ഉള്ളടക്ക പട്ടിക
ആളുകളെയും സംഘടനകളെയും അവരുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാൻ സഹായിക്കുന്നതിന് WhatsApp LLC (നിങ്ങൾ യുകെയിലോ യൂറോപ്യൻ മേഖലയ്ക്ക് പുറത്തോ ആണ് താമസിക്കുന്നതെങ്കിൽ) WhatsApp Ireland Limited (നിങ്ങൾ യൂറോപ്യൻ മേഖലയിലാണ് താമസിക്കുന്നതെങ്കിൽ) (മൊത്തത്തിൽ "WhatsApp," "ഞങ്ങളുടെ," "ഞങ്ങൾ" അല്ലെങ്കിൽ "നമ്മൾ") പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ആപ്പുകൾ, സേവനങ്ങൾ, ഫീച്ചറുകൾ, സോഫ്റ്റ്‌വെയർ അല്ലെങ്കിൽ വെബ്സൈറ്റ് (ഒന്നിച്ച്, "സേവനങ്ങൾ") ഇൻസ്റ്റാൾ ചെയ്യുകയോ ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾ ഞങ്ങളുടെ സേവന നിബന്ധനകൾ ("നിബന്ധനകൾ") അംഗീകരിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, മറ്റുള്ളവരുടെ പകർപ്പവകാശങ്ങളും വ്യാപാരമുദ്രകളും ഉൾപ്പെടെ, അവരുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കാൻ ഞങ്ങളുടെ നിബന്ധനകൾ ഉപയോക്താക്കളെ അനുവദിക്കുന്നില്ല.
ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലായി വിശദീകരിച്ചിരിക്കുന്നതുപോലെ, സാധാരണ ഗതിയിൽ ഞങ്ങളുടെ സേവനങ്ങൾ നൽകുമ്പോൾ ഉപയോക്താക്കളുടെ സന്ദേശങ്ങൾ ഞങ്ങൾ നിലനിർത്താറില്ല. എങ്കിലും, ഞങ്ങളുടെ ഉപയോക്താക്കൾ അവരുടെ അക്കൗണ്ട് വിവരങ്ങളുടെ ഭാഗമായി പ്രൊഫൈൽ ചിത്രം, പ്രൊഫൈൽ പേര്, ആമുഖ മെസേജ് എന്നിവയും ചാനലുകളിലെ ഉള്ളടക്കവും ഉൾപ്പെടുത്താൻ തീരുമാനിക്കുകയാണെങ്കിൽ പ്രസ്തുത അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്നു.
പകർപ്പവകാശം എന്നത് രചയിതാവിന്റെ യഥാർത്ഥ സൃഷ്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു നിയമപരമായ അവകാശമാണ് (ഉദാഹരണം: പുസ്തകങ്ങൾ, സംഗീതം, സിനിമ, കല). സാധാരണയായി, പകർപ്പവകാശം വാക്കുകളോ ചിത്രങ്ങളോ പോലുള്ള യഥാർത്ഥ പദപ്രയോഗങ്ങളെ സംരക്ഷിക്കുന്നു. ഇത് വസ്തുതകളെയും ആശയങ്ങളെയും സംരക്ഷിക്കുന്നില്ല, എന്നിരുന്നാലും ഒരു ആശയത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന യഥാർത്ഥ വാക്കുകളെ അല്ലെങ്കിൽ ചിത്രങ്ങളെ ഇത് പരിരക്ഷിച്ചേക്കാം. പേരുകൾ, ശീർഷകങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവയെയും പകർപ്പവകാശം പരിരക്ഷിക്കുന്നില്ല; എന്നിരുന്നാലും, ഒരു വ്യാപാരമുദ്ര എന്ന മറ്റൊരു നിയമപരമായ അവകാശം അവയെ പരിരക്ഷിച്ചേക്കാം.
