നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി* മെസേജ് അയയ്ക്കൂ. മെസേജുകൾ അയയ്ക്കാൻ WhatsApp നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതിനാൽ നിങ്ങൾക്ക് SMS ഫീസ് ലാഭിക്കാം
.
കുടുംബാംഗങ്ങളും സഹപ്രവർത്തകരും പോലുള്ള, നിങ്ങളുടെ പ്രിയപ്പെട്ട ആളുകളുമായി സമ്പർക്കം പുലർത്തൂ. ഗ്രൂപ്പ് ചാറ്റിലൂടെ നിങ്ങൾക്ക് ഒരുമിച്ച് 256 ആളുകളുമായി വരെ മെസേജുകളും ഫോട്ടോകളും വീഡിയോകളും പങ്കിടാനാകും. ഗ്രൂപ്പിന് പേരിടാനും അറിയിപ്പുകൾ മ്യൂട്ട് ചെയ്യാനും അല്ലെങ്കിൽ ഇഷ്ടാനുസൃതമാക്കാനും മറ്റും നിങ്ങൾക്ക് കഴിയും.
വെബിലും ഡെസ്ക്ടോപ്പിലും ഉള്ള WhatsApp ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാ ചാറ്റുകളും ആയാസരഹിതമായി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് സമന്വയിപ്പിക്കാനും, അതുവഴി നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഉപകരണത്തിൽ ചാറ്റ് ചെയ്യാനുമാകും. ആരംഭിക്കാൻ ഡെസ്ക്ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ web.whatsapp.com സന്ദർശിക്കുക
നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റൊരു രാജ്യത്താണെങ്കിൽ പോലും നിങ്ങൾക്ക് വോയ്സ് കോളിലൂടെ അവരോട് സൗജന്യമായി* സംസാരിക്കാം. വോയ്സോ ടെക്സ്റ്റോ പോരെന്ന് തോന്നുമ്പോൾ നിങ്ങൾക്ക് സൗജന്യ* വീഡിയോ കോളുകളിലൂടെ മുഖാമുഖം സംസാരിക്കാം. WhatsApp വോയ്സ്, വീഡിയോ കോളുകൾ നിങ്ങളുടെ മൊബൈൽ പ്ലാനിലെ വോയ്സ് മിനിറ്റുകൾക്ക് പകരം നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതിനാൽ ചെലവേറിയ കോളിംഗ് നിരക്കുകളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
നിങ്ങളുടെ വളരെയധികം വ്യക്തിപരമായ നിമിഷങ്ങളിൽ ചിലത് WhatsApp-ൽ പങ്കിടാറുള്ളതിനാലാണ് ഞങ്ങളുടെ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ ഉൾച്ചേർത്തിരിക്കുന്നത്. ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നിങ്ങളുടെ മെസേജുകളും കോളുകളും സുരക്ഷിതമാണ്, നിങ്ങൾക്കും നിങ്ങൾ ആശയവിനിമയം നടത്തുന്ന ആളിനും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയൂ, മറ്റാർക്കും, WhatsApp-ന് പോലും അതിന് കഴിയില്ല.
WhatsApp-ലൂടെ അതിവേഗം ഫോട്ടോകളും വീഡിയോകളും അയയ്ക്കൂ. ബിൽറ്റ്- ഇൻ ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ക്യാപ്ചർ ചെയ്യാനുമാകും. നിങ്ങളുടെ കണക്ഷന് വേഗത കുറവാണെങ്കിൽ പോലും WhatsApp ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും വേഗത്തിൽ അയയ്ക്കാനാകും.
ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് മനസ്സ് തുറക്കാൻ കഴിയുന്നത് വോയ്സിലൂടെയാണ്. പെട്ടെന്നൊരു ഹലോ പറയാനോ അതല്ല വിശദമായൊരു സംഭവം വിവരിക്കാനോ ആകട്ടെ, ഒറ്റ ടാപ്പിൽ നിങ്ങൾക്ക് വോയ്സ് മെസേജ് റെക്കോർഡ് ചെയ്യാം.
ഇമെയിലിന്റെയോ ഫയൽ പങ്കിടൽ ആപ്പുകളുടെയോ സങ്കീർണ്ണതകളില്ലാതെ PDF-കൾ, ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, സ്ലൈഡ്ഷോകൾ എന്നിവയും മറ്റും അയയ്ക്കൂ. നിങ്ങൾക്ക് 100 MB വരെയുള്ള ഡോക്യുമെന്റുകൾ അയയ്ക്കാനാകും, അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളത് കിട്ടുന്നതും മറ്റുള്ളവർക്ക് അയയ്ക്കുന്നതും എളുപ്പമാണ്.