ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
  • ആപ്പുകൾ
    • കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾസ്‌റ്റാറ്റസ്ചാനലുകൾMeta AIസുരക്ഷിതത്വം
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • കോളിംഗ്

      വോയ്‌സും വീഡിയോയും ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കൂ.

    • സന്ദേശമയയ്‌ക്കൽ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • ഗ്രൂപ്പുകൾ

      ഗ്രൂപ്പുകളിൽ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യാൻ ആവശ്യമായ സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ.

    • ചാനലുകൾ

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക.

    • Meta AI

      WhatsApp-ലെ സുരക്ഷയും സ്വകാര്യതയും സഹിതം എന്തിലും സഹായം നേടൂ.

    • സ്‌റ്റാറ്റസ്

      ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ.

    • സുരക്ഷിതത്വം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

WhatsApp-ലെ മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകളുടെ സ്വകാര്യതാ അറിയിപ്പ്

2024, ഒക്‌ടോബർ 15 മുതൽ പ്രാബല്യത്തിൽ

നിങ്ങൾ മുഖത്തിന്റെയും കൈയുടെയും ഇഫക്റ്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ സ്വകാര്യതാ അറിയിപ്പ് ബാധകമാണ്. ഇത് ഈ ക്യാമറ ഇഫക്‌റ്റുകൾ സൃഷ്‌ടിക്കുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നുവെന്ന് വിശദീകരിക്കുകയും WhatsApp സ്വകാര്യതാ നയത്തിന് അനുബന്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകൾ ആഗ്‌മെന്റഡ് റിയാലിറ്റി സവിശേഷതകളാണ്, ഇത് ദൃശ്യത്തിലുള്ള ആളുകൾ ചലിക്കുമ്പോഴും സംസാരിക്കുമ്പോഴും സ്വയം ആവിഷ്‌കരിക്കുമ്പോഴും പ്രതികരിക്കുന്നു. അവയിൽ ഫിൽട്ടറുകളും മാസ്കുകളും മറ്റ് ഇന്ററാക്‌റ്റീവ് ഡിജിറ്റൽ അനുഭവങ്ങളും ഉൾപ്പെടുന്നു. നിങ്ങളുടെ ക്യാമറയിലും ഫോട്ടോകളിലും വീഡിയോകളിലും ഈ ഇഫക്റ്റുകൾ ഉപയോഗിക്കാം.

മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകൾ പ്രവർത്തിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന വിവരങ്ങൾ

നിങ്ങൾ മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ക്യാമറയിലും ഫോട്ടോകളിലും വീഡിയോകളിലും ഞങ്ങൾക്ക് അവയെ ശരിയായ സ്ഥലത്ത് കാണിക്കേണ്ടതാണ്, ചില ഇഫക്റ്റുകൾ നിങ്ങളുടെ ആംഗ്യങ്ങളോടും ഭാവങ്ങളോടും ചലനങ്ങളോടും പ്രതികരിക്കേണ്ടതും ആവശ്യമാണ്. ഉദാഹരണത്തിന്, നിങ്ങൾ നായ്ക്കുട്ടിയുടെ ചെവികൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ തലയുടെ മുകളിൽ ചെവികൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും നിങ്ങൾ നീങ്ങുമ്പോൾ അവിടെ തന്നെ തുടരുമെന്നും ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നതിന്, നിങ്ങളുടെ മുഖത്തിന്റെ ഭാഗങ്ങളും (നിങ്ങളുടെ കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ പോലുള്ളവ) നിങ്ങളുടെ മുഖത്തോ കണ്ണുകളിലോ കൈകളിലോ ഉള്ള പോയിന്റുകളും ഞങ്ങൾ കണക്കാക്കുന്നു. ചില ഇഫക്റ്റുകൾക്കായി, ഞങ്ങൾ ഈ പോയിന്റുകൾ ഒരു മുഖത്തിന്റെ പൊതുവായ മാതൃകയിൽ പ്രയോഗിക്കുകയും നിങ്ങളുടെ മുഖഭാവങ്ങളും ചലനങ്ങളും അനുകരിക്കാൻ ക്രമീകരിക്കുകയും ചെയ്യുന്നു. നിങ്ങളെ തിരിച്ചറിയാൻ ഈ വിവരങ്ങൾ ഉപയോഗിക്കുന്നില്ല.

