ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കുകനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കുക

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp Business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ അക്കൗണ്ട് WhatsApp Messenger-ൽ നിന്ന് WhatsApp Business ആപ്പിലേക്ക് നീക്കുന്നത് എങ്ങനെ

WhatsApp Business ആപ്പ് ഡൗൺലോഡ് ചെയ്ത് സജ്ജമാക്കുക

1. നിങ്ങളുടെ WhatsApp Messenger അക്കൗണ്ടിന്റെ ഒരു ബാക്കപ്പ് സൃഷ്ടിക്കുക: നിങ്ങൾ WhatsApp Business-ലേക്ക് ഒരു WhatsApp Messenger അക്കൗണ്ട് കൈമാറുകയാണെങ്കിൽ, ഒരു ബാക്കപ്പ് സൃഷ്ടിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ബാക്കപ്പ് സൃഷ്ടിച്ചില്ലെങ്കിൽ നിങ്ങളുടെ ചാറ്റ് ചരിത്രം നഷ്ടപ്പെട്ടേക്കാം. WhatsApp Messenger തുറക്കുക. Android-ൽ ടാപ്പ് ചെയ്ത ശേഷം ക്രമീകരണം ടാപ്പ് ചെയ്യുക. iPhone-ൽ, നിങ്ങളുടെ ചാറ്റ് സ്ക്രീനിൽ നിന്ന് ക്രമീകരണം ടാപ്പ് ചെയ്യുക. ക്രമീകരണം എന്നതിൽ നിന്ന് ചാറ്റുകൾ ടാപ്പ് ചെയ്യുക, തുടർന്ന് ചാറ്റ് ബാക്കപ്പ് എന്നതും, തുടർന്ന് ബാക്കപ്പ് ചെയ്യുക അല്ലെങ്കിൽ ഇപ്പോൾ ബാക്കപ്പ് ചെയ്യുക എന്നത് ടാപ്പ് ചെയ്യുക. നിങ്ങളുടെ ബാക്കപ്പ് പൂർത്തിയായിക്കഴിയുമ്പോൾ, അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക.

2. WhatsApp Business ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഞ്ച് ചെയ്യുക: Google Play Store, Apple App Store എന്നിവയിൽ നിന്ന് WhatsApp Business ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ഹോം സ്ക്രീനിലെ WhatsApp Business ഐക്കൺ ടാപ്പ് ചെയ്യുക.

3. സേവന നിബന്ധനകൾ അവലോകനം ചെയ്യുക: WhatsApp Business സേവന നിബന്ധനകൾ വായിക്കുക, തുടർന്ന് നിബന്ധനകൾ അംഗീകരിക്കുന്നതിന് സമ്മതിച്ച് തുടരുക എന്നതിൽ ടാപ്പ് ചെയ്യുക.

4. രജിസ്റ്റർ ചെയ്യുക: WhatsApp Messenger-ൽ നിങ്ങൾ ഉപയോഗിക്കുന്ന നമ്പർ, WhatsApp Business സ്വയമേവ തിരിച്ചറിയുന്നു. തുടരുന്നതിന്, നിങ്ങളുടെ ബിസിനസ് നമ്പറുള്ള ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക.

5. നിങ്ങളുടെ അക്കൗണ്ട് കൈമാറുക: കൈമാറൽ പ്രക്രിയ പൂർത്തിയാകുന്നത് വരെ WhatsApp Business ആപ്പ് തുറന്നും, നിങ്ങളുടെ ഫോൺ ഓണാക്കിയും വയ്ക്കുക. കൈമാറൽ സ്വയമേവ നടക്കുമ്പോൾ, നിങ്ങളുടെ ബാക്കപ്പിൽ നിന്ന് പുനഃസ്ഥാപിക്കുന്നതിന് നിങ്ങൾക്ക് നിർദ്ദേശം ലഭിച്ചേക്കാം. തുടരുക അല്ലെങ്കിൽ പുനഃസ്ഥാപിക്കുക ടാപ്പ് ചെയ്യുക. തുടർന്ന്, നിർദ്ദേശം ലഭിച്ചാൽ അടുത്തത് എന്നതിൽ ടാപ്പ് ചെയ്യുക.

6. കോൺടാക്‌റ്റുകളിലേക്കും ഫോട്ടോകളിലേക്കും ആക്‌സസ് അനുവദിക്കുക: നിങ്ങളുടെ ഫോണിന്റെ വിലാസ പുസ്‌തകത്തിൽ നിന്ന് WhatsApp Business ആപ്പിലേക്ക് കോൺടാക്‌റ്റുകൾ ചേർക്കാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവയിലേക്കും ആക്സസ് അനുവദിക്കാവുന്നതാണ്.

7. ഒരു അക്കൗണ്ട് സൃഷ്ടിക്കുക: ബിസിനസിന്റെ പേര് പൂരിപ്പിക്കുക, ഒരു ബിസിനസ് വിഭാഗം തിരഞ്ഞെടുക്കുക, ഒരു പ്രൊഫൈൽ ചിത്രം തിരഞ്ഞെടുക്കുക.

8. നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ സൃഷ്ടിക്കുക:അടുത്തറിയുക > ബിസിനസ് പ്രൊഫൈൽ പ്രൊഫൈൽ ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ബിസിനസ് വിലാസം, വിവരണം, പ്രവൃത്തി സമയം എന്നിവയും മറ്റും പോലുള്ള പ്രധാനപ്പെട്ട ബിസിനസ് വിവരങ്ങൾ ചേർക്കാവുന്നതാണ്.

9. ഒരു ചാറ്റ് ആരംഭിക്കുക.നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നു. അല്ലെങ്കിൽ ടാപ്പ് ചെയ്യുക, തുടർന്ന് മെസേജ് അയയ്ക്കാനുള്ള കോൺടാക്റ്റ് തിരയുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുക. ടെക്‌സ്റ്റ് ഫീൽഡിൽ ഒരു മെസേജ് നൽകുക. തുടർന്ന്, അല്ലെങ്കിൽ ടാപ്പ് ചെയ്യുക.

WhatsApp Business ടൂളുകൾ അടുത്തറിയുക

നിങ്ങളുടെ ബിസിനസ് കാര്യക്ഷമമായി നടത്തുന്നതിന് സഹായിക്കാൻ WhatsApp Business ആപ്പിന് നിരവധി ടൂളുകൾ ഉണ്ട്. ഈ ടൂളുകൾ അടുത്തറിയുന്നതിന്, നിങ്ങളുടെ ചാറ്റ് സ്ക്രീനിലേക്ക് പോവുക. Android-ൽ കൂടുതൽ ഓപ്‌ഷനുകൾ എന്നതോ iPhone-ൽ ക്രമീകരണം എന്നതോ ടാപ്പ് ചെയ്യുക. തുടർന്ന്, ബിസിനസ് ടൂളുകൾ ടാപ്പ് ചെയ്യുക.

  • കാറ്റലോഗ്: നിങ്ങളുടെ ബിസിനസ് അക്കൗണ്ടിനുള്ളിൽ നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും പങ്കിടുകയും ചെയ്യുക. Android അല്ലെങ്കിൽ iPhone-ൽ ഒരു കാറ്റലോഗ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയുക.
  • ഷോർട്ട് ലിങ്ക്: നിങ്ങളുമായി കണക്‌റ്റ് ചെയ്യുന്നത് പുതിയ ഉപഭോക്താക്കൾക്ക് എളുപ്പമാക്കുക. നിങ്ങളുടെ ബിസിനസ്സിലേക്ക് മെസേജ് അയയ്ക്കാൻ പുതിയ ഉപഭോക്താക്കളെ അനുവദിക്കുന്നതിന്, സ്വയമേവ സൃഷ്ടിക്കുന്ന ഷോർട്ട് ലിങ്ക് അവരുമായി പങ്കിടുക. Android അല്ലെങ്കിൽ iPhone-ൽ ഷോർട്ട് ലിങ്കുകൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയുക.
  • മെസേജിംഗ് ടൂളുകൾ: മുൻകൂറായി തന്നെ പ്രധാന സംഭാഷണങ്ങൾ സൃഷ്ടിക്കുന്നതിന് WhatsApp മെസേജിംഗ് ടെംപ്ലേറ്റുകൾ ഉപയോഗിക്കുക. പുതിയ ഉപഭോക്താക്കളുമായി ഇടപഴകുന്നതിന്, സ്വയമേവയുള്ള ആശംസാ സന്ദേശങ്ങൾ സൃഷ്ടിക്കുക. നിങ്ങൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്നത് എപ്പോഴാണെന്ന് കസ്റ്റമർമാരെ അറിയിക്കുന്നതിന് 'ഇപ്പോൾ പ്രവർത്തിക്കുന്നില്ല' മെസേജുകൾ സജ്ജമാക്കുക, അല്ലെങ്കിൽ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് അതിവേഗ മറുപടികൾ സൃഷ്ടിക്കുക. മെസേജിംഗ് ടൂളുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇനിപ്പറയുന്ന ലേഖനങ്ങൾ വായിക്കുക:
    • Android അല്ലെങ്കിൽ iPhone-ൽ ആശംസാ സന്ദേശങ്ങൾ എങ്ങനെ ഉപയോഗിക്കാം
    • Android അല്ലെങ്കിൽ iPhone-ൽ ലഭ്യമല്ലെന്നുള്ള മെസേജ് എങ്ങനെ ഉപയോഗിക്കാം
    • Android അല്ലെങ്കിൽ iPhone-ൽ അതിവേഗ മറുപടികൾ എങ്ങനെ ഉപയോഗിക്കാം
  • ലേബലുകൾ: ഉപഭോക്താക്കളുമായുള്ള നിങ്ങളുടെ സംഭാഷണങ്ങൾ, “പുതിയ ഉപഭോക്താക്കൾ” അല്ലെങ്കിൽ “തീർച്ചപ്പെടുത്താത്ത ഓർഡറുകൾ” എന്നിങ്ങനെ സഹായകരമായ വിഭാഗങ്ങളാക്കി അടുക്കുക. Android അല്ലെങ്കിൽ iPhone-ൽ ലേബലുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുക.
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയർബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്സുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും