WhatsApp നെ സംബന്ധിച്ച്

ഞങ്ങളുടെ ആപ്പ്

180 ലധികം രാജ്യങ്ങളിലെ ജനങ്ങൾ എവിടെയുമുള്ള അവരുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഏതുസമയത്തും ബന്ധപ്പെട്ടുകൊണ്ടിരിക്കാൻ WhatsApp1 ഉപയോഗിക്കുന്നു. WhatsApp ലോകമാകമാനമുള്ള ഫോണുകളിൽ സൗജന്യമായി2 എളുപ്പവും സുരക്ഷിതവും വിശ്വസനീയവുമായ സന്ദേശമയക്കലും വിളികളും പ്രദാനം ചെയ്യുന്നു.

1 അതെ, WhatsApp എന്നത് What's Up എന്നതിന്റെ ദ്വയാര്‍ത്ഥ പദമാണ്.

2 ഡാറ്റാ നിരക്കുകള്‍ ബാധകം

ഞങ്ങളുടെ ദൗത്യം

SMS നു ബദലായാണ് WhatsApp ആരംഭിച്ചത്. ഇപ്പോൾ ഞങ്ങളുടെ ഉല്പന്നം നിരവധി വ്യത്യസ്ത മീഡിയകൾ അയക്കുന്നതിനെയും സ്വീകരിക്കുന്നതിനെയും പിന്തുണക്കുന്നു: എഴുത്ത്, ഫോട്ടോകൾ, വീഡിയോകൾ, പ്രമാണങ്ങൾ, ലൊക്കേഷൻ, ശബ്ദസന്ദേശങ്ങൾ. നമ്മുടെ സന്ദേശങ്ങളും വിളികളും ആ‍ദ്യാവസാന എൻ‌ക്രിപ്ഷൻ വഴി സുരക്ഷിതമാക്കിയതാണ്. അതിനർത്ഥം, WhatsApp നോ മറ്റു മൂന്നാം കക്ഷികൾക്കോ അവ വായിക്കാനോ കേൾക്കാനോ കഴിയില്ലെന്നാണ്. ജനങ്ങൾക്ക് അതിരുകളില്ലാതെ ആശയവിനിമയം സാധ്യമാക്കുകയെന്ന ആഗ്രഹമാണ് ഞങ്ങളുടെ ഓരോ ഉല്പന്നങ്ങളുടെയും പിറകിലുള്ള ലക്ഷ്യം.

ഞങ്ങളുടെ ടീം

മുമ്പ് Yahoo വിൽ ഇരുപത് വർഷത്തോളം സഹപ്രവർത്തകരായിരുന്ന ജാൻ കും, ബ്രയാൻ ആക്ടൺ എന്നിവരാണ് WhatsApp ആരംഭിച്ചത്. 2014 ൽ ഫേസ്ബുക്കിന്റെ ഭാഗമായെങ്കിലും വേറിട്ട ആപ്പായി പ്രവർത്തനം തുടരുന്ന WhatsApp, വേഗമേറിയതും വിശ്വസ്തവും ലോകമെങ്ങും പ്രവർത്തിക്കുന്നതുമായ മെസേജിംഗ് സേവനമാണ്.