളുടെ മെസേജുകൾ ഡെലിവറി ചെയ്ത് കഴിഞ്ഞാൽ, ഞങ്ങളുടെ സെർവറുകളിൽ നിന്ന് അവ ഇല്ലാതാക്കപ്പെടും. നിങ്ങളുടെ മെസേജുകൾ ഡെലിവറി ചെയ്യുന്ന സമയത്ത് ഞങ്ങളവ സംഭരിക്കാൻ സാധ്യതയുള്ള സന്ദർഭങ്ങളെ ഇനിപ്പറയുന്ന സാഹചര്യങ്ങൾ വിവരിക്കുന്നു:
ഡെലിവറി ചെയ്യാത്ത മെസേജുകൾ. ഒരു മെസേജ് ഉടനടി ഡെലിവറി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ (ഉദാഹരണത്തിന്, സ്വീകർത്താവ് ഓഫ്‌ലൈനിലാണെങ്കിൽ), ഞങ്ങൾ അത് ഡെലിവർ ചെയ്യാൻ ശ്രമിക്കുന്ന മുറയ്ക്ക്, 30 ദിവസം വരെ ഞങ്ങളുടെ സെർവറുകളിൽ എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സൂക്ഷിക്കുന്നു. 30 ദിവസത്തിന് ശേഷവും ഒരു മെസേജ് ഡെലിവറി ചെയ്യപ്പെടുന്നില്ലെങ്കിൽ, ഞങ്ങൾ അത് ഇല്ലാതാക്കും.
മീഡിയ ഫോർവേഡ് ചെയ്യൽ. ഒരു ഉപയോക്താവ് ഒരു മെസേജിനുള്ളിൽ മീഡിയ ഫോർവേർഡ് ചെയ്യുമ്പോൾ, കൂടുതൽ ഫോർവേഡുകൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിന് സഹായിക്കുന്നതിന് ഞങ്ങൾ ആ മീഡിയയെ താൽക്കാലികമായി എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കുന്നു.
ഞങ്ങളുടെ സേവനങ്ങൾക്കായി ഞങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓഫർ ചെയ്യുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്നതിനർത്ഥം നിങ്ങളുടെ മെസേജുകൾ ഞങ്ങളും മൂന്നാം കക്ഷികളും വായിക്കുന്നതിൽ നിന്നും പരിരക്ഷിക്കുന്നതിനായി എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നു എന്നാണ്. ആദ്യാവസാന എൻക്രിപ്ഷനെ കുറിച്ചും WhatsApp-ൽ ബിസിനസ് സ്ഥാപനങ്ങൾ നിങ്ങളുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിനെ കുറിച്ചും കൂടുതലറിയുക.
നിങ്ങളുടെ കണക്ഷനുകൾ. ബാധകമായ നിയമങ്ങളാൽ അനുവദിക്കുന്നുവെങ്കിൽ, കോണ്ടാക്റ്റ് അപ്‌ലോഡ് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ വിലാസ പുസ്തകത്തിലെ ഫോൺ നമ്പറുകൾ, ഞങ്ങളുടെ സേവന ഉപയോക്താക്കളുടെയും നിങ്ങളുടെ മറ്റു കോണ്ടാക്റ്റുകളുടെയും ഉൾപ്പെടെ, പതിവായി ഞങ്ങൾക്ക് നൽകാവുന്നതാണ്. നിങ്ങളുടെ ഏതെങ്കിലും കോണ്ടാക്റ്റുകൾ ഇതുവരെയും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ, ആ കോണ്ടാക്റ്റുകളെ ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ഒരു വിധത്തില്‍, നിങ്ങൾക്കായി ഈ വിവരങ്ങൾ ഞങ്ങൾ മാനേജ് ചെയ്യും. ഞങ്ങളുടെ കോണ്ടാക്റ്റ് അപ്‌ലോഡ് ഫീച്ചറിനെ കുറിച്ച് ഇവിടെ കൂടുതൽ അറിയുക. ഗ്രൂപ്പുകളും ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകളും നിങ്ങൾക്ക് സൃഷ്ടിക്കാനോ അവയിലേക്ക് ചേരാനോ ചേർക്കപ്പെടാനോ കഴിയും, അത്തരം ഗ്രൂപ്പുകളും ലിസ്റ്റുകളും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്നു. നിങ്ങൾ ഗ്രൂപ്പുകൾക്ക് ഒരു പേര് നൽകുന്നു. നിങ്ങൾക്കൊരു ഗ്രൂപ്പ് പ്രൊഫൈൽ ചിത്രമോ വിവരണമോ നൽകാവുന്നതാണ്.
സ്റ്റാറ്റസ് വിവരങ്ങൾ. നിങ്ങൾ അക്കൗണ്ടിലൊരു സ്റ്റാറ്റസ് ഉൾപ്പെടുത്താൻ തീരുമാനിക്കുകയാണെങ്കിൽ നിങ്ങളുടെ സ്റ്റാറ്റസ് ഞങ്ങൾക്ക് നൽകാവുന്നതാണ്. Android, iPhone അല്ലെങ്കിൽ KaiOS എന്നിവയിൽ സ്റ്റാറ്റസ് എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുക.
ഇടപാടുകളുടെയും പേയ്‌മെന്റിന്റെയും ഡാറ്റ. നിങ്ങൾ ഞങ്ങളുടെ പേയ്‌മെന്റ് സേവനങ്ങൾ ഉപയോഗിക്കുന്നുവെങ്കിലോ വാങ്ങലുകൾക്കോ മറ്റ് സാമ്പത്തിക ഇടപാടുകൾക്കോ ഉദ്ദേശിച്ചുള്ള ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുവെങ്കിലോ, പേയ്‌മെന്റ് അക്കൗണ്ടും ഇടപാട് വിവരങ്ങളും ഉൾപ്പെടെ, നിങ്ങളെ കുറിച്ചുള്ള അധിക വിവരങ്ങൾ ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നു. പേയ്‌മെന്റ് അക്കൗണ്ടിന്റെയും ഇടപാടിന്റെയും വിവരങ്ങളിൽ, ഇടപാട് പൂർത്തിയാക്കാൻ ആവശ്യമായ വിവരങ്ങൾ (ഉദാഹരണത്തിന്, നിങ്ങളുടെ പേയ്‌മെന്റ് രീതിയെ കുറിച്ചുള്ള വിവരങ്ങൾ, ഷിപ്പിംഗ് വിശദാംശങ്ങൾ, ഇടപാട് തുക) ഉൾപ്പെടുന്നു. നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ ലഭ്യമായ ഞങ്ങളുടെ പേയ്‌മെന്റ് സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ, ബാധകമായ പേയ്‌മെന്റ് സ്വകാര്യതാ നയത്തിൽ ഞങ്ങളുടെ സ്വകാര്യതാ സമ്പ്രദായങ്ങൾ വിവരിക്കപ്പെട്ടിരിക്കുന്നു.
