ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
  • ആപ്പുകൾ
    • കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾസ്‌റ്റാറ്റസ്ചാനലുകൾMeta AIസുരക്ഷിതത്വം
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • കോളിംഗ്

      വോയ്‌സും വീഡിയോയും ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കൂ.

    • സന്ദേശമയയ്‌ക്കൽ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • ഗ്രൂപ്പുകൾ

      ഗ്രൂപ്പുകളിൽ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യാൻ ആവശ്യമായ സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ.

    • ചാനലുകൾ

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക.

    • Meta AI

      WhatsApp-ലെ സുരക്ഷയും സ്വകാര്യതയും സഹിതം എന്തിലും സഹായം നേടൂ.

    • സ്‌റ്റാറ്റസ്

      ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ.

    • സുരക്ഷിതത്വം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

WhatsApp ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ വരിക്കാർക്കുള്ള സേവന നിബന്ധനകൾ


2025, ജൂൺ 16 മുതൽ പ്രാബല്യത്തിൽ

ഈ WhatsApp ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ വരിക്കാർക്കുള്ള സേവന നിബന്ധനകൾ (“ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ നിബന്ധനകൾ” അല്ലെങ്കിൽ “നിബന്ധനകൾ”), ഒരു ചാനൽ സബ്‌സ്‌ക്രി‌പ്ഷനിലെ നിങ്ങളുടെ (നിങ്ങൾ, ഒപ്പം/അല്ലെങ്കിൽ വരിക്കാർ എന്ന് ഇതിനാൽ പരാമർശിക്കുന്നു) വാങ്ങലിനെയും പങ്കാളിത്തത്തെയും (താഴെ നിർവ്വചിച്ചിരിക്കുന്നത് പ്രകാരം) നിയന്ത്രിക്കുന്നു. ചാനൽ സബ്‌സ്‌ക്രി‌പ്ഷനിൽ ചേരുകയോ മറ്റുവിധത്തിൽ പങ്കെടുക്കുകയോ ചെയ്യുന്നതിലൂടെ, നിങ്ങൾ ഈ ചാനൽ വരിക്കാർക്കുള്ള നിബന്ധനകൾ അംഗീകരിക്കുന്നു. ചാനൽ വരിക്കാർക്കുള്ള ഈ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ ഉള്ളടക്കമുള്ള WhatsApp ചാനലിന്റെ ഉടമയായ വ്യക്തിയെയോ എന്റിറ്റിയെയോ ആണ് ചാനൽ ഉടമ(കൾ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ചാനലുടമയുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ ഉള്ളടക്കം ഒപ്പം/അല്ലെങ്കിൽ ചില ഡിജിറ്റൽ ഫീച്ചറുകളിലേക്കുള്ള ആക്സസിന് പകരമായി WhatsApp-ൽ ലഭ്യമാക്കുന്ന, ആവർത്തിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രി‌പ്ഷനുകൾ എന്നാണ് ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ(കൾ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഒരു ചാനലുടമയുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷനിൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ള വരിക്കാർക്ക് ചാനലുടമ ലഭ്യമാക്കുന്ന ഉള്ളടക്കം എന്നാണ് ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ ഉള്ളടക്കം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

