
WhatsApp Business ആപ്പ്
ചെറുകിട ബിസിനസ് ഉടമകളെ ഉദ്ദേശിച്ച് നിർമ്മിച്ചിരിക്കുന്ന ആപ്പ് ആണ് WhatsApp Business, ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ഉപഭോക്താക്കളുമായി വ്യക്തിപരമായി കണക്റ്റുചെയ്യാനും ഉൽപ്പന്നങ്ങളും സേവനങ്ങളും ഹൈലൈറ്റ് ചെയ്യാനും ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവത്തിലുടനീളം അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആപ്പിലൂടെ എളുപ്പം കഴിയുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കുക, മെസേജുകൾക്ക് വേഗത്തിൽ മറുപടി നൽകാനും അവ തരംതിരിക്കാനും സ്വയമേവ പ്രതികരിക്കുന്ന തരത്തിലാക്കാനും പ്രത്യേക ടൂളുകൾ ഉപയോഗിക്കുക.
ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API -യെ കുറിച്ച് കൂടുതലറിയുക.