ഉപഭോക്തൃ പിന്തുണയും മറ്റ് ആശയവിനിമയങ്ങളും. ഉപഭോക്തൃ പിന്തുണയ്ക്കായി നിങ്ങൾ ഞങ്ങളെ ബന്ധപ്പെടുമ്പോഴോ അല്ലെങ്കിൽ ഞങ്ങളുമായി ആശയവിനിമയം നടത്തുമ്പോഴോ, നിങ്ങളുടെ മെസേജുകളുടെ പകർപ്പുകൾ, സഹായകരമെന്ന് നിങ്ങൾ കരുതുന്ന മറ്റേതെങ്കിലും വിവരങ്ങൾ, നിങ്ങളെ എങ്ങനെ ബന്ധപ്പെടാമെന്നുള്ളത് (ഉദാ. ഒരു ഇമെയിൽ വിലാസം) തുടങ്ങിയവ ഉൾപ്പെടുന്ന നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾ ഞങ്ങൾക്ക് നൽകാം. ഉദാഹരണത്തിന്, ഞങ്ങളുടെ ആപ്പ് പ്രകടനവുമായോ മറ്റ് പ്രശ്നങ്ങളുമായോ ബന്ധപ്പെട്ട ഒരു ഇമെയിൽ നിങ്ങൾ ഞങ്ങൾക്ക് അയച്ചേക്കാം.
ഉപയോഗവും ലോഗ് വിവരവും. സേവനവുമായി ബന്ധപ്പെട്ട, ഡയഗ്നോസ്റ്റിക്, പ്രകടന വിവരങ്ങൾ പോലുള്ള, ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ പ്രവൃത്തികളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഇതിൽ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും (നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, നിങ്ങളുടെ സേവന ക്രമീകരണങ്ങൾ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ മറ്റുള്ളവരുമായി എങ്ങനെ ഇടപഴകുന്നു (ഒരു ബിസിനസ്സുമായി നിങ്ങൾ സംവദിക്കുമ്പോൾ ഉൾപ്പെടെ), നിങ്ങളുടെ പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും സമയം, ആവൃത്തി, ദൈർഘ്യം എന്നിവ ഉൾപ്പെടെ) , ലോഗ് ഫയലുകൾ, ഡയഗ്നോസ്റ്റിക്, ക്രാഷ്, വെബ്‌സൈറ്റ്, പ്രകടന ലോഗുകളും റിപ്പോർട്ടുകളും ഉൾപ്പെടുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ രജിസ്റ്റർ ചെയ്തത് എപ്പോഴാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ; ഞങ്ങളുടെ മെസേജ് അയയ്‌ക്കൽ, കോളിംഗ്, സ്റ്റാറ്റസ്, ഗ്രൂപ്പുകൾ (ഗ്രൂപ്പ് നാമം, ഗ്രൂപ്പ് ചിത്രം, ഗ്രൂപ്പ് വിവരണം ഉൾപ്പെടെ), പേയ്‌മെന്റുകൾ അല്ലെങ്കിൽ ബിസിനസ്സ് ഫീച്ചറുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ; പ്രൊഫൈൽ ഫോട്ടോ, "ആമുഖം" വിവരങ്ങൾ; നിങ്ങൾ അവസാനമായി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചപ്പോൾ നിങ്ങൾ ഓൺലൈനിലായിരുന്നുവോ (നിങ്ങളെ "അവസാനമായി കണ്ടത്"); നിങ്ങളുടെ "ആമുഖം" വിവരങ്ങൾ അവസാനമായി അപ്‌ഡേറ്റുചെയ്‌തത് എപ്പോഴാണ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഉപകരണ, കണക്ഷൻ വിവരങ്ങൾ. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഞങ്ങൾ ഉപകരണ, കണക്ഷൻ-നിർദ്ദിഷ്ട വിവരങ്ങൾ ശേഖരിക്കും. ഹാർഡ്‌വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ, ബാറ്ററി നില, സിഗ്നൽ ദൃഢത, ആപ്പ് പതിപ്പ്, ബ്രൗസർ വിവരങ്ങൾ, മൊബൈൽ നെറ്റ്‌വർക്ക്, കണക്ഷൻ വിവരങ്ങൾ (ഫോൺ നമ്പർ, മൊബൈൽ ഓപ്പറേറ്റർ അല്ലെങ്കിൽ ISP ഉൾപ്പെടെ), ഭാഷ, സമയ മേഖല, IP വിലാസം, ഉപകരണ പ്രവർത്തന വിവരങ്ങൾ, ഐഡൻ്റിഫയറുകൾ (അതേ ഉപകരണവുമായോ അക്കൗണ്ടുമായോ ബന്ധപ്പെട്ട Facebook കമ്പനി ഉൽപ്പന്നങ്ങൾക്ക് മാത്രമായ ഐഡൻ്റിഫയറുകൾ ഉൾപ്പെടെ) എന്നിവ പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ലൊക്കേഷൻ വിവരങ്ങൾ. നിങ്ങളുടെ കോൺടാക്റ്റുകളുമായി നിങ്ങളുടെ ലൊക്കേഷൻ പങ്കിടാനോ അടുത്തുള്ള ലൊക്കേഷനുകൾ അല്ലെങ്കിൽ മറ്റുള്ളവർ നിങ്ങളുമായി പങ്കിട്ട ലൊക്കേഷനുകൾ കാണാനോ തീരുമാനിക്കുന്നത് പോലുള്ള, ലൊക്കേഷനുമായി ബന്ധപ്പെട്ട ഫീച്ചറുകൾ ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന അവസരങ്ങളിൽ, നിങ്ങളുടെ അനുമതിയോടെ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉപകരണ ക്രമീകരണത്തിലോ ലൊക്കേഷൻ പങ്കിടൽ പോലുള്ള ഇൻ-ആപ്പ് ക്രമീകരണത്തിലോ കണ്ടെത്താനാകുന്ന ലൊക്കേഷനുമായി ബന്ധപ്പെട്ട ചില ക്രമീകരണമുണ്ട്. ഞങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഫീച്ചറുകൾ നിങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിലും, നിങ്ങളുടെ പൊതുവായ ലൊക്കേഷൻ (ഉദാ. നഗരം, രാജ്യം) കണക്കാക്കാൻ ഞങ്ങൾ IP വിലാസങ്ങളും ഫോൺ നമ്പർ ഏരിയ കോഡുകളും പോലുള്ള മറ്റ് വിവരങ്ങളും ഉപയോഗിക്കുന്നു. ഡയഗ്നോസ്റ്റിക്സ്, ട്രബിൾഷൂട്ടിംഗ് ആവശ്യങ്ങൾക്കും നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
