ലളിതം. സുരക്ഷിതം.
വിശ്വസ്തം.
WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി* സന്ദേശമയക്കാനും വിളിക്കാനുമാകും. ലോകമെമ്പാടുമുള്ള എല്ലാ ഫോണുകളിലും ലഭ്യം.
ചെറുകിട ബിസിനസ് ഉടമകളെ മനസ്സിൽ കണ്ട് സൃഷ്ടിച്ചിരിക്കുന്ന, സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ആപ്പാണ് WhatsApp Business. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഹൈലൈറ്റ് ചെയ്യുന്നതിന് ഒരു ചെയ്യുന്നതിന് കാറ്റലോഗ് സൃഷ്ടിക്കുക. ഓട്ടോമേറ്റ് ചെയ്യാനും തരം തിരിക്കാനും മെസേജുകളോട് വേഗത്തിൽ പ്രതികരിക്കാനുമുള്ള ടൂളുകൾ ഉപയോഗിച്ച് എളുപ്പത്തിൽ കസ്റ്റമർമാരുമായി കണക്റ്റ് ചെയ്യുക.
ഇടത്തരവും വലുതുമായ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് കസ്റ്റമർ സപ്പോർട്ട് നൽകാനും കസ്റ്റമർമാർക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭ്യമാക്കാനും WhatsApp-ന് നിങ്ങളെ സഹായിക്കാനാവും. WhatsApp ബിസിനസ്സ് API-യെ കുറിച്ച് കൂടുതലറിയുക.
ആദ്യാവസാന എൻക്രിപ്ഷൻ
സ്ഥിരസുരക്ഷ
നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും.