WhatsApp ചാനലുകൾ നിങ്ങൾ പ്രാധാന്യം നൽകുന്ന ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നും ഉപയോഗപ്രദമായ അപ്‌ഡേറ്റുകൾ ലഭിക്കാനുള്ള ലളിതവും സ്വകാര്യവുമായ മാർഗ്ഗമാണ്.
ചാനൽ ഡയറക്‌ടറികൾ അടുത്തറിയുക, നിങ്ങളുടെ പ്രിയപ്പെട്ട സ്‌പോർട്‌സ് ടീമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളോ നിങ്ങളുടെ പ്രാദേശിക ബേക്കറിയിൽ നിന്നുള്ള ഡെയ്‌ലി സ്‌പെഷ്യലുകളോ തുടങ്ങി ഏതുമാകട്ടെ നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിലുള്ള ചാനലുകൾ പിന്തുടരുക. നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ സബ്‌സ്ക്രൈബ് ചെയ്യുന്നതിലൂടെ നിങ്ങൾ ഇഷ്‌ടപ്പെടുന്ന കൂടുതൽ കാര്യങ്ങളിലേക്ക് എക്സ്ക്ലുസീവ് ആക്‌സസ് നേടുക*.
*ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായേക്കില്ല.
നിങ്ങൾ പിന്തുടരുന്ന ചാനലുകൾ നിങ്ങൾക്ക് മാത്രമേ കാണാനാകൂ. നിങ്ങളുടെ ഫോൺ നമ്പർ സ്വകാര്യമായിരിക്കും, നിങ്ങൾ ഒരു കോൺടാക്‌റ്റ് ആയി സംരക്ഷിച്ചിട്ടുള്ള അഡ്‌മിൻമാർക്ക് മാത്രമേ ഇത് കാണാനാകൂ.
ചാനലുകൾ നിങ്ങളുടെ വ്യക്തിപരമായ ചാറ്റുകളിൽ നിന്നും കോളുകളിൽ നിന്നും മാറി അപ്‌ഡേറ്റുകൾ ടാബിലാണുള്ളത്, ചാനൽ അറിയിപ്പുകൾ സ്വതവേ മ്യൂട്ട് ചെയ്‌തിരിക്കുന്നു.
ദശക്ഷക്കണക്കിന് ആഗോള പ്രേക്ഷകരുമായി അപ്‌ഡേറ്റുകൾ പങ്കിടുകയും ഇടപഴകാനും WhatsApp-ൽ നിങ്ങളെ പിന്തുടരുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള വിശ്വസനീയ മാർഗ്ഗം പ്രയോജനപ്പെടുത്തുകയും ചെയ്യുക.
നിങ്ങളുടെ പ്രേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാനാകുന്ന ഇഷ്‌ടാനുസൃത സ്‌റ്റിക്കറുകൾ ഡ്രോപ്പ് ചെയ്യുക, വാർത്തകൾ പങ്കിടാൻ വോയ്‌സ് മെസേജുകൾ അയയ്ക്കുക, പിന്തുടരുന്നവരുടെ ചിന്തകൾ പങ്കിടുന്നതിന് വോട്ടെടുപ്പുകൾ ഉപയോഗിക്കുക.
നിങ്ങളുടെ സ്‌റ്റാറ്റസിലും വ്യക്തിപരമായ ചാറ്റുകളിലും നിങ്ങളുടെ ചാനൽ ലിങ്ക് അല്ലെങ്കിൽ തനതായ QR കോഡ് പങ്കിടുക, ഇതിലൂടെ കൂടുതൽ ആളുകൾക്ക് നിങ്ങളുടെ ചാനൽ കണ്ടെത്താനാകും.
WhatsApp-ൽ നിന്ന് പണം സമ്പാദിക്കുമ്പോൾ തന്നെ നിങ്ങളുടെ ഏറ്റവുമധികം ഇടപഴകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പിന്തുടരുന്നവരുമായി എക്‌സ്ക്ലുസീവ്, തത്സമയ അപ്‌ഡേറ്റുകൾ പങ്കിടുക.
*ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായേക്കില്ല.