കുക്കികൾ. വെബ് അധിഷ്‌ഠിത സേവനങ്ങൾ നൽകാനും നിങ്ങളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനും ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാനും അവ ഇഷ്‌ടാനുസൃതമാക്കാനും ഉൾപ്പെടെ ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, വെബ്, ഡെസ്ക്ടോപ്പ്, മറ്റ് വെബ് അധിഷ്ഠിത സേവനങ്ങൾക്കായി ഞങ്ങളുടെ സേവനങ്ങൾ നൽകാൻ ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ സഹായ കേന്ദ്ര ലേഖനങ്ങളിൽ ഏതാണ് ഏറ്റവും പ്രചാരമുള്ളതെന്ന് മനസിലാക്കുന്നതിനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ ഉള്ളടക്കം കാണിക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിച്ചേക്കാം. കൂടാതെ, നിങ്ങളുടെ ഭാഷാ മുൻഗണനകൾ പോലുള്ള ചോയ്‌സുകൾ ഓർക്കുന്നതിനും സുരക്ഷിതമായ അനുഭവം നൽകുന്നതിനും ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി ഇഷ്ടാനുസൃതമാക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിച്ചേക്കാം. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകാൻ കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയുക.
മറ്റുള്ളവർ നിങ്ങളെക്കുറിച്ച് നൽകുന്ന വിവരങ്ങൾ. ഞങ്ങൾക്ക് മറ്റ് ഉപയോക്താക്കളിൽ നിന്ന് നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്കറിയാവുന്ന മറ്റ് ഉപയോക്താക്കൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോൺ നമ്പറും പേരും മറ്റ് വിവരങ്ങളും (അവരുടെ മൊബൈൽ വിലാസ പുസ്‌തകത്തിൽ നിന്നുള്ള വിവരങ്ങൾ പോലുള്ളവ) അവർ നൽകിയേക്കാം, നിങ്ങൾ അവരുടെ വിവരങ്ങൾ നൽകുന്നത് പോലെത്തന്നെ ഇതിനെ കണ്ടാൽ മതി. നിങ്ങൾക്ക് അവർ മെസേജുകൾ അയയ്ക്കുകയോ നിങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലേക്ക് മെസേജുകൾ അയയ്ക്കുകയോ നിങ്ങളെ വിളിക്കുകയോ ചെയ്തേക്കാം. ഏതെങ്കിലും വിവരങ്ങൾ ഞങ്ങൾക്ക് നൽകുന്നതിന് മുമ്പ്, ഈ ഉപയോക്താക്കൾക്ക് നിങ്ങളുടെ ഡാറ്റ ശേഖരിക്കാനും ഉപയോഗിക്കാനും പങ്കിടാനും നിയമപ്രകാരം അധികാരമുണ്ടാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
പൊതുവേ ഏതൊരു ഉപയോക്താവിനും നിങ്ങളുടെ ചാറ്റുകളുടെയോ മെസേജുകളുടെയോ സ്ക്രീൻഷോട്ടുകൾ എടുക്കാനും അവരുമായുള്ള നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്യാനോ WhatsApp-ലേക്കോ മറ്റാർക്കെങ്കിലും അയയ്ക്കാനോ അല്ലെങ്കിൽ മറ്റൊരു പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യാനോ കഴിയുമെന്ന് നിങ്ങൾ ഓർമ്മിക്കേണ്ടതാണ്.
ഉപയോക്തൃ റിപ്പോർട്ടുകൾ. നിങ്ങൾക്ക് മറ്റ് ഉപയോക്താക്കളെ റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നത് പോലെത്തന്നെ, ഞങ്ങളുടെ സേവനങ്ങളിൽ അവരുമായോ മറ്റുള്ളവരുമായോ ഉള്ള നിങ്ങളുടെ ഇന്റരാക്ഷനുകളും നിങ്ങളുടെ മെസേജുകളും റിപ്പോർട്ട് ചെയ്യാനും മറ്റ് ഉപയോക്താക്കളോ മൂന്നാം കക്ഷികളോ തീരുമാനിച്ചേക്കാം; ഉദാഹരണത്തിന്, ഞങ്ങളുടെ നിബന്ധനകളുടെയോ നയങ്ങളുടെയോ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവർ തീരുമാനിച്ചേക്കാം. ഒരു റിപ്പോർട്ടിംഗ് നടക്കുമ്പോൾ, റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താവിനെയും റിപ്പോർട്ട് ചെയ്യപ്പെട്ട ഉപയോക്താവിനെയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഒരു ഉപയോക്താവിനെ റിപ്പോർട്ട് ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് കൂടുതലറിയാൻ, നൂതന സുരക്ഷയും സുരക്ഷാ സവിശേഷതകളും കാണുക.
