സുഹൃത്തുക്കളുമായും ബന്ധുക്കളുമായും എപ്പോഴും എവിടെയും വിശേഷങ്ങൾ പങ്കിടാനായി ലോകത്ത് 180 രാജ്യങ്ങളിലായി രണ്ട് ബില്യണിലധികം ജനങ്ങൾ WhatsApp1 ഉപയോഗിക്കുന്നു. WhatsApp സൗജന്യമാണ്2, വേഗത്തിലും ലളിതമായും സുരക്ഷിതമായും സന്ദേശങ്ങൾ അയയ്ക്കാനും വിളിക്കാനും സാധിക്കും, ലോകമെങ്ങുമുള്ള ഫോണുകളിൽ ലഭ്യവുമാണ്.
1 അതെ, WhatsApp എന്നത് What's Up എന്നതിന്റെ ദ്വയാര്‍ത്ഥ പദമാണ്.
2 ഡാറ്റാ നിരക്കുകൾ ബാധകം.
SMS-നൊരു ബദലായാണ് WhatsApp ആരംഭിച്ചത്. ഇപ്പോൾ ഞങ്ങളുടെ ഉൽപ്പന്നം നിരവധി വ്യത്യസ്ത മീഡിയകൾ അയക്കുന്നതിനെയും സ്വീകരിക്കുന്നതിനെയും പിന്തുണയ്ക്കുന്നു: ടെക്സ്റ്റ്, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ, ലൊക്കേഷൻ, വോയ്സ് കോളുകൾ. WhatsApp വഴിയാണ് നിങ്ങളുടെ ഏറ്റവും വ്യക്തിഗതമായ മുഹൂർത്തങ്ങളിൽ ചിലത് പങ്കിടപ്പെടുന്നത്, അതുകൊണ്ടാണ് ഞങ്ങൾ ആപ്പിൽ ആദ്യാവസാന എൻക്രിപ്ഷൻ നിർമ്മിച്ചിരിക്കുന്നത്. ജനങ്ങൾക്ക് അതിരുകളില്ലാതെ ആശയവിനിമയം സാധ്യമാക്കുകയെന്ന ആഗ്രഹമാണ് ഞങ്ങളുടെ ഓരോ ഉൽപ്പന്നങ്ങളുടെയും പിറകിലുള്ള ലക്ഷ്യം.
മുമ്പ് Yahoo വിൽ ഇരുപത് വർഷത്തോളം സഹപ്രവർത്തകരായിരുന്ന ജാൻ കും, ബ്രയാൻ ആക്ടൺ എന്നിവരാണ് WhatsApp ആരംഭിച്ചത്. 2014 ൽ ഫേസ്ബുക്കിന്റെ ഭാഗമായെങ്കിലും വേറിട്ട ആപ്പായി പ്രവർത്തനം തുടരുന്ന WhatsApp, വേഗമേറിയതും വിശ്വസ്തവും ലോകമെങ്ങും പ്രവർത്തിക്കുന്നതുമായ മെസേജിംഗ് സേവനമാണ്.