2025, ജൂൺ 16 മുതൽ പ്രാബല്യത്തിൽ
ഈ WhatsApp ചാനൽ സബ്‌സ്‌ക്രിപ്ഷൻ സബ്‌സ്‌ക്രൈബർ സേവന നിബന്ധനകൾ (“ചാനൽ സബ്‌സ്‌ക്രിപ്ഷൻ നിബന്ധനകൾ” അല്ലെങ്കിൽ “നിബന്ധനകൾ”), ഒരു ചാനൽ സബ്‌സ്‌ക്രിപ്ഷനിലെ നിങ്ങളുടെ (നിങ്ങൾ, ഒപ്പം/അല്ലെങ്കിൽ സബ്‌സ്‌ക്രൈബർ എന്ന് ഇതിനാൽ പരാമർശിക്കുന്നു) വാങ്ങലിനെയും പങ്കാളിത്തത്തെയും (താഴെ നിർവ്വചിച്ചിരിക്കുന്നത് പ്രകാരം) നിയന്ത്രിക്കുന്നു. ചാനൽ സബ്‌സ്‌ക്രിപ്ഷനിൽ ചേരുകയോ മറ്റുവിധത്തിൽ പങ്കെടുക്കുകയോ ചെയ്യുന്നതിലൂടെ, നിങ്ങൾ ഈ ചാനൽ വരിക്കാർക്കുള്ള നിബന്ധനകൾ അംഗീകരിക്കുന്നു. ചാനൽ വരിക്കാർക്കുള്ള ഈ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ചാനൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ളടക്കമുള്ള WhatsApp ചാനലിന്റെ ഉടമയായ വ്യക്തിയെയോ എന്റിറ്റിയെയോ ആണ് ചാനൽ ഉടമ(കൾ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ചാനലുടമയുടെ ചാനൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ളടക്കം ഒപ്പം/അല്ലെങ്കിൽ ചില ഡിജിറ്റൽ ഫീച്ചറുകളിലേക്കുള്ള ആക്സസിന് പകരമായി WhatsApp-ൽ ലഭ്യമാക്കുന്ന, ആവർത്തിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്ഷനുകൾ എന്നാണ് ചാനൽ സബ്‌സ്‌ക്രിപ്ഷൻ(കൾ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഒരു ചാനലുടമയുടെ ചാനൽ സബ്‌സ്‌ക്രിപ്ഷനിൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ള വരിക്കാർക്ക് ചാനലുടമ ലഭ്യമാക്കുന്ന ഉള്ളടക്കം എന്നാണ് ചാനൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ളടക്കം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
WhatsApp-ൽ നിന്ന് ഒരു ചാനൽ സബ്‌സ്‌ക്രിപ്ഷൻ വാങ്ങുന്ന ഏതൊരു വ്യക്തിയും എന്നാണ് നിങ്ങൾ അല്ലെങ്കിൽ വരിക്കാർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട കലണ്ട തീയതിയുമായോ കലണ്ടർ മാസവും തീയതിയുമായോ (ഓരോ സാഹചര്യത്തിലും, ബാധകമായത് പോലെ) ബന്ധപ്പെട്ട സബ്‌സ്‌ക്രിപ്ഷൻ തീയതിക്ക് ശേഷമുള്ള, ഓരോ മാസത്തിലെയും കലണ്ടർ ദിവസം അല്ലെങ്കിൽ ഓരോ വർഷത്തിലെയും കലണ്ടർ മാസം അല്ലെങ്കിൽ ദിവസം (ഓരോ സാഹചര്യത്തിലും, ബാധകമായത് പോലെ) എന്നാണ് പുതുക്കൽ തീയതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കിയില്ലെങ്കിലോ താഴെ നൽകിയിരിക്കുന്ന നിബന്ധനകൾ പ്രകാരം നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രിപ്ഷൻ മറ്റുവിധത്തിൽ അവസാനിപ്പിച്ചിട്ടില്ലെങ്കിലോ, ഓരോ പുതുക്കൽ തീയതിയിലും, നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രിപ്ഷൻ സ്വയമേവ പുതുക്കുകയും മറ്റൊരു സബ്‌സ്‌ക്രിപ്ഷൻ കാലയളവിലേക്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങളൊരു പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ തിരഞ്ഞെടുക്കുകയും നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ തീയതി (താഴെ നിർവ്വചിച്ചിരിക്കുന്നത് പ്രകാരം) ഫെബ്രുവരി 15 ആകുകയും ചെയ്താൽ, നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കുകയോ മറ്റുവിധത്തിൽ അവസാനിപ്പിക്കുകയോ ചെയ്യുന്നതു വരെ, അടുത്ത മാസത്തെ ചാനൽ സബ്‌സ്‌ക്രിപ്ഷന് വേണ്ടി, അതേ കലണ്ടർ വർഷത്തിലെ മാർച്ച് 15-നും തുടർന്നുള്ള ഓരോ മാസത്തെയും 15-ാം തീയതിയും നിങ്ങളിൽ നിന്ന് നിരക്ക് ഇടാക്കും. ഒരു നിർദ്ദിഷ്ട മാസത്തിൽ ഇല്ലാത്ത കണ്ടർ ദിവസത്തിലാണ് നിങ്ങൾ ചാനൽ സബ്‌സ്‌ക്രിപ്ഷന് പണമടയ്ക്കുന്നതെങ്കിൽ, അത്തരം മാസത്തിലെ അവസാന ദിവസമായിരിക്കും നിങ്ങളുടെ പുതുക്കൽ തീയതി. ഉദാഹരണത്തിന്, നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ തീയതി മാർച്ച് 31 ആണെങ്കിൽ, ഏപ്രിൽ 30 ആയിരിക്കും നിങ്ങളുടെ ആദ്യത്തെ പുതുക്കൽ തീയതി, തുടർന്നുള്ള മാസങ്ങളിലെ 30-ാം തീയതി ആയിരിക്കും പിന്നീടുള്ള പുതുക്കൽ തീയതികൾ.
നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുന്ന തീയതിയാണ് സബ്‌സ്‌ക്രിപ്ഷൻ തീയതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ തീയതിക്ക് ശേഷമുള്ള ഓരോ ഒരു മാസ കാലയളവിനെയുമാണ് സബ്‌സ്‌ക്രിപ്ഷൻ കാലയളവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളൊരു പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കുകയും നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ തീയതി മാർച്ച് 15 ആകുകയും ചെയ്താൽ, അപ്പോൾ നിലവിലുള്ള സബ്‌സ്‌ക്രിപ്ഷൻ കാലയളവ്, അതേ കലണ്ടർ വർഷത്തിലെ മാർച്ച് 15 മുതൽ ഏപ്രിൽ 14 വരെയായിരിക്കും, അതേ കലണ്ടർ വർഷത്തിലെ ഏപ്രിൽ 15-ന് അടുത്ത സബ്‌സ്‌ക്രിപ്ഷൻ സ്വയമേവ ആരംഭിക്കും.
നിങ്ങൾ ചാനൽ സബ്‌സ്‌ക്രിപ്ഷൻ വാങ്ങുന്ന, Apple App Store അല്ലെങ്കിൽ Google Play പോലുള്ള WhatsApp ഇതര പ്ലാറ്റ്‌ഫോമുകളെയാണ് മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം ദാതാവ്(ക്കൾ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.