WhatsApp-ലെ ഉള്ളടക്കം നിങ്ങളുടെ പകർപ്പവകാശത്തെ ലംഘിക്കുന്നതായി നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, കോൺടാക്റ്റ് ഫോം പൂരിപ്പിച്ച് നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
WhatsApp LLC
Attn: WhatsApp Copyright Agent
1 Meta Way,
Menlo Park, CA 94025
United States of America
ഒരു പകർപ്പവകാശ ലംഘന ക്ലെയിം റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ്, നിങ്ങളുടെ പകർപ്പവകാശം ലംഘിച്ചേക്കാമെന്ന് വിശ്വസിക്കുന്ന പ്രസ്തുത WhatsApp ഉപയോക്താവിന് നിങ്ങൾ ഒരു മെസേജ് അയയ്‌ക്കേണ്ടി വന്നേക്കാം. നിങ്ങൾക്ക് അവരുമായി നേരിട്ട് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും.
ഒരു വ്യക്തിയോ ഗ്രൂപ്പോ കമ്പനിയോ നൽകുന്ന ഉൽപ്പന്നങ്ങളെയോ സേവനങ്ങളെയോ മറ്റൊന്നിൽ നിന്ന് വേർതിരിക്കുന്ന ഒരു വാക്ക്, മുദ്രാവാക്യം, ചിഹ്നം അല്ലെങ്കിൽ ഡിസൈൻ (ഉദാഹരണം: ബ്രാൻഡ് നാമം, ലോഗോ) ആണ് വ്യാപാരമുദ്ര. സാധാരണയായി, ഒരു ഉൽപ്പന്നമോ സേവനമോ ആരാണ് നൽകുന്നത് അല്ലെങ്കിൽ അതുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നത് എന്നതിനെ കുറിച്ച് ഉപഭോക്താക്കൾക്കിടയിലെ ആശയക്കുഴപ്പം തടയാനാണ് വ്യാപാരമുദ്രാ നിയമം ശ്രമിക്കുന്നത്.
WhatsApp-ലെ ഉള്ളടക്കം നിങ്ങളുടെ വ്യാപാരമുദ്രയുടെ ലംഘനമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഈ കോൺടാക്റ്റ് ഫോം പൂരിപ്പിച്ച് നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
വ്യാപാരമുദ്രാ ലംഘനത്തിനുള്ള ഒരു ക്ലെയിം റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ്, വ്യാപാരമുദ്ര ലംഘിച്ചിട്ടുണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന പ്രസ്തുത WhatsApp ഉപയോക്താവിന് ഒരു സന്ദേശം അയയ്‌ക്കേണ്ടിവന്നേക്കാം. നിങ്ങൾക്ക് അവരുമായി നേരിട്ട് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും.
ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന ഉള്ളടക്കം ഒരു വ്യക്തി ആവർത്തിച്ച് പോസ്റ്റുചെയ്യുകയാണെങ്കിൽ, ഇനിപ്പറയുന്നവ സംഭവിക്കാം:
ഒരു അപ്പീൽ കാരണമോ ഒരു അവകാശ ഉടമ അവരുടെ റിപ്പോർട്ട് പിൻവലിച്ചതിനാലോ, ഞങ്ങൾ സ്വീകരിക്കുന്ന ഏതെങ്കിലും നടപടികൾ പഴയപടിയാക്കുകയാണെങ്കിൽ, ആവർത്തിച്ചുള്ള ലംഘന സംബന്ധമായ ഞങ്ങളുടെ നയത്തിന് കീഴിൽ ഞങ്ങൾ അത് കണക്കിലെടുക്കും.
ഒരു ബൗദ്ധിക സ്വത്തവകാശ റിപ്പോർട്ട് കാരണം ഞങ്ങൾ നിങ്ങളുടെ ചാനലിൽ നിന്ന് നിങ്ങളുടെ ഉള്ളടക്കം നീക്കംചെയ്‌തിട്ടുണ്ടെങ്കിൽ, ഞങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു അപ്പീൽ സമർപ്പിക്കാം.
നിങ്ങളുടെ ചാനലിൽ എടുത്ത ബൗദ്ധിക സ്വത്തവകാശ നടപടിക്കെതിരെ അപ്പീൽ ചെയ്യാൻ, ബാനറിലെ ചാനൽ അലേർട്ടുകൾ ടാപ്പ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ ചാനലിന്റെ പേര് > ചാനൽ അലേർട്ടുകൾ എന്ന ക്രമത്തിൽ ടാപ്പ് ചെയ്യുക.