ഈ വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ എന്താണ് ചെയ്യുന്നത്

ഞങ്ങൾ ഈ വിവരങ്ങൾ പ്രോസസ്സ് ചെയ്യുകയോ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കുകയോ മൂന്നാം കക്ഷികളുമായി പങ്കിടുകയോ ചെയ്യുന്നില്ല. വിവരങ്ങൾ പ്രോസസ്സ് ചെയ്യപ്പെടുന്നു, പക്ഷേ നിങ്ങളുടെ ഉപകരണത്തിൽ സംഭരിച്ചിട്ടില്ല, തിരഞ്ഞെടുത്ത ഇഫക്റ്റിൻ്റെ ഉപയോഗത്തെത്തുടർന്ന് ഇത് ഇല്ലാതാക്കപ്പെടും.

മറ്റ് ആളുകൾക്കൊപ്പം മുഖത്തിന്റെയും കൈയുടെയും ഇഫക്റ്റുകൾ ഉപയോഗിക്കുന്നു

നിങ്ങൾ മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ക്യാമറ ഫീഡിലോ ഫോട്ടോയിലോ വീഡിയോയിലോ ദൃശ്യമാകുന്ന മറ്റ് ആളുകളുടെ ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ പ്രോസസ്സ് ചെയ്‌തേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു വീഡിയോ കോളിൽ ഇഫക്‌റ്റുകൾ ഉപയോഗിക്കുമ്പോൾ, പശ്ചാത്തലത്തിലുള്ള ആരുടെയെങ്കിലും തലയിൽ നായ്ക്കുട്ടിയുടെ ചെവികൾ കാണിച്ചേക്കാം.

യുഎസ് നിവാസികൾക്കുള്ള അധിക വിവരങ്ങൾ

നിങ്ങൾ ഒരു യുഎസ് നിവാസി ആണെങ്കിൽ, നിങ്ങൾക്ക് WhatsApp-ൽ അവ ആക്‌സസ് ചെയ്യാൻ കഴിയുന്നതിന് മുമ്പ് മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകൾ ഓണാക്കേണ്ടതുണ്ട്. നിങ്ങൾ ആദ്യമായി WhatsApp-ൽ മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകൾ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, ഇഫക്‌റ്റുകൾ ഓണാക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ മുഖത്തിന്റെയും കൈയുടെയും ഇഫക്‌റ്റുകളുടെ ക്രമീകരണം മാറ്റാനാകും. ക്രമീകരണം ഓഫാക്കിയാൽ, നിങ്ങൾക്ക് മറ്റ് ഫീച്ചറുകളിലേക്ക് തുടർന്നും ആക്‌സസ് ഉണ്ടായിരിക്കും.

ഇഫക്‌റ്റുകൾ ഓണാക്കുന്നതിലൂടെ, നിങ്ങളുടെ ക്യാമറ ഫീഡിലോ ഫോട്ടോയിലോ വീഡിയോയിലോ ദൃശ്യമാകുന്ന എല്ലാ ആളുകളും അവരുടെ WhatsApp അക്കൗണ്ടുകൾ വഴിയും ഇഫക്‌റ്റുകൾ ഓണാക്കിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ അവരുടെ നിയമപരമായി അംഗീകൃത പ്രതിനിധിയായിരിക്കുകയും അവരുടെ പേരിൽ ഈ അറിയിപ്പിന്റെ നിബന്ധനകൾ സമ്മതിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രമേ നിങ്ങൾ ഇഫക്‌റ്റുകൾ ഉപയോഗിക്കൂ എന്ന് നിങ്ങൾ സമ്മതിക്കുന്നു.

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്