WhatsApp കോളിംഗ് ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ഒരുമിച്ച് ചെയ്യൂ
സ്‌ക്രീൻ പങ്കിടൽ, കോൾ ഷെഡ്യൂളിംഗ്, കോൾ ലിങ്കുകൾ എന്നിവ ഉപയോഗിച്ച്,
കണക്റ്റ് ചെയ്യലും കൊളാബറേറ്റ് ചെയ്യലും മുമ്പത്തേക്കാൾ എളുപ്പമായിരിക്കുന്നു.
അന്താരാഷ്ട്രതലത്തിൽ iOS, Android ഉപകരണങ്ങളിലുടനീളം സൗജന്യ*, വിശ്വസനീയ വോയ്‌സ്, വീഡിയോ കോളിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ടപ്പെട്ട ആളുകളുമായി അടുപ്പം നിലനിർത്തുക.

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.
സ്‌ക്രീൻ പങ്കിടൽ, കോൾ ഷെഡ്യൂളിംഗ്, കോൾ ലിങ്കുകൾ എന്നിവ ഉപയോഗിച്ച്,
കണക്റ്റ് ചെയ്യലും കൊളാബറേറ്റ് ചെയ്യലും മുമ്പത്തേക്കാൾ എളുപ്പമായിരിക്കുന്നു.

വോയ്‌സ് കോളിലൂടെയോ വൺ-ഓൺ-വൺ, ഗ്രൂപ്പ് കോളുകളിലൂടെയോ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും കണക്റ്റ് ചെയ്യൂ—അവ എല്ലായ്‌പ്പോഴും സൗജന്യവും* പരിധിയില്ലാത്തതുമാണ്.
*നിങ്ങൾ WiFi അല്ലെങ്കിൽ ഡാറ്റ പാക്കേജ് ഉപയോഗിച്ച് കോൾ ചെയ്യുമ്പോൾ



വീഡിയോ കോളുകൾക്കിടയിൽ പങ്കിട്ട സ്‌ക്രീനിലൂടെ ഒരുമിച്ച് ആസൂത്രണം ചെയ്യുകയും ക്രിയേറ്റീവാകുകയും ചെയ്യൂ.
എല്ലാവരുടെയും ഷെഡ്യൂളുകൾക്ക് അനുയോജ്യമായ മീറ്റിംഗ് സമയം സജ്ജീകരിക്കാൻ ഒരു ഇവന്റ് സൃഷ്‌ടിക്കുക—അതുവഴി എല്ലാവർക്കും പങ്കെടുക്കാനാകും.
നിങ്ങളുടെ കോളിൽ ചേരുന്നതിന്, കോൾ ലിങ്ക് അയച്ച് WhatsApp-ലുള്ള എല്ലാവരെയും ക്ഷണിക്കുക.
എല്ലാ വലുപ്പത്തിലുമുള്ള ഗ്രൂപ്പുകൾക്കുമായുള്ള ഓഡിയോ ഹാംഗ്ഔട്ടുകൾ. ആവേശകരമായ ഒരു ഫുട്ബോൾ കളിയായാലും ഗൃഹപാഠ പ്രശ്‌നത്തിൽ കുടുങ്ങുകയാണെങ്കിലും വലിയ വിശേഷങ്ങൾ പങ്കിടുകയാണെങ്കിലും ചിലപ്പോൾ നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ ലഭ്യമായ ആരോടെങ്കിലും സംസാരിക്കുന്നത് ആശ്വാസകരമാകാം.