WhatsApp-ലെ ബിസിനസുകൾ. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ സംവദിക്കുന്ന ബിസിനസുകൾ നിങ്ങളുമായുള്ള അവരുടെ ആശയവിനിമയങ്ങളെ കുറിച്ച് ഞങ്ങൾക്ക് വിവരം നൽകിയേക്കാം. ഞങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ ബാധകമായ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഈ ബിസിനസുകൾ ഓരോന്നിനോടും ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
നിങ്ങൾ WhatsApp-ൽ ഒരു ബിസിനസിന് മെസേജ് അയയ്ക്കുമ്പോൾ, നിങ്ങൾ പങ്കിടുന്ന ഉള്ളടക്കം ആ ബിസിനസിലെ നിരവധി ആളുകൾക്ക് ദൃശ്യമാകാമെന്ന് ഓർമ്മിക്കുക. കൂടാതെ, ചില ബിസിനസുകൾ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മാനേജ് ചെയ്യാൻ സഹായിക്കുന്നതിന് മൂന്നാം കക്ഷി സേവന ദാതാക്കളുമായി (അതിൽ Facebook ഉൾപ്പെടാം) സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടാകാം. ഉദാഹരണത്തിന്, ഒരു ബിസിനസ് അത്തരം മൂന്നാം കക്ഷി സേവന ദാതാവിന് അവരുടെ ആശയവിനിമയങ്ങൾ അയയ്ക്കാനോ സംഭരിക്കാനോ വായിക്കാനോ മാനേജ് ചെയ്യാനോ അല്ലെങ്കിൽ പ്രോസസ്സ് ചെയ്യാനോ വേണ്ടി ആക്സസ് നൽകാം. ഒരു ബിസിനസ് നിങ്ങളുടെ വിവരങ്ങൾ മൂന്നാം കക്ഷികളുമായോ Facebook-മായോ എങ്ങനെ പങ്കിടാം എന്നതുൾപ്പെടെ, നിങ്ങളുടെ വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്ന് മനസിലാക്കാൻ, നിങ്ങൾ ആ ബിസിനസിൻ്റെ സ്വകാര്യതാ നയം അവലോകനം ചെയ്യണം, അല്ലെങ്കിൽ ബിസിനസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
മൂന്നാം കക്ഷി സേവന ദാതാക്കൾ. ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനും മെച്ചപ്പെടുത്താനും മനസിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നതിന് മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Facebook കമ്പനികളുമായും ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ ആപ്പുകൾ വിതരണം ചെയ്യുന്നതിന് ഞങ്ങൾ അവരുമായി ചേർന്ന് പ്രവർത്തിക്കുന്നു; ഞങ്ങളുടെ സാങ്കേതികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങൾ, ഡെലിവറി, മറ്റ് സിസ്റ്റങ്ങൾ എന്നിവ നൽകാൻ; എഞ്ചിനീയറിംഗ് പിന്തുണ, സൈബർ സുരക്ഷ പിന്തുണ, പ്രവർത്തന പിന്തുണ എന്നിവ നൽകാൻ; ലൊക്കേഷൻ, മാപ്പ്, സ്ഥല വിവരങ്ങൾ എന്നിവ നൽകാൻ; പേയ്‌മെൻ്റുകൾ പ്രോസസ് ചെയ്യാൻ; ആളുകൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കുന്നതിന് ഞങ്ങളെ സഹായിക്കാൻ; ഞങ്ങളുടെ സേവനങ്ങൾ മാർക്കറ്റ് ചെയ്യാൻ; ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് ബിസിനസുകളുമായി കണക്റ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കാൻ; ഞങ്ങൾക്കായി സർവേകളും ഗവേഷണങ്ങളും നടത്താൻ; ഭദ്രത, സുരക്ഷ, സമഗ്രത എന്നിവ ഉറപ്പാക്കാൻ; ഉപഭോക്തൃ സേവനത്തിൽ സഹായിക്കാൻ. ചില സാഹചര്യങ്ങളിൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ കമ്പനികൾ ഞങ്ങൾക്ക് നൽകിയേക്കാം; ഉദാഹരണത്തിന്, സേവന പ്രശ്‌നങ്ങൾ നിർണ്ണയിക്കാനും പരിഹരിക്കാനും ഞങ്ങളെ സഹായിക്കുന്നതിന് ആപ്പ് സ്റ്റോറുകൾ ഞങ്ങൾക്ക് റിപ്പോർട്ടുകൾ നൽകിയേക്കാം.
ചുവടെയുള്ള “ഞങ്ങൾ മറ്റ് Facebook കമ്പനികളുമായി എങ്ങനെ പ്രവർത്തിക്കുന്നു” വിഭാഗം WhatsApp മറ്റ് Facebook കമ്പനികളുമായി വിവരങ്ങൾ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു.
മൂന്നാം കക്ഷി സേവനങ്ങൾ. മൂന്നാം കക്ഷി സേവനങ്ങളുമായും Facebook കമ്പനി ഉൽപ്പന്നങ്ങളുമായും ബന്ധപ്പെട്ട് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കുന്നു. അത്തരം മൂന്നാം കക്ഷി സേവനങ്ങളോ Facebook കമ്പനി ഉൽപ്പന്നങ്ങളോ ഉപയോഗിച്ച് നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് അവരിൽ നിന്ന് ലഭിച്ചേക്കാം; ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ WhatsApp കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ അല്ലെങ്കിൽ ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകളുമായി ഒരു വാർത്താ ലേഖനം പങ്കിടാൻ നിങ്ങൾ ഒരു വാർത്താ സേവനത്തിലെ WhatsApp പങ്കിടൽ ബട്ടൺ ഉപയോഗിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു മൊബൈൽ കാരിയർ അല്ലെങ്കിൽ ഉപകരണ ദാതാവിൻ്റെ ഞങ്ങളുടെ സേവനങ്ങളുടെ പ്രമോഷൻ വഴി ഞങ്ങളുടെ സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ. ശ്രദ്ധിക്കുക: നിങ്ങൾ മൂന്നാം കക്ഷി സേവനങ്ങളോ Facebook കമ്പനി ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന സമയത്ത്, അവരുടെ നിബന്ധനകളും സ്വകാര്യതാ നയങ്ങളും ആ സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കും.
ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ (നിങ്ങൾ തിരഞ്ഞെടുപ്പുകൾക്കും ബാധകമായ നിയമത്തിനും വിധേയമായി) ഞങ്ങൾ ഉപയോഗിക്കുന്നു. എങ്ങനെ:
ഞങ്ങളുടെ സേവനങ്ങൾ. ഉപഭോക്തൃ പിന്തുണ നൽകൽ; വാങ്ങലുകൾ അല്ലെങ്കിൽ ഇടപാടുകൾ പൂർത്തിയാക്കൽ; ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തൽ, പരിഹരിക്കൽ, ഇഷ്ടാനുസൃതമാക്കൽ; നിങ്ങളുപയോഗിക്കുന്ന Facebook കമ്പനി ഉൽപ്പന്നങ്ങളുമായി ഞങ്ങളുടെ സേവനങ്ങൾ ബന്ധിപ്പിക്കൽ എന്നിവയുൾപ്പെടെ, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനുമുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു ആളുകൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാനും ഞങ്ങളുടെ സേവനങ്ങൾ വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യാനും പുതിയ സേവനങ്ങളും സവിശേഷതകളും ഗവേഷണം ചെയ്യാനും വികസിപ്പിക്കാനും പരീക്ഷിക്കാനും ട്രബിൾഷൂട്ടിംഗ് പ്രവർത്തനങ്ങൾ നടത്താനുമുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ ഞങ്ങളെ ബന്ധപ്പെടുമ്പോൾ പ്രതികരിക്കുന്നതിനും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും.
