(Ourerp KERALA) Ourerp.org ഇത് ഒരു ആധുനിക ബിസിനസ് ഓട്ടോമേഷൻ സോഫ്റ്റ്വെയറാണ്. ഏതൊരു ബിസിനസ് സ്ഥാപനത്തിന്റെയും എല്ലാ ഡിപ്പാർട്ടുമെന്റുകളും സെക്യൂർ ആയി ലോകത്തെവിടെ ഇരുന്നും നേരിട്ട് മാനേജ് ചെയ്യുക എന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് ഇത്.
ഇന്ത്യക്കാരാൽ നിർമിക്കപ്പെട്ടു ലോകത്തെല്ലായിടത്തും ആൾക്കാർ സ്വീകരിച്ച ഈ software വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ മാത്രം തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വിദ്യാർത്ഥികൾ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിംഗ്, ഓട്ടോമേഷൻ പഠിക്കുന്ന സംരംഭകർ എന്നിവർക്കൊക്കെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിസിനസ് സിസ്റ്റം പ്രായോഗികമായി മനസ്സിലാക്കാനും,അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിസിനസ് നടത്താൻ പ്രാപ്തരാവാനും ഇതു സഹായിക്കുന്നു. ഇന്ത്യയിൽ ഉടനീളം നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതു സിലബസിൽ ഉൾപ്പെടുത്തി പഠിപ്പിച്ചു വരുന്നു.
ഇത് സ്വന്തം ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നവർക്ക് ഒരു നാമമാത്ര ഫീസ് ഉണ്ടായിരിക്കുന്നതാണ്. വലിയ ബിസിനുകൾ ഈ സിസ്റ്റം അവരവരുടെ ബിസിനസിന് വേണ്ട രീതിയിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.
ഇത് ഒരു സാധാരണക്കാരന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത് ഇതിന്റെ എല്ലാ ഡോക്യുമെന്റേഷനുകളും സപ്പോർട്ടും ഇതിന്റെ കൂടെ തന്നെ ലഭ്യമാണ് എങ്കിലും നിങ്ങൾക്ക് ഞങ്ങളുടെ മാർഗനിർദ്ദേശം വേണമെങ്കിൽ, ലഭ്യമായ പരിശീലന പാക്കേജുകളിൽ നിന്ന് തിരഞ്ഞെടുക്കാം.
ഈ സോഫ്റ്റ്വെയർ സൗജന്യമായി പഠിച്ചതിനു ശേഷം നിങ്ങൾക്കും ബാക്കി ഉള്ളവർക്കും ഇത് നന്നായിരിക്കും എന്ന് തോന്നിയാൽ നിങ്ങൾക്ക് ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാം. മാത്രമല്ല ഇതിനെ കൂടുതൽ ഡെവലപ്പ് ചെയ്യുന്നതിന് നിങ്ങൾക്കും പങ്കാളികൾ ആവാം, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, സാമ്പത്തിക സംഭാവന, സാങ്കേതിക സഹായങ്ങൾ ഒക്കെ നൽകി സപ്പോർട്ട് ചെയ്യാം.