WhatsApp-ൽ നിന്ന് ഒരു ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ വാങ്ങുന്ന ഏതൊരു വ്യക്തിയും എന്നാണ് നിങ്ങൾ അല്ലെങ്കിൽ വരിക്കാർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷനുമായി ബന്ധപ്പെട്ട കലണ്ട തീയതിയുമായോ കലണ്ടർ മാസവും തീയതിയുമായോ (ഓരോ സാഹചര്യത്തിലും, ബാധകമായത് പോലെ) ബന്ധപ്പെട്ട സബ്‌സ്‌ക്രി‌പ്ഷൻ തീയതിക്ക് ശേഷമുള്ള, ഓരോ മാസത്തിലെയും കലണ്ടർ ദിവസം അല്ലെങ്കിൽ ഓരോ വർഷത്തിലെയും കലണ്ടർ മാസം അല്ലെങ്കിൽ ദിവസം (ഓരോ സാഹചര്യത്തിലും, ബാധകമായത് പോലെ) എന്നാണ് പുതുക്കൽ തീയതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ റദ്ദാക്കിയില്ലെങ്കിലോ താഴെ നൽകിയിരിക്കുന്ന നിബന്ധനകൾ പ്രകാരം നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ മറ്റുവിധത്തിൽ അവസാനിപ്പിച്ചിട്ടില്ലെങ്കിലോ, ഓരോ പുതുക്കൽ തീയതിയിലും, നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ സ്വയമേവ പുതുക്കുകയും മറ്റൊരു സബ്‌സ്‌ക്രി‌പ്ഷൻ കാലയളവിലേക്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങളൊരു പ്രതിമാസ സബ്‌സ്‌ക്രി‌പ്ഷൻ തിരഞ്ഞെടുക്കുകയും നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ തീയതി (താഴെ നിർവ്വചിച്ചിരിക്കുന്നത് പ്രകാരം) ഫെബ്രുവരി 15 ആകുകയും ചെയ്താൽ, നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ റദ്ദാക്കുകയോ മറ്റുവിധത്തിൽ അവസാനിപ്പിക്കുകയോ ചെയ്യുന്നതു വരെ, അടുത്ത മാസത്തെ ചാനൽ സബ്‌സ്‌ക്രി‌പ്ഷന് വേണ്ടി, അതേ കലണ്ടർ വർഷത്തിലെ മാർച്ച് 15-നും തുടർന്നുള്ള ഓരോ മാസത്തെയും 15-ാം തീയതിയും നിങ്ങളിൽ നിന്ന് നിരക്ക് ഇടാക്കും. ഒരു നിർദ്ദിഷ്ട മാസത്തിൽ ഇല്ലാത്ത കണ്ടർ ദിവസത്തിലാണ് നിങ്ങൾ ചാനൽ സബ്‌സ്‌ക്രി‌പ്ഷന് പണമടയ്ക്കുന്നതെങ്കിൽ, അത്തരം മാസത്തിലെ അവസാന ദിവസമായിരിക്കും നിങ്ങളുടെ പുതുക്കൽ തീയതി. ഉദാഹരണത്തിന്, നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ തീയതി മാർച്ച് 31 ആണെങ്കിൽ, ഏപ്രിൽ 30 ആയിരിക്കും നിങ്ങളുടെ ആദ്യത്തെ പുതുക്കൽ തീയതി, തുടർന്നുള്ള മാസങ്ങളിലെ 30-ാം തീയതി ആയിരിക്കും പിന്നീടുള്ള പുതുക്കൽ തീയതികൾ.

നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുന്ന തീയതിയാണ് സബ്‌സ്‌ക്രി‌പ്ഷൻ തീയതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ തീയതിക്ക് ശേഷമുള്ള ഓരോ ഒരു മാസ കാലയളവിനെയുമാണ് സബ്‌സ്‌ക്രി‌പ്ഷൻ കാലയളവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളൊരു പ്രതിമാസ സബ്‌സ്‌ക്രി‌പ്ഷൻ പ്ലാൻ തിരഞ്ഞെടുക്കുകയും നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ തീയതി മാർച്ച് 15 ആകുകയും ചെയ്താൽ, അപ്പോൾ നിലവിലുള്ള സബ്‌സ്‌ക്രി‌പ്ഷൻ കാലയളവ്, അതേ കലണ്ടർ വർഷത്തിലെ മാർച്ച് 15 മുതൽ ഏപ്രിൽ 14 വരെയായിരിക്കും, അതേ കലണ്ടർ വർഷത്തിലെ ഏപ്രിൽ 15-ന് അടുത്ത സബ്‌സ്‌ക്രി‌പ്ഷൻ സ്വയമേവ ആരംഭിക്കും.