നിങ്ങളുടെ കോൺടാക്‌റ്റുകൾ മറ്റൊരു രാജ്യത്താണെങ്കിൽ പോലും, WhatsApp ഉപയോഗിച്ച് സൗജന്യമായി അവരെ വിളിക്കാൻ വോയ്‌സ് കോളിംഗ് നിങ്ങളെ അനുവദിക്കുന്നു. വോയ്‌സ് കോളിംഗ് നിങ്ങളുടെ മൊബൈൽ പ്ലാൻ മിനിറ്റുകൾക്ക് പകരം നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നു. ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. ഒരു കോൾ ആരംഭിക്കാൻ, നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ചാറ്റ് തുറന്ന് നിങ്ങളുടെ കോൾ ആരംഭിക്കാൻ ഫോൺ ഐക്കണിൽ ക്ലിക്ക് ചെയ്യുക. കോളുകൾ ടാബിൽ നിന്ന് നിങ്ങളുടെ നിലവിലുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് പുറത്തുള്ള കോൺടാക്റ്റുകൾ തിരഞ്ഞെടുക്കാനും കഴിയും.
WhatsApp ഉപയോഗിച്ച് നിങ്ങളുടെ കോൺടാക്റ്റുകളെ വീഡിയോ കോൾ ചെയ്യാൻ വീഡിയോ കോളിംഗ് നിങ്ങളെ അനുവദിക്കുന്നു. ഒരു കോൾ ആരംഭിക്കാൻ, നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ചാറ്റ് തുറന്ന് നിങ്ങളുടെ കോൾ ആരംഭിക്കാൻ വീഡിയോ ഐക്കണിൽ ക്ലിക്ക് ചെയ്യുക. കോളുകൾ ടാബിൽ നിന്ന് നിങ്ങളുടെ നിലവിലുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് പുറത്തുള്ള കോൺടാക്റ്റുകൾ തിരഞ്ഞെടുക്കാനും കഴിയും.
സ്‌ക്രീൻ പങ്കിടൽ ആളുകളെ അവരുടെ സ്‌ക്രീനിൽ ഉള്ള കാര്യം തത്സമയം പങ്കിടാൻ അനുവദിക്കുന്നു. നിങ്ങളുടെ സ്‌ക്രീൻ പങ്കിടാൻ നിങ്ങൾ ഒരു വീഡിയോ കോളിലായിരിക്കണം. വീഡിയോ നിയന്ത്രണങ്ങളിലെ കൂടുതൽ ഓപ്ഷനുകൾ (മൂന്ന് ലംബ ഡോട്ടുകൾ) ടാപ്പുചെയ്യുക, തുടർന്ന് സ്‌ക്രീൻ പങ്കിടുക ടാപ്പുചെയ്യുക. നിങ്ങൾ WhatsApp ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആരംഭിക്കാൻ പോകുകയാണെന്ന് സൂചിപ്പിക്കുന്ന ഒരു പ്രോംപ്‌റ്റ് നിങ്ങളുടെ ഫോൺ കാണിക്കും.
ഒത്തുചേരലുകൾ സംഘടിപ്പിക്കാനും ബന്ധം നിലനിർത്താനും സഹായിക്കുന്നതിന് നിങ്ങൾക്ക് വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്റുകൾ സൃഷ്‌ടിക്കാം. ആളുകൾക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഉപയോഗപ്രദമായ വിവരങ്ങൾ ഇവന്റുകളിൽ അടങ്ങിയിരിക്കുന്നു. ഒരു ഇവന്റ് സൃഷ്ടിക്കാൻ, നിങ്ങളുടെ വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് തുറന്ന് ചേർക്കുക (പ്ലസ് ചിഹ്നം) > ഇവന്റ് എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ നിങ്ങളുടെ ഏത് ഉപകരണത്തിൽ നിന്നും WhatsApp ആക്‌സസ് ചെയ്യുന്നതിന് വിശ്വസനീയവും സുരക്ഷിതവുമായ മാർഗ്ഗം നൽകുന്നു. നിങ്ങളുടെ പ്രാഥമിക ഫോണിലേക്ക് ഒരേസമയം നാല് ഉപകരണങ്ങൾ വരെ ലിങ്ക് ചെയ്‌തുകൊണ്ട് നിങ്ങൾക്ക് ബന്ധം നിലനിർത്താൻ കഴിയും. നിങ്ങളുടെ WhatsApp അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുന്നതിനും നിങ്ങളുടെ പ്രാഥമിക ഫോൺ നമ്പർ തുടർന്നും ആവശ്യമായി വരും.