രചനകൾ
ലളിതവും വിശ്വസനീയവുമായ സന്ദേശമയപ്പ്
നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സൗജന്യമായി * സന്ദേശമയക്കൂ. സന്ദേശങ്ങളയക്കാൻ WhatsApp നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതിനാൽ SMS ചാർജ് ഒഴിവാക്കാം.
ഗ്രൂപ്പ് ചാറ്റ്
ബന്ധം നിലനിർത്താൻ ഗ്രൂപ്പുകൾ
നിങ്ങളുടെ കുടുംബമോ സഹപ്രവർത്തകരോ പോലെ ഏറ്റവും വേണ്ടപ്പെട്ട ആളുകളുമായി നിരന്തരബന്ധം പുലർത്തൂ. ഗ്രൂപ്പ് ചാറ്റുകളിൽ ഒരേസമയം 256 ആളുകളുമായി നിങ്ങൾക്ക് സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ പങ്കിടാം. കൂടാതെ, നിങ്ങളുടെ ഗ്രൂപ്പിനു പേരിടാം, അറിയിപ്പുകൾ നിശ്ശബ്ദമാക്കുകയോ ഇഷ്ടാനുസൃതമാക്കുകയോ ചെയ്യാം. അതിൽ കൂടുതലും.
WhatsApp വെബിലും ഡെസ്ക്ടോപ്പിലും
സംഭാഷണം തുടരൂ
നിങ്ങളുടെ എല്ലാ WhatsApp ചാറ്റുകളും വെബ് വഴിയും ഡെസ്ക്ടോപ്പ് വഴിയും അനായാസം ഏതു കമ്പ്യൂട്ടറിലും സമന്വയിപ്പിക്കാൻ കഴിയും. അങ്ങനെ നിങ്ങൾക്ക് സൗകര്യപ്രദമായ ഏതുപകരണത്തിലും ചാറ്റ് ചെയ്യാം. ഡെസ്ക്ടോപ്പ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ അല്ലെങ്കിൽ web.whatsapp.com സന്ദർശിക്കൂ.
WhatsApp വോയ്സ്/വീഡിയോ വിളികൾ
സൗജന്യമായി സംസാരിക്കൂ
വോയ്സ്കാൾ വഴി നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സൗജന്യമായി* സംസാരിക്കാം, അവർ മറ്റു രാജ്യങ്ങളിലാണെങ്കിൽ പോലും. കൂടാതെ, എഴുത്തും ശബ്ദവും പോരെങ്കിൽ വീഡിയോ കാളുകളിലൂടെ സൗജന്യമായി* മുഖാമുഖം സംഭാഷണം നടത്തുകയും ചെയ്യാം. WhatsApp വോയ്സ്കാളും വീഡിയോകാളും നിങ്ങളുടെ ഫോണിലെ വോയ്സ് മിനുട്ടുകളല്ല, മറിച്ച് ഫോണിലെ ഇന്റർനെറ്റ് കണക്ഷനാണുപയോഗിക്കുന്നത്. അതുകൊണ്ട് ചെലവേറിയ വിളിച്ചെലവുകളെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല.
ആദ്യാവസാന എൻക്രിപ്ഷൻ
സ്ഥിരസുരക്ഷ
നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും.
ഫോട്ടോകളും വീഡിയോകളും
വിശേഷനിമിഷങ്ങൾ പങ്കിടൂ
ഫോട്ടോകളും വീഡിയോകളും WhatsApp വഴി തൽക്ഷണം അയക്കൂ. ഫോണിലെ തന്നെ ക്യാമറയുപയോഗിച്ച് ഏറ്റവും വേണ്ടപ്പെട്ട നിമിഷങ്ങൾ പകർത്താനാവും.നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ വേഗത കുറഞ്ഞതാണെങ്കിൽ പോലും WhatsApp വഴി വേഗത്തിൽ അയക്കാം.
ശബ്ദസന്ദേശങ്ങൾ
നിങ്ങളുടെ മനസ്സിലെന്താണെന്ന് പറയൂ
ചിലപ്പോൾ, നിങ്ങളുടെ ശബ്ദം എല്ലാം പറയും. ഒരു സ്പർശനത്തിലൂടെ നിങ്ങൾക്ക് ഒരു ശബ്ദസന്ദേശം റെക്കോഡ് ചെയ്യാം, അതൊരു ചെറിയ ഹലോ ആവട്ടെ, വലിയ കഥകളാവട്ടെ.
പ്രമാണങ്ങൾ
എളുപ്പത്തിൽ പ്രമാണം പങ്കിടാം
ഫയൽ ഷെയറിംഗ് അപ്ലിക്കേഷനുകളുടെയോ ഈമെയിലിന്റെയോ സങ്കീർണ്ണകളില്ലാതെ പി ഡി എഫുകൾ, പ്രമാണങ്ങൾ, സ്പ്രഡ്ഷീറ്റുകൾ, സ്ലൈഡ്ഷോകൾ തുടങ്ങിയവ അയക്കൂ. 100 എംബി വരെയുള്ള പ്രമാണങ്ങൾ എളുപ്പത്തിൽ വേണ്ടപ്പെട്ടവർക്കയക്കാൻ നിങ്ങൾക്കാവും.