സുരക്ഷയും സുരക്ഷിതത്വവും സമഗ്രതയും. ഭദ്രത, സുരക്ഷ, സമഗ്രത എന്നിവ ഞങ്ങളുടെ സേവനങ്ങളുടെ അവിഭാജ്യ ഘടകമാണ്. അക്കൗണ്ടുകളും പ്രവർത്തനങ്ങളും സ്ഥിരീകരിക്കുന്നതിനും; ദോഷകരമായ പെരുമാറ്റത്തെ ചെറുക്കുന്നതിനും; മോശം അനുഭവങ്ങളിൽ നിന്നും സ്പാമിൽ നിന്നും ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനും; സംശയാസ്‌പദമായ പ്രവർത്തനം അല്ലെങ്കിൽ ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനങ്ങൾ അന്വേഷിച്ച് ഞങ്ങളുടെ സേവനങ്ങൾ നിയമപരമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് പോലെ, ഞങ്ങളുടെ സേവനങ്ങളിൽ അകത്തും പുറത്തും ഭദ്രത, സുരക്ഷ, സമഗ്രത എന്നിവ വർദ്ധിപ്പിക്കുന്നതിനും വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നിയമം, ഞങ്ങളുടെ അവകാശങ്ങളും പരിരക്ഷണവും വിഭാഗം കാണുക.
ഞങ്ങളുടെ സേവനങ്ങളെയും Facebook കമ്പനികളെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ. ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് നിങ്ങളുമായി ആശയവിനിമയം നടത്തേണ്ട വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുകയും ഞങ്ങളുടെ നിബന്ധനകൾ, നയങ്ങൾ, മറ്റ് പ്രധാന അപ്‌ഡേറ്റുകൾ എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സേവനങ്ങൾക്കും Facebook കമ്പനികൾക്കുമായി നിങ്ങൾക്ക് ഞങ്ങൾ മാർക്കറ്റിംഗ് നൽകിയേക്കാം.
മൂന്നാം കക്ഷി ബാനർ പരസ്യങ്ങളൊന്നുമില്ല. ഞങ്ങൾ ഇപ്പോഴും ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷി ബാനർ പരസ്യങ്ങൾ അനുവദിക്കുന്നില്ല. അത്തരമൊരു സംവിധാനം അവതരിപ്പിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല, എന്നാൽ ഞങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുകയാണെങ്കിൽ, ഞങ്ങൾ ഈ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യും.
ബിസിനസ്സ് ഇടപെടലുകൾ. WhatsApp-ലെ ബിസിനസുകൾക്കുള്ള കാറ്റലോഗുകൾ പോലുള്ള ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങളെയും ബിസിനസുകൾ പോലുള്ള മൂന്നാം കക്ഷികളെയും പരസ്പരം ആശയവിനിമയം നടത്താനും ഇടപഴകാനും ഞങ്ങൾ അവസരമൊരുക്കുന്നു, അതിലൂടെ നിങ്ങൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും ബ്രൗസ് ചെയ്യാനും ഓർഡറുകൾ നൽകാനും കഴിയും. ബിസിനസുകൾ നിങ്ങൾക്ക് ഇടപാട്, അപ്പോയിൻ്റ്‌മെൻ്റ്, ഷിപ്പിംഗ് അറിയിപ്പുകളും; ഉൽപ്പന്ന, സേവന അപ്‌ഡേറ്റുകളും; മാർക്കറ്റിംഗും അയച്ചേക്കാം. ഉദാഹരണത്തിന്, വരാനിരിക്കുന്ന യാത്രകൾക്കായുള്ള ഫ്ലൈറ്റ് സ്റ്റാറ്റസ് വിവരങ്ങൾ, നിങ്ങൾ വാങ്ങിയവയുടെ രസീത് അല്ലെങ്കിൽ ഡെലിവറി നടക്കുമ്പോൾ അറിയിപ്പ് എന്നിവ നിങ്ങൾക്ക് ലഭിച്ചേക്കാം. ഒരു ബിസിനസിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മെസേജുകളിൽ നിങ്ങൾക്ക് താൽപ്പര്യമുള്ള എന്തെങ്കിലും ഓഫർ ഉൾപ്പെടാം. നിങ്ങൾക്ക് ഒരു സ്പാമി അനുഭവം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; നിങ്ങളുടെ എല്ലാ മെസേജുകളെയും പോലെ, നിങ്ങൾക്ക് ഈ ആശയവിനിമയങ്ങളും മാനേജ് ചെയ്യാനാകും, മാത്രമല്ല നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ ഞങ്ങൾ മാനിക്കുകയും ചെയ്യും.
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നതനുസരിച്ച് നിങ്ങൾ തന്നെ നിങ്ങളുടെ വിവരങ്ങൾ പങ്കിടുന്നു, ഒപ്പം ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനും മെച്ചപ്പെടുത്താനും മനസിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും സഹായിക്കുന്നതിന് ഞങ്ങളും നിങ്ങളുടെ വിവരങ്ങൾ പങ്കിടുന്നു.
ആശയവിനിമയം നടത്താൻ നിങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് നിങ്ങളുടെ വിവരങ്ങൾ അയയ്‌ക്കുക. നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുകയും അവയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന മുറയ്ക്ക്, നിങ്ങളുടെ വിവരങ്ങൾ (മെസേജുകൾ ഉൾപ്പെടെ) പങ്കിടുന്നു.
നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ആർക്കും നിങ്ങളുടെ ഫോൺ നമ്പർ, പ്രൊഫൈൽ പേര്, ഫോട്ടോ, "ആമുഖ" വിവരങ്ങൾ, അവസാനം കണ്ട വിവരങ്ങൾ, മെസേജ് രസീതുകൾ എന്നിവ ലഭ്യമാണ്, എന്നിരുന്നാലും നിങ്ങൾ ആശയവിനിമയം നടത്തുന്ന ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെ, മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ചില വിവരങ്ങൾ മാനേജ് ചെയ്യുന്നതിന് നിങ്ങളുടെ സേവന ക്രമീകരണം കോൺഫിഗർ ചെയ്യാൻ നിങ്ങൾക്ക് കഴിയും.
നിങ്ങളുടെ കോണ്ടാക്റ്റുകളും മറ്റുള്ളവരും. നിങ്ങൾ ആശയവിനിമയം നടത്തുന്ന ബിസിനസുകൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് ഞങ്ങളുടെ സേവനങ്ങളിലും പുറത്തുമുള്ള മറ്റുള്ളവരുമായി നിങ്ങളുടെ വിവരങ്ങൾ (നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ മെസേജുകൾ ഉൾപ്പെടെ) സംഭരിക്കാനോ വീണ്ടും പങ്കിടാനോ കഴിയും. ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങൾ ആരുമായി ആശയവിനിമയം നടത്തുന്നുവെന്നതും നിങ്ങൾ പങ്കിടുന്ന ചില വിവരങ്ങളും മാനേജ് ചെയ്യുന്നതിന് ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങളുടെ സേവന ക്രമീകരണങ്ങളും “തടയൽ” ഫീച്ചറും ഉപയോഗിക്കാം.
WhatsApp-ലെ ബിസിനസുകൾ. ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗം സംബന്ധിച്ച അളവുകൾ അവർക്ക് നൽകുന്നതുപോലുള്ള നിർദ്ദിഷ്ട സേവനങ്ങൾ ഞങ്ങൾ ബിസിനസുകൾക്ക് നൽകുന്നു.
മൂന്നാം കക്ഷി സേവന ദാതാക്കൾ. ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനും മെച്ചപ്പെടുത്താനും മനസിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നതിന് മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Facebook കമ്പനികളുമായും ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നു. സാങ്കേതികപരമായ അടിസ്ഥാന സൗകര്യങ്ങൾ, ഡെലിവറി, മറ്റ് സിസ്റ്റങ്ങൾ എന്നിവ പോലുള്ള ഞങ്ങളുടെ സേവനങ്ങളെ പിന്തുണയ്ക്കാനും; ഞങ്ങളുടെ സേവനങ്ങൾ മാർക്കറ്റ് ചെയ്യാനും; ഞങ്ങൾക്ക് സർവേകളും ഗവേഷണങ്ങളും നടത്താനും; ഉപയോക്താക്കളുടെയും മറ്റുള്ളവരുടെയും ഭദ്രത, സുരക്ഷ, സമഗ്രത എന്നിവ പരിരക്ഷിക്കാനും; ഉപഭോക്തൃ സേവനത്തെ സഹായിക്കാനുമൊക്കെയായി ഞങ്ങൾ ഈ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ കപ്പാസിറ്റിയിലുള്ള മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Facebook കമ്പനികളുമായും ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോൾ, ഞങ്ങളുടെ നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ താൽപ്പര്യാർത്ഥം ഉപയോഗിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
മൂന്നാം കക്ഷി സേവനങ്ങൾ. നിങ്ങളോ മറ്റുള്ളവരോ ഞങ്ങളുടെ സേവനങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്ന മൂന്നാം കക്ഷി സേവനങ്ങൾ, അല്ലെങ്കിൽ മറ്റുള്ളവ Facebook കമ്പനി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, ആ മൂന്നാം കക്ഷി സേവനങ്ങൾക്ക്, നിങ്ങളും മറ്റുള്ളവരും അവരുമായി പങ്കിടുന്ന വിവരങ്ങൾ ലഭിച്ചേക്കാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുമായി (iCloud അല്ലെങ്കിൽ Google Drive പോലുള്ളവ) സംയോജിപ്പിച്ച ഒരു ഡാറ്റ ബാക്കപ്പ് സേവനം നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ WhatsApp മെസേജുകൾ പോലുള്ള അവരുമായി നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ അവർക്ക് ലഭിക്കും. ഒരു മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമിൽ നിന്ന് ഉള്ളടക്കം പ്ലേ ചെയ്യാൻ നിങ്ങൾ ഇൻ -ആപ്പ് പ്ലെയർ ഉപയോഗിക്കുന്നത് പോലെ, ഞങ്ങളുടെ സേവനത്തിലൂടെ ലിങ്ക് ചെയ്ത ഒരു മൂന്നാം കക്ഷി സേവനവുമായോ മറ്റൊരു Facebook കമ്പനി ഉൽപ്പന്നവുമായോ നിങ്ങൾ സംവദിക്കുകയാണെങ്കിൽ, IP വിലാസം പോലെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിങ്ങൾ ഒരു WhatsApp ഉപയോക്താവാണെന്ന കാര്യം എന്നിവ അത്തരം മൂന്നാം കക്ഷി അല്ലെങ്കിൽ Facebook കമ്പനി ഉൽപ്പന്നത്തിന് നൽകാം. നിങ്ങൾ മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ അല്ലെങ്കിൽ മറ്റ് Facebook കമ്പനി ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ ഉപയോഗം അവയുടെ നിബന്ധനകൾക്കും സ്വകാര്യതാ നയങ്ങൾക്കും അനുസരിച്ചായിരിക്കും.
Facebook കമ്പനികളുടെ ഭാഗമായി, WhatsApp മറ്റ് Facebook കമ്പനികളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ പങ്കിടുകയും ചെയ്യുന്നു (ഇവിടെ കാണുക). അവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം, കൂടാതെ ഞങ്ങളുടെ സേവനങ്ങളും Facebook കമ്പനി ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള അവരുടെ സേവന വാഗ്ദാനങ്ങളും പ്രവർത്തിപ്പിക്കാനും സഹായിക്കാനും മെച്ചപ്പെടുത്താനും മനസിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും സഹായിക്കുന്നതിന് ഞങ്ങൾ അവരുമായി പങ്കിടുന്ന വിവരങ്ങൾ അവർ ഉപയോഗിച്ചേക്കാം. ഇതിൽ ഉൾപ്പെടുന്നത്:
മറ്റ് Facebook കമ്പനികളെക്കുറിച്ചും അവരുടെ സ്വകാര്യതാ നയങ്ങളെക്കുറിച്ചും കൂടുതലറിയുക.
