ഞങ്ങളുടെ ബിസിനസ് സേവനങ്ങൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഉൾപ്പെടെ ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും മാർക്കറ്റ് ചെയ്യുന്നതിനും WhatsApp ചില വിവരങ്ങൾ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യും.
ഞങ്ങൾ സ്വീകരിക്കുന്നതും ശേഖരിക്കുന്നതുമായ വിവരങ്ങളുടെ തരങ്ങൾ നിങ്ങൾ ഞങ്ങളുടെ ബിസിനസ് സേവനങ്ങൾ ഉപയോഗിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. ബിസിനസ് സേവനങ്ങൾ ഡെലിവർ ചെയ്യാൻ ഞങ്ങൾക്ക് ചില വിവരങ്ങൾ ആവശ്യമാണ്, ഇത് കൂടാതെ ഞങ്ങളുടെ ബിസിനസ് സേവനങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിയില്ല. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളിൽ നിങ്ങൾ നൽകുന്ന വിവരങ്ങളും സ്വയമേവ ശേഖരിക്കപ്പെടുന്ന വിവരങ്ങളും മൂന്നാം കക്ഷി വിവരങ്ങളും ഉൾപ്പെടുന്നു.
ഞങ്ങളുടെ ബിസിനസ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും മാർക്കറ്റ് ചെയ്യുന്നതിനും ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ (നിങ്ങളുടെ തിരഞ്ഞെടുപ്പുകൾക്കും ബാധകമായ നിയമത്തിനും വിധേയമായി) ഞങ്ങൾ ഉപയോഗിക്കുന്നു.
ഞങ്ങളുടെ ബിസിനസ് സേവനങ്ങൾ ഉപയോഗിക്കുമ്പോഴും ആശയവിനിമയം നടത്തുമ്പോഴും നിങ്ങൾ വിവരങ്ങൾ പങ്കിടുന്നു, കൂടാതെ ഞങ്ങളുടെ ബിസിനസ് സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനും മെച്ചപ്പെടുത്താനും മനസ്സിലാക്കാനും ഇഷ്ടാനുസൃതമാക്കാനും പിന്തുണയ്ക്കാനും മാർക്കറ്റ് ചെയ്യാനും ഞങ്ങൾക്ക് സഹായകമാകുന്നതിന് ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കിടുന്നു.
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിക്കുന്നു, പങ്കിടുന്നു എന്നതിനെക്കുറിച്ചും കൂടുതലറിയാൻ,
WhatsApp ബിസിനസ് ആപ്പ് സ്വകാര്യതാ നയം വായിക്കുക.