നിങ്ങൾ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ വാങ്ങുന്ന, Apple App Store അല്ലെങ്കിൽ Google Play പോലുള്ള WhatsApp ഇതര പ്ലാറ്റ്‌ഫോമുകളെയാണ് മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം ദാതാവ്(ക്കൾ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

  1. ഏതെങ്കിലും ഉള്ളടക്കം ആക്സസ് ചെയ്യുന്നതിൽ നിന്ന് ചാനൽ ഉടമ നിങ്ങളെ ബ്ലോക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള (എന്നാൽ ഇതിൽ മാത്രമായി പരമിതപ്പെടുത്തിയിട്ടില്ല) സാഹചര്യങ്ങളിൽ, ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, എപ്പോൾ വേണമെങ്കിലും ചാനൽ സബ്‌സ്‌ക്രി‌പ്ഷനിലേക്കുള്ള നിങ്ങളുടെ ആക്സസ് പരിമിതപ്പെടുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
  2. ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, എപ്പോൾ വേണമെങ്കിലും ഞങ്ങൾ ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകൾ നൽകുന്നത് മാറ്റുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകൾ അവസാനിപ്പിക്കുന്നതിനോ പ്രവർത്തനക്ഷമമാക്കുന്നതിനോ, ഒരു സാഹചര്യത്തിലും, ഒരു തരത്തിലും ഞങ്ഹൾക്ക് ബാധ്യതയുണ്ടായിരിക്കില്ല.
  3. വ്യത്യസ്ത പ്രതിമാസ നിരക്ക് പോയിന്റുകളിലാണ് ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്, ഓരോ ചാനൽ സബ്‌സ്‌ക്രി‌പ്ഷന്റെയും പ്രതിമാസ നിരക്ക് തീരുമാനിക്കുന്നത് ചാനലുടമയാണ്. നിങ്ങൾ വാങ്ങുന്ന സമയത്ത് ചാനൽ സബ്‌സ്‌ക്രി‌പ്ഷന്റെ നിരക്ക് നിങ്ങളെ അറിയിക്കുന്നതാണ്.
  4. ഒരു മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം ദാതാവ് വഴി നിങ്ങൾ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ വാങ്ങുമ്പോൾ, വാങ്ങുന്ന സമയത്ത് നിങ്ങളെ അറിയിക്കുന്ന നിബന്ധനകളും ആ മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകൾ നിങ്ങൾ ഉപയോഗിക്കുന്നതിന് ബാധകമായ എല്ലാ നിബന്ധനകളും അനുസരിച്ച്, മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം ദാതാവ് നിങ്ങളിൽ നിന്ന് ആ വാങ്ങലിനായി നിരക്ക് ഈടാക്കും.
  5. WhatsApp-ന് വേണ്ടി ചില ഉപയോക്താക്കളിൽ നിന്ന് ഫണ്ടുകൾ ശേഖരിക്കാനും ചില അനുബന്ധ സേവനങ്ങൾ നൽകാനും, WhatsApp അനുബന്ധ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സേവന ദാതാക്കളെയും ഞങ്ങൾ ചുമതലപ്പെടുത്തിയേക്കാം. സേവന ദാതാക്കളുമായി ഞങ്ങൾ വിവരങ്ങൾ പങ്കിടുന്ന പരിധി വരെ, ഞങ്ങളുടെ നിർദ്ദേശങ്ങളും നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ടാകണം അവർ ഞങ്ങൾക്കായി നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ WhatsApp സ്വകാര്യതാ നയം കാണുക. ഉപയോക്താക്കൾക്കുള്ള നിരക്ക് അംഗീകരിക്കാനും ഉപയോക്താക്കൾക്ക് ഇൻവോയ്സുകൾ നൽകാനും ചില ഉൽപ്പന്നങ്ങളുടെ/സേവനങ്ങളുടെ ഡെലിവറിയുമായി ബന്ധപ്പെട്ട് ചില ഉപയോക്താക്കളിൽ നിന്ന് പേയ്മെന്റ് സ്വീകരിക്കാനും; ഉപയോക്താക്കൾക്ക് വിതരണം ചെയ്ത ചില ഉൽപ്പന്നങ്ങളുമായി/സേവനങ്ങളുമായി ബന്ധപ്പെട്ട് ബാധകമായ VAT/GST (ഒപ്പം, നിർണ്ണയിക്കുന്നത് പ്രകാരമുള്ള മറ്റ് സമാന നികുതികളും) ശേഖരിക്കാനും റിപ്പോർട്ട് ചെയ്യാനും പ്രസക്തമായ അധികാരപരിധികളിലെ നികുതി അധികൃതർക്ക് അടയ്ക്കാനും, ബാധകമായ നികുതി ചട്ടങ്ങൾ നിയമപരമായി അനുവദിക്കുന്ന പരിധി വരെ, VAT/GST ഉദ്ദേശ്യങ്ങൾക്കായി (ഒപ്പം, നിർണ്ണയിക്കുന്നത് പ്രകാരമുള്ള മറ്റ് സമാന നികുതികൾക്കും) ഈ സേവന ദാതാക്കളെ ഞങ്ങൾ ഇടനിലക്കാർ/പ്ലാറ്റ്‌ഫോം ഓപ്പറേറ്റർ ആയി ചുമതലപ്പെടുത്തുകയും ചെയ്തേക്കാം.
  6. സബ്‌സ്‌ക്രി‌പ്ഷൻ തീയതിയിൽ നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ കാലയളവ് ആരംഭിക്കുകയും, ഒരു മാസം മുമ്പ് റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ മറ്റു രീതിയിൽ ഒരു ഓഫറിൽ നിങ്ങളെ അറിയിച്ചിട്ടില്ലെങ്കിൽ, പ്രതിമാസ അടിസ്ഥാനത്തിൽ സ്വയമേവ പുതുക്കുകയും ചെയ്യും. നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ, അതാത് സമയത്ത് നിലവിലുള്ള സബ്‌സ്‌ക്രി‌പ്ഷൻ കാലയളവിന് മുൻപ് അവസാനിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ഓരോ പുതുക്കൽ തീയതിയിലും ചാനൽ സബ്‌സ്‌ക്രി‌പ്ഷനുള്ള പ്രതിമാസ തുക (“സബ്‌സ്‌ക്രി‌പ്ഷൻ ഫീസ്”) നിങ്ങളിൽ നിന്ന് WhatsApp ഈടാക്കുമെന്ന് നിങ്ങൾ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
  7. നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ റദ്ദാക്കാൻ, ബന്ധപ്പെട്ട ചാനൽ സന്ദർശിച്ച് ചാനൽ തലക്കെട്ടിൽ ടാപ്പ് ചെയ്ത് “സബ്‌സ്‌ക്രി‌പ്ഷൻ മാനേജ് ചെയ്യുക” ആക്സസ് ചെയ്ത് സബ്‌സ്‌ക്രി‌പ്ഷൻ റദ്ദാക്കാം. മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം ദാതാവിലൂടെ നേരിട്ടും നിങ്ങൾക്ക് ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ റദ്ദാക്കാനാകും. ചില മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം ദാതാക്കളുടെ കാര്യത്തിൽ, ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ സ്വയമേവ പുതുക്കുന്നത് തടയാനായി, നിലവിലുള്ള സബ്‌സ്‌ക്രി‌പ്ഷൻ അവസാനിക്കുന്നതിന് (24) മണിക്കൂർ മുമ്പ് നിങ്ങൾ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ റദ്ദാക്കേണ്ടി വരും.
  8. നിങ്ങളൊരു ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ വാങ്ങുമ്പോൾ, ഉടൻ തന്നെ നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷനിലേക്ക് ഞങ്ങൾ ആക്സസ് നൽകും, തൽഫലമായി, നിയപരമായി വ്യക്തിമായി ആവശ്യമില്ലാത്ത പക്ഷം, കൂളിംഗ് ഓഫ് കാലയളവിൽ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ സംബന്ധിച്ച നിങ്ങളുടെ തീരുമാനം മാറ്റാനും ബാധകമായ റീഫണ്ട് ലഭിക്കാനുമുള്ള നിങ്ങളുടെ നിയമപരമായ എല്ലാ അവകാശവും നിങ്ങൾ വേണ്ടെന്ന് വയ്ക്കുന്നു. ഉടൻ തന്നെ ചാനലിന്റെ സബ്‌സ്‌ക്രി‌പ്ഷൻ ആക്സസ് ചെയ്യാനും കൂളിംഗ് ഓഫ് കാലയളവിൽ തീരുമാനം മാറ്റാനുള്ള നിയമപരമായ അവകാശം വേണ്ടെന്ന് വയ്ക്കാനും സമ്മതിക്കുന്നതിനാൽ, കൂളിംഗ് ഓഫ് കാലയളവിൽ റദ്ദാക്കാനും റീഫണ്ട് ലഭിക്കാനുമുള്ള നിയമപരമായ അവകാശം നിങ്ങൾക്ക് നടപ്പാക്കാനാകില്ല.
  9. നിങ്ങളൊരു ചാനലിന്റെ സബ്‌സ്‌ക്രി‌പ്ഷൻ വാങ്ങുമ്പോൾ, നിങ്ങൾ ഏത് ചാനലിന്റെ സബ്‌സ്‌ക്രി‌പ്ഷനാണോ സബ്‌സ്‌ക്രൈബ് ചെയ്തത്, അതിന്റെ ചാനൽ ഉടമയ്ക്ക്(കൾക്ക്), നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ, പേയ്മെന്റ് സ്റ്റാറ്റസ് എന്നിവ പോലുള്ള, അവരുടെ WhatsApp ചാനലിലെ സബ്‌സ്‌ക്രി‌പ്ഷൻ സംബന്ധമായ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നേടാനാകും.
  10. ഒരു ചാനലിന്റെയും സബ്‌സ്‌ക്രി‌പ്ഷൻ ഉള്ളടക്കം സംബന്ധിച്ച് WhatsApp-ന് യാതൊരു തരത്തിലുള്ള എഡിറ്റോറിയൽ നിയന്ത്രണവും ബാധ്യതയും ഇല്ലെന്ന് നിങ്ങൾ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ മാത്രം വിവേചനാധികാരത്തിലാണ്.
  11. ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ തുടർച്ചയായി ഉപയോഗിക്കുന്നതിന്, സജീവമായ WhatsApp അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കിയാൽ, നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകൾ സ്വയമേവ റദ്ദാക്കപ്പെടുകയും ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകൾ വഴി ലഭിച്ചിട്ടുള്ള എല്ലാ ഉള്ളടക്കത്തിലേക്കുമുള്ള ആക്സസ് നഷ്ടമാകുകയും ചെയ്യും.
  12. കാലാകാലങ്ങളിൽ ഈ നിബന്ധനകൾ അപ്ഡേറ്റ് ചെയ്യാനുള്ള അവകാശം WhatsApp-ൽ നിക്ഷിപ്തമാണ്. ഈ നിബന്ധനകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരികയാണെങ്കിൽ, മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഞങ്ങൾ നിങ്ങളെ അറിയിക്കും, ഇതുവഴി ചാനൽ സബ്‌സ്‌ക്രി‌പ്ഷന്റെ ഉപയോഗം അവസാനിപ്പിക്കണോ തുടരാതിരിക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാനാകും. നിബന്ധനകളിൽ വ്യക്തമായ മാറ്റങ്ങൾ വന്നതിനു ശേഷവും നിങ്ങൾ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ ഉപയോഗിക്കുന്നത് തുടരുന്നത് വഴി, ഈ മാറ്റങ്ങൾ നിങ്ങൾ അംഗീകരിച്ചതായി കണക്കാക്കും, ഈ നിബന്ധനകളിൽ വരുത്തുന്ന എല്ലാ അപ്ഡേറ്റുകളും അല്ലെങ്കിൽ മാറ്റങ്ങളും, അത്തരം ഭേദഗതികൾക്ക് ശേഷം നടത്തുന്ന എല്ലാ ചനാൽ സബ്‌സ്‌ക്രി‌പ്ഷൻ വാങ്ങലുകൾ അല്ലെങ്കിൽ പുതുക്കലുകൾക്കും ബാധകമാകും. കാലാകാലങ്ങളിൽ ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകളുടെ നിരക്കിൽ മാറ്റം വരുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും നിരക്ക് വർദ്ധനയ്ക്ക് കുറഞ്ഞത് 30 ദിവസം മുൻപ് ഞങ്ങൾ നിങ്ങളെ അറിയിക്കും. പുതിയ നിരക്കിൽ നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷൻ തുടരാൻ താൽപ്പര്യമില്ലെങ്കിൽ, അടുത്ത സബ്‌സ്‌ക്രി‌പ്ഷൻ കാലയളവ് ആരംഭിക്കുന്നതിന് മുൻപ് നിങ്ങളുടെ സബ്‌സ്‌ക്രി‌പ്ഷൻ റദ്ദാക്കാം. നിരക്കിൽ കുറവ് വരുന്നത് സംബന്ധിച്ച്, 30 ദിവസത്തിൽ കുറവുള്ള അറിയിപ്പ് ഞങ്ങൾ നൽകിയേക്കാം; നിരക്കിൽ അത്തരം ഏതെങ്കിലും കുറവ് നിലവിൽ വരുമ്പോൾ അത് സംബന്ധിച്ച വിവരങ്ങളറിയാൻ ഞങ്ങളിൽ നിന്ന് ലഭിക്കുന്ന, നിരക്ക് സംബന്ധിച്ച എല്ലാ അറിയിപ്പുകളും പരിശോധിക്കുക. ഒരു മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം ദാതാവ് വഴിയാണ് നിങ്ങൾ സബ്‌സ്‌ക്രി‌പ്ഷൻ വാങ്ങിയിട്ടുള്ളതെങ്കിൽ, ആ മൂന്നാം കക്ഷിയുടെയോ സേവനത്തിന്റെയോ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കൂടി, നിരക്ക് മാറ്റങ്ങൾ വിധേയമായേക്കാം. നിങ്ങൾ ജർമ്മനിയിൽ താമസിക്കുന്നയാളാണെങ്കിൽ ഇത് ബാധകമല്ല.
  13. ഒരു ബില്ലിംഗ് കാലയളവിൽ ഉൾപ്പെടെ, ഞങ്ങളോ ഏതെങ്കിലും ചാനലുടമയോ, നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷന്റെ ഭാഗമായി ലഭ്യമായ ഫീച്ചറുകളോ ഉള്ളടക്കമോ കാലാകാലങ്ങളിൽ മാറ്റം വരുത്തിയേക്കാമെന്നും നിങ്ങൾ മനസ്സിലാക്കുന്നു. അത്തരം ഏതെങ്കിലും മാറ്റത്തിന് ശേഷം നിങ്ങൾക്ക് ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകൾ തുടരാൻ ആഗ്രഹമില്ലെങ്കിൽ, അടുത്ത ബില്ലിംഗ് കാലയളവിന് മുമ്പ് നിങ്ങൾ റദ്ദാക്കണം. നിങ്ങൾ ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകൾ തുടർന്ന് ഉപയോഗിക്കുന്നത് ഒപ്പം/അല്ലെങ്കിൽ തുടർന്നുള്ള ബില്ലിംഗ് കാലയളവിനായുള്ള പുതുക്കുന്നത് വഴി, അത്തരം മാറ്റങ്ങൾ നിങ്ങൾ അംഗീകരിച്ചതായി കണക്കാക്കും.
  14. ഈ നിബന്ധനകൾ, WhatsApp-ന്റെ സേവന നിബന്ധനകൾക്കും ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ള മറ്റെല്ലാ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും നയങ്ങൾക്കും (എല്ലാം ചേർത്ത്, “WhatsApp നിബന്ധനകൾ”) അനുബന്ധമാണ്. ഈ നിബന്ധനകളും WhatsApp നിബന്ധനകളും തമ്മിൽ വ്യക്തമായ ഏതെങ്കിലും വൈരുദ്ധ്യമുണ്ടായാൽ, നിങ്ങളുടെ ചാനൽ സബ്‌സ്‌ക്രി‌പ്ഷനുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാത്രവും വൈരുദ്ധ്യത്തിന്റെ പരിധിവരെ മാത്രവും ഈ നിബന്ധനകൾക്കായിരിക്കും നിയന്ത്രണം.
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്