ഞങ്ങളുടെ എല്ലാ അല്ലെങ്കിൽ ചില സ്വത്തുക്കളുടെ ലയനം, ഏറ്റെടുക്കൽ, പുനഃസംഘടന, പാപ്പരത്വം അല്ലെങ്കിൽ വിൽപ്പന എന്നിവയിൽ ഞങ്ങൾ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ബാധകമായ ഡാറ്റ പരിരക്ഷണ നിയമങ്ങൾക്ക് അനുസൃതമായി ഇടപാടുമായി ബന്ധപ്പെട്ട് നിങ്ങളുടെ വിവരങ്ങൾ പിൻഗാമികളായ എൻ്റിറ്റികളുമായോ പുതിയ ഉടമകളുമായോ ഞങ്ങൾ പങ്കിടും.
ഞങ്ങളുടെ ഇൻ-ആപ്പ് അഭ്യർത്ഥന അക്കൗണ്ട് വിവര ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വിവരങ്ങൾ ആക്‌സസ് ചെയ്യാനോ പോർട്ട് ചെയ്യാനോ കഴിയും (ക്രമീകരണങ്ങൾ> അക്കൗണ്ടിന് കീഴിൽ ലഭ്യമാണ്). iPhone ഉപയോക്താക്കളാണെങ്കിൽ, ഞങ്ങളുടെ iPhone സഹായ കേന്ദ്ര ലേഖനങ്ങളിലൂടെ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ആക്സസ് ചെയ്യാം, മാനേജ് ചെയ്യാം, ഇല്ലാതാക്കാം എന്നിവ അറിയാം. Android ഉപയോക്താക്കളാണെങ്കിൽ, ഞങ്ങളുടെ Android സഹായ കേന്ദ്ര ലേഖനങ്ങളിലൂടെ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ആക്സസ് ചെയ്യാം, മാനേജ് ചെയ്യാം, ഇല്ലാതാക്കാം എന്നിവ അറിയാം.
നിയമപരമായ ബാധ്യതകൾ പാലിക്കൽ, ഞങ്ങളുടെ നിബന്ധനകൾ നടപ്പിലാക്കുക, അവയിലെ ലംഘനങ്ങൾ തടയുക, അല്ലെങ്കിൽ ഞങ്ങളുടെ അവകാശങ്ങൾ, സ്വത്ത്, ഉപയോക്താക്കൾ എന്നിവ പരിരക്ഷിക്കുകയോ പ്രതിരോധിക്കുകയോ പോലുള്ള ഞങ്ങളുടെ സേവനങ്ങൾ നൽകുന്ന അല്ലെങ്കിൽ മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്ക് ഉൾപ്പെടെ, ഈ സ്വകാര്യതാ നയത്തിൽ തിരിച്ചറിഞ്ഞ ആവശ്യങ്ങൾക്കായി ആവശ്യമുള്ളിടത്തോളം കാലം ഞങ്ങൾ വിവരങ്ങൾ സംഭരിക്കുന്നു. ഓരോ കേസും അനുസരിച്ച് സംഭരണ കാലയളവ് നിർണ്ണയിക്കുന്നത് വിവരങ്ങളുടെ സ്വഭാവം, എന്തിന് ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നു, പ്രസക്തമായ നിയമപരമായ അല്ലെങ്കിൽ പ്രവർത്തനപരമായ നിലനിർത്തൽ ആവശ്യങ്ങൾ, നിയമപരമായ ബാധ്യതകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
നിങ്ങൾക്ക് വിവരങ്ങൾ കൂടുതൽ മാനേജ് ചെയ്യുകയോ മാറ്റുകയോ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യണമെങ്കിൽ, ഇനിപ്പറയുന്ന ടൂളുകളിലൂടെ നിങ്ങൾക്ക് അത് ചെയ്യാം:
സേവന ക്രമീകരണം. മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമായ ചില വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിങ്ങൾക്ക് സേവന ക്രമീകരണങ്ങൾ മാറ്റാം. നിങ്ങളുടെ കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ, ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകൾ എന്നിവ മാനേജ് ചെയ്യാൻ അല്ലെങ്കിൽ നിങ്ങൾ ആശയവിനിമയം നടത്തുന്ന ഉപയോക്താക്കളെ മാനേജ് ചെയ്യാൻ ഞങ്ങളുടെ “ബ്ലോക്ക്” ഫീച്ചർ ഉപയോഗിക്കാം.
നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ, പ്രൊഫൈൽ പേര്, ചിത്രം, “ആമുഖ” വിവരങ്ങൾ എന്നിവ മാറ്റൽ. നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ മാറ്റുകയാണെങ്കിൽ, ഞങ്ങളുടെ ഇൻ-ആപ്പ് നമ്പർ മാറ്റൽ ഫീച്ചർ ഉപയോഗിച്ച് അത് അപ്‌ഡേറ്റ് ചെയ്യുകയും നിങ്ങളുടെ അക്കൗണ്ട് പുതിയ മൊബൈൽ ഫോൺ നമ്പറിലേക്ക് മാറ്റുകയും വേണം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പ്രൊഫൈൽ പേര്, പ്രൊഫൈൽ ചിത്രം, "ആമുഖ" വിവരങ്ങൾ എന്നിവ മാറ്റാം.
നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കൽ. ഞങ്ങളുടെ ഇൻ-ആപ്പ് 'എൻ്റെ അക്കൗണ്ട് ഇല്ലാതാക്കൽ' ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കാനാകും (ബാധകമായ നിയമത്തിന് അനുസൃതമായി നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ സമ്മതം റദ്ദാക്കണമെങ്കിൽ ഉൾപ്പെടെ). നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ, നിങ്ങളുടെ ഡെലിവർ ചെയ്യാത്ത മെസേജുകളും ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനും ഇനി ആവശ്യമില്ലാത്ത നിങ്ങളുടെ മറ്റ് വിവരങ്ങളും ഞങ്ങളുടെ സെർവറുകളിൽ നിന്ന് ഇല്ലാതാക്കും. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത്, ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് വിവരവും പ്രൊഫൈൽ ഫോട്ടോയും ഇല്ലാതാക്കുകയും എല്ലാ WhatsApp ഗ്രൂപ്പുകളിൽ നിന്നും നിങ്ങളെ ഇല്ലാതാക്കുകയും നിങ്ങളുടെ WhatsApp മെസേജ് ചരിത്രം ഇല്ലാതാക്കുകയും ചെയ്യും. ഞങ്ങളുടെ ഇൻ-ആപ്പ് 'എൻ്റെ അക്കൗണ്ട് ഇല്ലാതാക്കൽ' ഫീച്ചർ ഉപയോഗിക്കാതെ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് WhatsApp മാത്രം ഇല്ലാതാക്കുകയാണെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ കൂടുതൽ കാലം ഞങ്ങളിൽ സംഭരിക്കപ്പെടുമെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ, നിങ്ങൾ സൃഷ്ടിച്ച ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ വിവരങ്ങളെയോ നിങ്ങൾ അയച്ച മെസേജുകളുടെ പകർപ്പ് പോലെ, നിങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഉപയോക്താക്കളുടെ വിവരങ്ങളെയോ ബാധിക്കില്ല.
