ലളിതം. സുരക്ഷിതം.
വിശ്വസ്തമായ മെസേജിംഗ്

WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി*സന്ദേശമയക്കാനും വിളിക്കാനുമാവും,ലോകത്താകമാനമുള്ള എല്ലാ ഫോണുകളിലും ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യൂ
* ഡാറ്റാനിരക്കുകൾ ബാധകമായേക്കാം. വിവരങ്ങൾക്ക് നിങ്ങളുടെ ദാതാവുമായി ബന്ധപ്പെടുക.

WhatsApp വോയ്സ്/വീഡിയോ വിളികൾ

സൗജന്യമായി സംസാരിക്കൂ

വോയ്സ്കാൾ വഴി നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സൗജന്യമായി* സംസാരിക്കാം, അവർ മറ്റു രാജ്യങ്ങളിലാണെങ്കിൽ പോലും. കൂടാതെ, എഴുത്തും ശബ്ദവും പോരെങ്കിൽ വീഡിയോ കാളുകളിലൂടെ സൗജന്യമായി* മുഖാമുഖം സംഭാഷണം നടത്തുകയും ചെയ്യാം. WhatsApp വോയ്സ്‌കാളും വീഡിയോകാളും നിങ്ങളുടെ ഫോണിലെ വോയ്സ് മിനുട്ടുകളല്ല, മറിച്ച് ഫോണിലെ ഇന്റർനെറ്റ് കണക്ഷനാണുപയോഗിക്കുന്നത്. അതുകൊണ്ട് ചെലവേറിയ വിളിച്ചെലവുകളെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല.

ആദ്യാവസാന എൻക്രിപ്ഷൻ

സ്ഥിരസുരക്ഷ

നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻ‌ക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും.
പ്രത്യേകതകൾ