ഏതുസമയത്തും എവിടെയും, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്താൻ1 180-ൽ കൂടുതൽ രാജ്യങ്ങളിൽ 3 ബില്യണിലധികം ആളുകൾ WhatsApp ഉപയോഗിക്കുന്നു. ലളിതവും സുരക്ഷിതവും വിശ്വസനീയവുമായ സന്ദേശമയയ്‌ക്കൽ, കോളിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന സൗജന്യ ആപ്പാണ് WhatsApp2, ലോകമെമ്പാടുമുള്ള ഫോണുകളിൽ ഇത് ലഭ്യമാണ്.
1 അതെ, WhatsApp എന്ന പേര് What's Up എന്ന പദത്തിൽ നിന്ന് രൂപീകരിച്ചതാണ്.
2 ഡാറ്റ നിരക്കുകൾ ബാധകമാകും.
SMS-ന് പകരമായാണ് WhatsApp ആരംഭിച്ചത്. ഇപ്പോൾ ഞങ്ങളുടെ ഉൽപ്പന്നം വിവിധ മീഡിയ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നു: ടെക്‌സ്‌റ്റ്, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ, ലൊക്കേഷൻ, വോയ്‌സ് കോളുകൾ എന്നിവ. നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സ്വകാര്യ നിമിഷങ്ങൾ WhatsApp വഴി പങ്കിടുന്നതിനാലാണ് ഞങ്ങൾ ആദ്യാവസാന എൻക്രിപ്ഷൻ ഞങ്ങളുടെ ആപ്പിൽ നിർമ്മിച്ചിരിക്കുന്നത്. ലോകത്ത് എവിടെയുമുള്ള ആളുകൾക്ക് അതിർവരമ്പുകളില്ലാതെ ആശയവിനിമയം നടത്താൻ കഴിയണമെന്ന ലക്ഷ്യമാണ് ഓരോ ഉൽപ്പന്നത്തെയും സംബന്ധിച്ച ഞങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനം.
Jan Koum, Brian Acton എന്നിവരാണ് WhatsApp ആരംഭിച്ചത്, ഇവർ ഇരുവരും മുമ്പ് 20 വർഷത്തോളം Yahoo-വിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ WhatsApp-നെ Facebook ഏറ്റെടുത്തുവെങ്കിലും ലോകമെമ്പാടും വേഗത്തിലും വിശ്വസനീയമായും പ്രവർത്തിക്കുന്ന മെസേജിംഗ് സേവനം സൃഷ്‌ടിക്കുന്നതിൽ ഫോക്കസ് ചെയ്യുന്ന പ്രത്യേക ആപ്പ് ആയി പ്രവർത്തനം തുടരുന്നു.