ഞങ്ങളുടെ ഡാറ്റ ഇല്ലാതാക്കൽ, നിലനിർത്തൽ രീതികൾ എന്നിവയെക്കുറിച്ചും നിങ്ങളുടെ അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചും നിങ്ങൾക്ക് ഇവിടെ കൂടുതലറിയാം.
ഈ സ്വകാര്യതാ നയത്തിൻ്റെ "ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ"" വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ, ഇനിപ്പറയുന്ന കാരണങ്ങളാൽ ആവശ്യമാണെന്ന് ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ടെങ്കിൽ ഞങ്ങൾ ആക്സസ് ചെയ്യുകയും സംരക്ഷിക്കുകയും പങ്കിടുകയും ചെയ്യുന്നു: (a) ബാധകമായ നിയമം അല്ലെങ്കിൽ ചട്ടങ്ങൾ, നിയമ പ്രക്രിയ അല്ലെങ്കിൽ സർക്കാർ അഭ്യർത്ഥനകൾക്ക് അനുസൃതമായി പ്രതികരിക്കൽ; (b) സാധ്യമായ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണം ഉൾപ്പെടെ ഞങ്ങളുടെ നിബന്ധനകളും ബാധകമായ മറ്റേതെങ്കിലും നിബന്ധനകളും നയങ്ങളും നടപ്പിലാക്കുക; (c) വഞ്ചനയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും സുരക്ഷയും സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തുക, അന്വേഷിക്കുക, തടയുക അല്ലെങ്കിൽ പരിഹരിക്കുക; അല്ലെങ്കിൽ (d) മരണമോ ആസന്നമായ ശാരീരിക ഉപദ്രവമോ തടയുന്നതുൾപ്പെടെ ഞങ്ങളുടെ ഉപയോക്താക്കളുടെ, WhatsApp-ൻ്റെ, മറ്റ് Facebook കമ്പനികളുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ അവകാശങ്ങൾ, സ്വത്ത്, സുരക്ഷ എന്നിവ പരിരക്ഷിക്കുക.
ഈ സ്വകാര്യതാ നയത്തിന് അനുസൃതമായി ആഗോളതലത്തിൽ, Facebook കമ്പനികൾക്കുള്ളിലും ബാഹ്യമായി ഞങ്ങളുടെ പങ്കാളികളുമായും സേവന ദാതാക്കളുമായും ലോകമെമ്പാടും നിങ്ങൾ ആശയവിനിമയം നടത്തുന്നവരുമായും WhatsApp വിവരങ്ങൾ പങ്കിടുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ വിവരങ്ങൾ ഇവയിലേക്ക് കൈമാറുകയോ കൈമാറ്റം ചെയ്യുകയോ സംഭരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യാം; യുണൈറ്റഡ് സ്റ്റേറ്റ്സ്; Facebook കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങളും പങ്കാളികളും അല്ലെങ്കിൽ ഞങ്ങളുടെ സേവന ദാതാക്കളും സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങൾ; അല്ലെങ്കിൽ ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ഞങ്ങളുടെ സേവനങ്ങൾ നൽകുന്ന ആഗോളതലത്തിലുള്ള മറ്റേതെങ്കിലും രാജ്യം അല്ലെങ്കിൽ പ്രദേശം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള Facebook-ൻ്റെ അടിസ്ഥാന സൗകര്യങ്ങളും ഡാറ്റാ സെൻ്ററുകളും WhatsApp ഉപയോഗിക്കുന്നു. ഞങ്ങളുടെ നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന ആഗോള സേവനങ്ങൾ നൽകുന്നതിന് ഈ കൈമാറ്റങ്ങൾ ആവശ്യമാണ്. നിങ്ങളുടെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന രാജ്യങ്ങളിലോ പ്രദേശങ്ങളിലോ നിങ്ങളുടെ സ്വദേശത്തെയോ പ്രദേശത്തെയോ ഉള്ളതിനേക്കാൾ വ്യത്യസ്ത സ്വകാര്യതാ നിയമങ്ങളും പരിരക്ഷകളും ഉണ്ടായിരിക്കാമെന്ന കാര്യം ഓർമ്മിക്കുക.
ഞങ്ങളുടെ സ്വകാര്യതാ നയം ഞങ്ങൾ ഭേദഗതി ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. ഈ സ്വകാര്യതാ നയത്തിലെ ഭേദഗതികളുടെ അറിയിപ്പ് ഉചിതമായ നിലയിൽ ഞങ്ങൾ നിങ്ങൾക്ക് നൽകും, അപ്പോൾ ഈ സ്വകാര്യതാ നയത്തിന് മുകളിലുള്ള “അവസാനം പരിഷ്‌ക്കരിച്ച” തീയതി അപ്‌ഡേറ്റ് ചെയ്യുക. സമയാസമയങ്ങളിൽ ഞങ്ങളുടെ സ്വകാര്യതാ നയം അവലോകനം ചെയ്യുക.
കാലിഫോർണിയ നിവാസികൾക്ക് ഇവിടെ ക്ലിക്ക് ചെയ്‌തുകൊണ്ട്, കാലിഫോർണിയയിലെ ഉപഭോക്തൃ സ്വകാര്യതാ നിയമം, 2018 പ്രകാരം തങ്ങളുടെ അവകാശങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതുൾപ്പെടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതലറിയാനാകും.
നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്‌തുകൊണ്ട്, ബ്രസീലിയൻ പൊതു ഡാറ്റാ സംരക്ഷണ നിയമം അനുസരിച്ചുള്ള തങ്ങളുടെ അവകാശങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതുൾപ്പെടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതലറിയാനാകും.
ഞങ്ങളുടെ സ്വകാര്യതാ നയത്തെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.
WhatsApp LLC സ്വകാര്യതാനയം 1601 Willow Road Menlo Park, California 94025 United States of America